HOME
DETAILS

ഇസ്‌റാഈലിൽ തീമഴ പെയ്യിച്ച് ഇറാൻ ആക്രമണം; ടെൽ അവീവിലും ജെറുസലേമിലും മിസൈൽ ആക്രമണം 

  
March 11, 2026 | 1:30 AM

iran counter attack in israel many injured

തെഹ്‌റാൻ: ഇസ്‌റാഈലിന് നേരെ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇറാൻ. ഇസ്‌റാഈൽ നഗരങ്ങളായ ടെൽ അവീവിലും ജെറുസലേമിലും കനത്ത മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. നിരവധി മിസൈലുകൾ പതിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റെന്ന് ഇസ്‌റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് - ഇസ്‌റാഈൽ സഖ്യ ആക്രമണത്തിന് പിന്നാലെ ഇറാൻ നടത്തിയ ഏറ്റവും രൂക്ഷമായ തിരിച്ചടിയാണ് ഇന്നലെയുണ്ടായത്. 

ഇസ്‌റാഈലിനെ ഞെട്ടിച്ച് രാജ്യ തലസ്ഥാനമായ ടെൽ അവിവിൽ ഉൾപ്പെടെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ ഇസ്‌റാഈൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഹോദരൻ ഈദോ നെതന്യാഹു എന്നിവർ കൊല്ലപ്പെട്ടതായ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര വാർത്താ ഏജൻസികളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ല. 

ഇറാൻ ഇസ്‌റാഈലിൽ നടത്തിയ മിസൈലാക്രമണത്തിൽ ഭൂരിഭാഗവും പ്രതിരോധിച്ചെന്നാണ് ഇസ്‌റാഈലിന്റെ അവകാശവാദം. എന്നാൽ മിസൈൽ ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റെന്ന് ഇസ്‌റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, തെഹ്‌റാൻ ഉൾപ്പെടെയുള്ള ഇറാൻറെ വിവിധ നഗരങ്ങളിൽ യുഎസ് - ഇസ്‌റാഈൽ സഖ്യ ആക്രമണവും ഇന്നലെ നടന്നു. ഇറാനും ഇസ്‌റാഈലിനും പുറമെ ഗൾഫ് രാജ്യങ്ങളിലെ യു.എസ് ബേസുകൾക്ക് നേരെയുള്ള ആക്രമണവും തുടരുകയാണ്. സഊദി, ബഹ്‌റൈൻ, യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലാണ് കനത്ത ആക്രമണം തുടരുന്നത്.

ഇതിനിടെ, ഇറാൻ തടഞ്ഞുവെച്ചിരിക്കുന്ന ഹോർമുസ് കടലിടുക്കിൽ ഉണ്ടായ ആക്രമണത്തിൽ 16 ഇറാൻ ബോട്ടുകൾ തകർത്തുവെന്ന് യുഎസ് അവകാശപ്പെട്ടു. എന്നാൽ, ഹോർമുസ് കടലിടുക്കിൽ ബോംബുകൾ സ്ഥാപിച്ചിട്ടില്ലെന്ന് അറിയിച്ച ഇറാൻ, ആക്രമിക്കാനാണ് തങ്ങളുടെ ഉദ്ദേശ്യമെങ്കിൽ കരയിൽ നിന്ന് നേരിട്ട് കപ്പലുകളെ ലക്ഷ്യം വെക്കാവുന്ന അണ്ടർ വാട്ടർ റോക്കറ്റുകൾ തയ്യാറാണെന്നും ബോംബുകൾ ആവശ്യമില്ലെന്നും ഇറാൻ വ്യക്തമാക്കി. ശത്രുക്കളുടെ ഭീഷണി അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്നും അതിന് തങ്ങൾ സജ്ജരാണെന്നും ഇറാൻ സൈന്യം പ്രതികരിച്ചു. 

അതേസമയം, പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഏക വിജയി റഷ്യ ആണെന്ന് യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ. ഇസ്‌റാഈൽ-അമേരിക്ക ആക്രമണവും ഇറാന്റെ തിരിച്ചടിയും മൂലം വലിയ ഊർജ പ്രതിസന്ധിയാണ് ഉണ്ടായതെന്നും ഈ അവസരം ഉപയോഗപ്പെടുത്തികൊണ്ട് റഷ്യ വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നും അന്റോണിയോ കോസ്റ്റ പറഞ്ഞു. ഉക്രൈനെതിരെയുള്ള റഷ്യയുടെ യുദ്ധത്തിൽ നിന്നുള്ള അന്താരാഷ്രട്ര ശ്രദ്ധ മാറിയെന്നും ഇത് റഷ്യക്ക് ഗുണം ചെയ്തുവെന്നും കോസ്റ്റ വ്യക്തമാക്കി.   

മിഡിൽ ഈസ്റ്റ് സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കാനായി എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നും അല്ലെങ്കിൽ അത് മിഡിൽ ഈസ്റ്റിനെയും യൂറോപ്പിനെയും മറ്റ് മേഖലകളെയും ഭീഷണിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശവും സ്വതന്ത്രവും ബോംബുകളിലൂടെ നേടാൻ  സാധിക്കില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളൂവെന്നും കോസ്റ്റ കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പുകടി ഭീതിയിൽ കേരളം: 10 വർഷത്തിനിടെ പൊലിഞ്ഞത് 660 ജീവനുകൾ; പാമ്പുകടിയേറ്റാൽ എന്തുചെയ്യണം?

Kerala
  •  2 days ago
No Image

'ഓപ്പറേഷൻ എപിക് ഫ്യൂറി' ഇസ്റാഈലിന് വേണ്ടി; ഇറാനുമായുള്ള യുദ്ധത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി അമേരിക്ക

International
  •  2 days ago
No Image

ഗൾഫ് മേഖലയിൽ 'ആഭ്യന്തര യുദ്ധ' ഭീഷണി; സ്ലീപ്പർ സെല്ലുകൾക്കെതിരെ ജാഗ്രത വേണമെന്ന് ദുബൈ ഫോറത്തിൽ മുന്നറിയിപ്പ്

uae
  •  2 days ago
No Image

അസൂറികളെ ഉയിർത്തേഴുനേൽപ്പിക്കാൻ ഗ്വാർഡിയോള എത്തുന്നു? ഇറ്റാലിയൻ ഫുട്ബോളിൽ വൻ അഴിച്ചുപണിക്ക് സാധ്യത

Football
  •  2 days ago
No Image

നെതന്യാഹുവിന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു; ചികിത്സ പൂർത്തിയാക്കിയത് അതീവ രഹസ്യമായി

International
  •  2 days ago
No Image

ലെബനനിൽ കൊല്ലപ്പെട്ട മുസ്‌ലിം ബാലന്റെ ചിത്രം കയ്യിലുണ്ട്; മനുഷ്യജീവൻ കവരുന്നത് അന്യായമാണ്; ട്രംപിന് മറുപടിയുമായി മാർപാപ്പ

International
  •  3 days ago
No Image

മാവോയിസ്റ്റ് പാത ഉപേക്ഷിച്ച് 18-കാരി കീഴടങ്ങി; 25,000 രൂപ അടിയന്തര ധനസഹായം നൽകി തെലങ്കാന സർക്കാർ

National
  •  3 days ago
No Image

വിശപ്പിനെതിരെ യുഎഇയുടെ കരുതൽ; ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഡേറ്റ് ഫാക്ടറി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

uae
  •  3 days ago
No Image

കൈകൊട്ടിക്കളിയുടെ മറവിൽ ദളിത് പെൺകുട്ടിക്ക് പീഡനം; അമ്മയ്ക്ക് പിന്നാലെ മകനും പിടിയിൽ

crime
  •  3 days ago
No Image

'ഞാൻ തോറ്റു പപ്പാ.. നിങ്ങൾ ജയിച്ചു, ഇങ്ങനെയൊരു പിതാവിനെ ആർക്കും കിട്ടാതിരിക്കട്ടെ'; പിതാവിന്റെ പീഡനങ്ങളിൽ മനംനൊന്ത് യുവ അഭിഭാഷകൻ ആത്മഹത്യ ചെയ്തു

National
  •  3 days ago