HOME
DETAILS

മുതിർന്ന സിപിഎം നേതാവ് ഇ.എൻ മോഹൻദാസ് അന്തരിച്ചു

  
Web Desk
March 11, 2026 | 4:14 AM

cpim leader en mohandas passed away

മലപ്പുറം: മുതിർന്ന സിപിഎം നേതാവ് ഇ.എൻ മോഹൻദാസ് (74) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെതുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലപ്പുറം ജില്ലയിലെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഇ.എൻ മോഹൻദാസ്.

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഏകദേശം 7 വർഷത്തോളം (2018–2025) അദ്ദേഹം പ്രവർത്തിച്ചിരുന്നു. 2018-ലാണ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. 2021-ൽ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലയിൽ പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവ് കൂടിയാണ് അദ്ദേഹം.

നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് ഇ.എൻ മോഹൻദാസ്. ദേശാഭിമാനി മലപ്പുറം യൂണിറ്റ് പ്രഥമ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം ഇഎംഎസ്‌ പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്‌. റെയ്‌ഡ്‌കോ വൈസ്‌ ചെയർമാനായും പ്രവർത്തിച്ചു. ദീർഘകാലം കോഡൂർ സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റായിരുന്നു. ജില്ലാ ആസൂത്രണ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മണ്ണഴി എയുപി സ്‌കൂൾ അധ്യാപകനായിരുന്നു. 2007ൽ പ്രധാനാധ്യാപകനായിരിക്കെ വിരമിച്ചു. മൃതദേഹം പൊതുദർശനത്തിന് ശേഷം, മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും.

1951 സെപ്‌തംബർ 15ന്‌ ഇന്ത്യനൂർ എടയാട്ട്‌ നെടുമ്പുറം പരേതാരായ വേലുനായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായാണ് ഇ.എൻ മോഹൻദാസിന്റെ ജനനം. ഭാര്യ: കെ ഗീത (റിട്ട. അധ്യാപിക). മക്കൾ: ഡോ. ദിവ്യ (കോട്ടക്കൽ ആര്യവൈദ്യശാല), ധ്യാൻ മോഹൻ (ഐടി എൻജീനിയർ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോതമംഗലത്ത് പാടശേഖരത്തിൽ മൃതദേഹം കണ്ടെത്തി; രണ്ടാഴ്ചത്തെ പഴക്കം, പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

Kerala
  •  13 hours ago
No Image

'യുദ്ധം ഉടന്‍ അവസാനിക്കും, ഇറാനുമായി ഉടന്‍ ചര്‍ച്ച' അവകാശവാദവുമായി വീണ്ടും ട്രംപ്

International
  •  13 hours ago
No Image

ടി20 ലോകകപ്പിൽ വാതുവെയ്പ്പ്? കാനഡയ്‌ക്കെതിരെ ഐസിസി അന്വേഷണം; നായകന്റെ ആ 'വിവാദ ഓവർ' കുടുക്കായേക്കും

Cricket
  •  13 hours ago
No Image

ടി.സി.എസ് നാസിക് കേസ്: പ്രധാന പ്രതിയുടെ തകര്‍ന്ന പ്രണയബന്ധം നിരപരാധികളുടെ ജീവിതം തകര്‍ത്തെന്ന് അറസ്റ്റിലായ ജീവനക്കാരന്റെ ഭാര്യ,ഹിന്ദുത്വ സംഘങ്ങള്‍ക്ക് പങ്കെന്നും ആരോപണം

National
  •  14 hours ago
No Image

അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവത്തിനൊരുങ്ങി യുഎഇ; 2026-ൽ നടപ്പാക്കുന്നത് മൾട്ടി ബില്യൺ ദിർഹം വികസന പദ്ധതികൾ

uae
  •  14 hours ago
No Image

ഹോർമുസ് ഉപരോധം: യൂറോപ്യൻ വിമാനക്കമ്പനികൾ ഇന്ധനപ്രതിസന്ധിയിലേക്ക്, സർവിസുകൾ റദ്ദാക്കപ്പെടും, ടിക്കറ്റ് നിരക്ക് ‌ഉയരും

International
  •  14 hours ago
No Image

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം: സംഘ്പരിവാർ പ്രവർത്തകൻ അറസ്റ്റിൽ

National
  •  14 hours ago
No Image

പിർലോയുടെ ശിഷ്യൻ, അറബിയിൽ പ്രാവീണ്യം; യുഎഇ ദേശീയ ടീമിൽ കളിക്കുന്നത് സ്വപ്നം കണ്ട് മലയാളി പയ്യൻ

uae
  •  15 hours ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ ഇന്ന് സ്ഥാനമേൽക്കും

Kerala
  •  15 hours ago
No Image

യുപി മതപരിവർത്തന നിരോധന നിയമം: വ്യാജ എഫ്.ഐ.ആറുകൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി ┃in-depth

National
  •  15 hours ago