HOME
DETAILS

ചാട്ടം തടയാൻ ഷോക്ക്; തടവുപുള്ളികൾ രക്ഷപ്പെടാതിരിക്കാൻ ഒൻപത് ജയിലുകളിൽ കൂടി വൈദ്യുതിവേലി; 12 ജയിലുകളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തും

  
കെ. ഷിന്റുലാൽ
March 14, 2026 | 5:02 AM

kerala strengthens jail security with electric fencing in 9 prisons

കോഴിക്കോട്: തടവുകാർ രക്ഷപ്പെടുന്നത് തടയാൻ സുരക്ഷ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ ഒൻപത് ജയിലുകളിൽ കൂടി  വൈദ്യുതിവേലി സ്ഥാപിക്കുന്നു.  തവനൂർ സെൻട്രൽ ജയിലുൾപ്പെടെ ചെറുതും വലുതുമായ 12 ജയിലുകളിലാണ് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചത്. 

ജയിലുകളുടെ സുരക്ഷാ മതിലുകൾക്ക് മുകളിൽ പവർ ഫെൻസിങ് (വൈദ്യുത വേലി) സംവിധാനം സ്ഥാപിക്കുന്ന പദ്ധതി  4.79 കോടി രൂപാ ചെലവിലാണ് നടപ്പാക്കുന്നത്. ഒൻപത് ജയിലുകളിൽ പുതുതായാണ് വൈദ്യുതി വേലി സ്ഥാപിക്കുന്നത്. മറ്റു ജയിലുകളിൽ നേരത്തെ സ്ഥാപിച്ചവ അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കാനും വാർഷിക പരിപാലന കരാർ പുതുക്കാനും തീരുമാനിച്ചിട്ടുണ്ട്. ജയിലുകളുടെ സുരക്ഷക്കായി 24.81 കോടി രൂപയുടെ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജയിൽ മേധാവി ബൽറാംകുമാർ ഉപാധ്യായ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് വൈദ്യുതി വേലിനിർമിക്കാൻ അനുമതി നൽകിയത്. പൊതുമരാമത്ത് വകുപ്പ് വിവിധ ജില്ലകളിലായുള്ള ജയിലുകളിലെ സുരക്ഷാ ഭിത്തി പരിശോധിച്ച ശേഷമാണ് 4.79കോടി രൂപയുടെ പ്രത്യേക എസ്റ്റിമേറ്റ് തയാറാക്കി ജയിൽവകുപ്പിന് സമർപ്പിച്ചത്. 

തവനൂർ സെൻട്രൽ ജയിൽ, മാനന്തവാടി ജില്ലാ ജയിൽ, കൊല്ലം ജില്ലാ ജയിൽ, കണ്ണൂർ ജില്ലാ ജയിൽ, കണ്ണൂർ വനിതാ ജയിൽ, കൂത്തുപറമ്പ് സ്‌പെഷൽ സബ് ജയിൽ, കാസർകോട് സ്‌പെഷൽ സബ് ജയിൽ, പൊന്നാനി സബ് ജയിൽ, വിയ്യൂർ സബ് ജയിൽ എന്നിവിടങ്ങളിലാണ് പുതിയ പവർ ഫെൻസിങ് സംവിധാനങ്ങൾ സ്ഥാപിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിൽ, വിയ്യൂർ ജില്ലാ ജയിൽ എന്നിവിടങ്ങളിൽ നിലവിലുള്ള പവർ ഫെൻസിങ്  അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കും. 

വിയ്യൂർ അതിസുരക്ഷാ ജയിലിൽ നേരത്തെ സ്ഥാപിച്ച പവർ ഫെൻസിങ് സംവിധാനത്തിന്റെ വാർഷിക പരിപാലന കരാർ   പുതുക്കാനും അനുമതി നൽകി. സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമി കഴിഞ്ഞ വർഷം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടത് ഏറെ വിവാദമായിരുന്നു. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ച് വിമർശനവും ഉയർന്നിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ ജയിലുകളിൽ വൈദ്യുതി വേലി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്.

To prevent prisoner escapes, Kerala is installing electric fencing in 9 prisons, including the Tavanoor Central Jail, as part of a larger security upgrade plan for 12 jails across the state [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില കുറയുമോ അതോ എൻജിൻ പണി തരുമോ? രാജ്യത്തെ E20 പെട്രോൾ നയത്തിൽ നിങ്ങൾ അറിയേണ്ടതെല്ലാം

National
  •  a day ago
No Image

കോഴിക്കോട് സ്വദേശിയായ കപ്പല്‍ ജോലിക്കാരനെ മെക്‌സിക്കന്‍ കടലില്‍ കാണാതായതായി പരാതി

Kerala
  •  a day ago
No Image

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എല്‍.കെ.ജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

പാലക്കാട് വോട്ടിന് പണം: ശോഭ സുരേന്ദ്രനെതിരെ ബിജെപി നേതാവിന്റെ പരാതി; 'ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ'

Kerala
  •  a day ago
No Image

സ്കൂൾ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി; 'റീൽ സ്റ്റാർ' വനിതാ കോൺസ്റ്റബിളും സംഘവും പിടിയിൽ

National
  •  a day ago
No Image

വോട്ടറുടെ സമ്മതമില്ലാതെ ഓപ്പണ്‍ വോട്ട്; കണ്ണൂരില്‍ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

Kerala
  •  a day ago
No Image

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് മര്‍ദനം: നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  a day ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

സിബിഎസ്ഇ സ്‌കൂളുകളില്‍ ത്രിഭാഷാ പഠനം നിര്‍ബന്ധം; പുസ്തകം ഇല്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണം; കര്‍ശന നിര്‍ദേശവുമായി ബോര്‍ഡ്

National
  •  a day ago
No Image

വാംഖഡെയിൽ തീപാറും; കണക്കുതീർക്കാൻ മുംബൈ, വിജയിക്കാനുറച്ച് കോലിയും സംഘവും; പോരാട്ടം ഞായറാഴ്ച

Cricket
  •  a day ago