HOME
DETAILS

കോഴിക്കോട് സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

  
Web Desk
March 13, 2026 | 3:46 AM

Malayali Expat Dies of Heart Attack in Riyadh

റിയാദ്: സഊദി അറേബ്യയിലെ റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ രണ്ട് വര്‍ഷമായി റിയാദിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന കോഴിക്കോട് മേലാടി പള്ളിക്കര സ്വദേശി വലിയ മഠത്തില്‍ ഹാരിസ് (52) ആണ് താമസസ്ഥലത്ത് വെച്ച് മരിച്ചത്. താമസസ്ഥലത്ത് വെച്ച് അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ആരോഗ്യനില വഷളാവുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഷുമൈസി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ വെച്ചാണ് മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പരേതരായ മൂസ  ബീപാത്തു ദമ്പതികളുടെ മകനാണ് ഹാരിസ്. ഭാര്യ: ഷാഹിന. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ റാഷിദ് ദയ, ജാഫര്‍ വീമ്പൂര്‍, ബാസില്‍ എന്നിവര്‍ രംഗത്തുണ്ട്. മയ്യിത്ത് നാട്ടിലെത്തിച്ച് മറവ് ചെയ്യും. 

English Summary: Valiyamadathil Haris (52), a native of Pallikkara, Kozhikode, passed away due to a heart attack at his residence in Riyadh, Saudi Arabia. He had been working as a driver for a private company for the past two years. After experiencing severe physical discomfort at his accommodation, he was taken to Shumaisi Hospital with the help of police and health workers, where his death was confirmed. He is survived by his wife, Shahina. The Riyadh KMCC Welfare Wing is currently coordinating the legal procedures to reptariate his mortal remains to Kerala.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്‌പോര്; കൊണ്ടും കൊടുത്തും നന്ദിപ്രമേയ ചർച്ച

Kerala
  •  3 days ago
No Image

പരീക്ഷ ജയിച്ചു; പക്ഷേ, വെബ്‌സൈറ്റ് 'തോൽപ്പിച്ചു'! തുടർപഠനത്തിന് അപേക്ഷിക്കാനാതെ ശ്രീനാരായണഗുരു ഓപൺ സർവകലാശാല വിദ്യാർഥികൾ

Kerala
  •  3 days ago
No Image

പ്ലസ് വൺ; ആകെ അപേക്ഷകൾ 4.44  ലക്ഷം; പകുതിയും മലബാറിൽ; മലപ്പുറത്ത് മാത്രം 82,678

Kerala
  •  3 days ago
No Image

യു.എ.ഇയിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യത; താപനില 45 ഡിഗ്രിയിലേക്ക്, കടൽ പ്രക്ഷുബ്ധമാകും | UAE Weather updates

Weather
  •  3 days ago
No Image

'ജെൻസി'ക്ക് ഉപരിപഠനം കൂളാക്കി സുപ്രഭാതം; കരിയർ ക്ലിനിക് ഇന്ന് പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിൽ

Kerala
  •  3 days ago
No Image

ഖജനാവിലെന്ത് ? ധവളപത്രം ഇന്ന് നിയമസഭയില്‍

Kerala
  •  3 days ago
No Image

ഹോര്‍മുസില്‍ അമേരിക്കന്‍ പടക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍; നിഷേധിച്ച് അമേരിക്ക; പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നു

International
  •  3 days ago
No Image

കുവൈത്ത് വിമാനത്താവളത്തിനു നേർക്കുള്ള ഡ്രോൺ ആക്രമണം: കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി; പരിക്കേറ്റവരിൽ മൂന്ന് മലയാളികളും; പങ്ക് നിഷേധിച്ചു ഇറാൻ

Kuwait
  •  3 days ago
No Image

ഇടുക്കിയില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു 

Kerala
  •  3 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്ക് തിരിച്ചടി; പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങള്‍ക്കെതിരെ ജനപ്രതിനിധിസഭ പ്രമേയം പാസാക്കി 

International
  •  4 days ago


No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  4 days ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  4 days ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  4 days ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  4 days ago