HOME
DETAILS

വിമാന യാത്രക്കാര്‍ക്ക് ഇരുട്ടടി; ടിക്കറ്റ് നിരക്കിന് പിന്നാലെ ഇന്ധന സര്‍ചാര്‍ജും ഈടാക്കാന്‍ എയര്‍ ഇന്ത്യ

  
Web Desk
March 11, 2026 | 3:33 AM

air india introduces fuel surcharge amid rising aviation fuel costs

 

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ വിമാന ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരില്‍ നിന്നും ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും തീരുമാനിച്ചു. യുഎസ് -ഇസ്രഈല്‍, ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ഊര്‍ജപ്രതിസന്ധിയാണ് വിമാനക്കമ്പനികളെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നതോടെ ആഭ്യന്തര അന്തര്‍ദേശീയ വിമാനയാത്രകള്‍ക്ക് ചിലവേറും.

വ്യാഴാഴ്ച പുലര്‍ച്ചെ ഒന്ന് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് അധിക നിരക്ക് ബാധകമാവുക. ആഭ്യന്തര സര്‍വീസുകള്‍ക്കും സാര്‍ക്ക് രാജ്യങ്ങളിലേക്കുമുള്ള (മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍) യാത്രകള്‍ക്കും ടിക്കറ്റ് നിരക്കിന് പുറമെ 399 രൂപ വീതം അധികമായി നല്‍കണം. വിദേശ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിദേശയാത്രകള്‍ക്കുള്ള അധിക നിരക്കുകള്‍

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് 10 ഡോളര്‍

യൂറോപ്പ്- 25 ഡോളര്‍ (മാര്‍ച്ച് 18 മുതല്‍)

നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ- 50 ഡോളര്‍ (മാര്‍ച്ച് 18 മുതല്‍)

ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍- 20 ഡോളര്‍

ആഫ്രിക്കന്‍ രാജ്യങ്ങള്‍- 30 ഡോളര്‍

 

നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഈ വര്‍ധനവ് ബാധകമല്ലെങ്കിലും യാത്ര റീഷെഡ്യൂള്‍ ചെയ്യുകയോ തീയതി മാറ്റുകയോ ചെയ്താല്‍ അധിക തുക നല്‍കേണ്ടി വരും. വിമാനക്കമ്പനികളുടെ ആകെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നത്. ഇന്ധനവില നിയന്ത്രിക്കാന്‍ സര്‍ചാര്‍ജ് ഈടാക്കാതെ മറ്റ് വഴികളില്ലെന്നാണ് കമ്പനികളുടെ വിശദീകരണം. വരും ദിവസങ്ങളില്‍ മറ്റ് വിമാനക്കമ്പനികളും സമാനമായ രീതിയില്‍ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന.

 

Air India and Air India Express have announced an additional fuel surcharge starting Thursday, ranging from ₹399 for domestic flights to $50 for international routes, citing the global energy crisis and rising operational costs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ റൺമഴ; ചരിത്രം തിരുത്തി പഞ്ചാബ് കിങ്‌സ്! ടി20 ചരിത്രത്തിലെ ഏറ്റവും വലിയ റൺചേസ്

Cricket
  •  a day ago
No Image

അമിത് ഷായുടെ തലകീഴായി തൂക്കുമെന്ന പരാമര്‍ശം; നിയമനടപടി സ്വീകരിക്കുമെന്ന് മമത 

National
  •  a day ago
No Image

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപത്തിന് തെളിവില്ല; ഡോ. റാമിന്റെ മുൻകൂർ ജാമ്യവിധിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  a day ago
No Image

ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളില്‍ 95ഉം ഇന്ത്യയില്‍; വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് 

National
  •  a day ago
No Image

ഇറാൻ വലിയ ഭീഷണി; ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്

uae
  •  a day ago
No Image

ബിജെപിയിലേക്കുള്ള കൂറുമാറ്റം; രാഘവ് ഛദ്ദയെയും 6 എം.പിമാരെയും അയോഗ്യരാക്കണമെന്ന് ആം ആദ്മി

latest
  •  a day ago
No Image

ബ്രണ്ണന്‍ കോളജിലെ സ്‌ട്രോങ് റൂമിലെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതില്‍ ദുരൂഹത; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യുഡിഎഫ് 

Kerala
  •  a day ago
No Image

'ഒരു സുപ്രഭാതത്തിൽ ആകാശത്തുനിന്ന് പൊട്ടി വീണവനല്ല, കഷ്ടപ്പെട്ട് വന്നവനാണ്'; തുറന്നടിച്ച് ചെന്നിത്തല

Kerala
  •  a day ago
No Image

യുഎഇയിൽ മെയ് മാസത്തിലെ പെട്രോൾ വില വർദ്ധിക്കുമോ? നിരക്കുകൾ 4 ദിർഹം കടക്കാൻ സാധ്യത

uae
  •  a day ago
No Image

വടകരയിൽ ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച കേസ്: മൂന്ന് സി.പി.എം പ്രവർത്തകർ പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി; വധശ്രമത്തിന് കേസ്

crime
  •  a day ago