HOME
DETAILS

ഒരു ബിരിയാണി തല്ലു കേസ്: ബിരിയാണി കഴിക്കാൻ പണം നൽകിയില്ല; അന്യസംസ്ഥാന തൊഴിലാളിയുടെ തല അടിച്ചുപൊട്ടിച്ച് മലയാളി യുവാവ്

  
സബീൽ ബക്കർ
March 14, 2026 | 4:57 AM

kerala man attacks migrant worker with helmet over bill dispute

കൊച്ചി: ബാറിൽനിന്ന് പരിചയപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയുടെ തല ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചുപൊട്ടിച്ച് മലയാളി യുവാവ്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. നോർത്ത് റെയിൽവേ സ്റ്റേഷൻ സമീപത്തെ ബാറിൽ മദ്യപിക്കുമ്പോഴാണ് രണ്ട് യുവാക്കളും പരസ്പരം പരിചയപ്പെടുന്നത്. തുടർന്ന് സമീപത്തെ ഒരു ഹോട്ടലിൽ നിന്ന് ബിരിയാണി കഴിക്കാനായി ഇരുവരും പോയി. ബിരിയാണി വാങ്ങിയ ശേഷം ബിൽ നൽകുന്നതിനിടെയാണ് വാക്കേറ്റം ഉണ്ടായത്.

ഇതരസംസ്ഥാന തൊഴിലാളി തന്റെ ഭക്ഷണത്തിന്റെ പണം നൽകുകയും, മലയാളി യുവാവ് തന്റെ കൈയിൽ പണമില്ലെന്നും തൻ്റെ പണം ഇതരസംസ്ഥാന തൊഴിലാളി എടുത്തുവെന്നും ആരോപിക്കുകയായിരുന്നു. എന്നാൽ ഇതരസംസ്ഥാന തൊഴിലാളി അത് നിഷേധിക്കുകയും തനിക്ക് അതിന് ഉത്തരവാദിത്വമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഇതോടെ ഇരുവരും ഹോട്ടലിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയും വാക്കേറ്റം രൂക്ഷമാകുകയും ചെയ്തു. തുടർന്ന് നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയപ്പോൾ മലയാളി യുവാവ് കൈയിൽ ഉണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് മധ്യപ്രദേശ് സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളിയുടെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു.

ദീർഘനേരം നീണ്ട വാക്കേറ്റത്തിനും അതിക്രമത്തിനും പിന്നാലെ യുവാവിന്റെ തലയിൽ പരിക്ക് പറ്റി രക്തം വാർന്ന നിലയിൽ കണ്ടതോടെയാണ് സമീപത്തുണ്ടായിരുന്ന നാട്ടുകാർ പൊലിസിനെ അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലിസിനോടും നാട്ടുകാരോടും പ്രതിയായ യുവാവ് ആദ്യം തന്റെ പേരും സ്വദേശവും തെറ്റായി പറയുകയായിരുന്നു. ആദ്യം നാട്ടുകാരോട് താൻ കോട്ടയം സ്വദേശിയാണെന്ന് പറഞ്ഞ ഇയാൾ പിന്നീട് പൊലിസിനോട് ഇടുക്കി സ്വദേശിയാണെന്ന് പറഞ്ഞു. തന്റെ വാഹനം ഇടപ്പള്ളി പൊലിസ് സ്റ്റേഷനിലാണെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ വാഹനം അവിടെ എങ്ങനെ എത്തിയെന്ന ചോദ്യത്തിന് പരിചയപ്പെട്ട രണ്ട് പേർ വാഹനം കൊണ്ടുപോയതാണെന്നും അവരിൽനിന്നും പൊലിസ് വാഹനം പിടികൂടി എന്നും ഇയാൾ മറുപടി നൽകി.

ആദ്യത്തിൽ തന്റെ കൈയിൽ പണമോ മൊബൈൽ ഫോണോ ഇല്ലെന്ന് പറഞ്ഞിരുന്ന യുവാവിന്റെ ബാഗ് പരിശോധിച്ചപ്പോൾ പൊലിസ് മൊബൈൽ ഫോണും പണവും കണ്ടെത്തി. കൂടാതെ ബാഗിൽ നിന്ന് മാരകായുധമായി ഉപയോഗിക്കാവുന്ന നഞ്ചക്ക് ഉൾപ്പെടെയുള്ള വസ്തുക്കളും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. പരുക്കേറ്റ യുവാവിനെ പിന്നീട് പൊലിസ് എത്തിച്ച് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചു. അക്രമം നടത്തിയ മലയാളി യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് നോർത്ത് പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം തുടരുകയാണ്.

A disturbing incident unfolded in Ernakulam's North Railway Station area where a Malayali youth allegedly attacked a migrant worker with a helmet, smashing his head. The altercation began over a bill dispute at a nearby hotel, where they'd gone to grab biryani after meeting at a bar ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസിനും രക്ഷയില്ല; കോഴിക്കോട് പട്ടാപ്പകൽ എസ്.ഐയുടെ വീട്ടിൽ മോഷണം: ഒരാൾ പിടിയിൽ

Kerala
  •  4 days ago
No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം: നാഗകളും കുക്കികളും തമ്മിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

National
  •  4 days ago
No Image

സൈബര്‍ പോര് മുറുകുന്നതിനിടെ ഹൈബി ഈഡന്‍ സ്ഥാനമൊഴിയുന്നു; കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിക്ക് സാധ്യത

Kerala
  •  4 days ago
No Image

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: 10 സീറ്റിലെ ഫലം നിർണയിക്കുക ഒമ്പത് പാർട്ടികളുടെ ഭാവി

Kerala
  •  4 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; ചൂണ്ടുവിരലിൽ കേരളം പുരട്ടിയത് 4.67 കോടിയുടെ മഷി

Kerala
  •  4 days ago
No Image

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; സമൂഹമാധ്യമത്തിൽ നിന്ന് തെരുവിലേക്ക്

Kerala
  •  4 days ago
No Image

പിഎന്‍ജി കണക്ഷനുള്ളവര്‍ക്ക് കര്‍ശന നിര്‍ദേശം: എല്‍പിജി സിലിണ്ടറുകള്‍ 15 ദിവസത്തിനകം തിരികെ നല്‍കണം

Kerala
  •  4 days ago
No Image

ഹ‍ജ്ജ് 2026: കരിപ്പൂരിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി; ലഗേജ് കൈമാറുന്നതിന് പ്രത്യേക ഇടം

Kerala
  •  4 days ago
No Image

അബൂദബിയിൽ ഓവര്‍ടൈം ആനുകൂല്യം പരമാവധി 4,000 ദിര്‍ഹം മാത്രം; സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ നിയന്ത്രണം

uae
  •  5 days ago
No Image

ഗുരുഗ്രാമില്‍ 29കാരന്‍ ഫ്‌ളാറ്റിൽ മരിച്ച നിലയില്‍: വില്ലനായത് ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുള്ള മരുന്നുകളുടെ അമിത അളവ്

National
  •  5 days ago