HOME
DETAILS
MAL
2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്
Web Desk
June 11, 2026 | 7:35 PM
മെക്‌സിക്കോ സിറ്റി: 2026 ഫുട്‌ബോൾ ലോകകപ്പിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്. അസ്റ്റ്ക്ക സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഉദ്ഘാടന മത്സരത്തിലെ ഒമ്പതാം മിനുട്ടിൽ മുന്നേറ്റ താരം ജൂലിയൻ ക്വിനോനസാണ് എതിർ വലയിൽ പന്തെത്തിച്ച് മെക്‌സിക്കോയെ 1-0ന് മുന്നിലെത്തിച്ചത്. എതിർ താരത്തിന്റെ വലിയ പിഴവിൽ നിന്ന് ലഭിച്ച പന്ത് ഈ 29കാരൻ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മത്സരത്തിലെ അഞ്ചാം മിനുട്ടിൽ മെക്‌സിക്കോയ്ക്ക് ആദ്യമായി കോർണർ കിക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാൻ കഴിഞ്ഞില്ല.
ശേഷം ഇന്ത്യൻ സമയം രാവിലെ 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ദക്ഷിണ കൊറിയ ചെക് റിപബ്ലിക്കിനെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."