HOME
DETAILS

മുഴുവൻ ഗൾഫ് രാജ്യങ്ങളിലെയും സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

  
March 15, 2026 | 5:07 AM

CBSE cancels Class 12 board exams for UAE GCC students

ദുബൈ : പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സഊദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് നാളെ  മുതൽ ഏപ്രിൽ 10 വരെ നടക്കാനിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്. നേരത്തെ മാറ്റിവെച്ച പരീക്ഷകളും ഇതിൽ ഉൾപ്പെടുമെന്ന് സി.ബി.എസ്.ഇ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഈ രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം ഏത് രീതിയിലായിരിക്കുമെന്ന കാര്യം പിന്നീട് അറിയിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.

യുദ്ധസാഹചര്യത്തിൽ വിദ്യാർഥികൾ നേരിടുന്ന മാനസിക സമ്മർദ്ദവും ബുദ്ധിമുട്ടുകളും വിലയിരുത്തിയ ശേഷമാണ് പരീക്ഷകൾ പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി നേരത്തെ പലതവണയായി പരീക്ഷകൾ മാറ്റിവെച്ചിരുന്നു. മാർച്ച് 12 മുതൽ 16 വരെയും, മാർച്ച് 9 മുതൽ 11 വരെയുമുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നേരത്തെ മാറ്റിയിരുന്നു. കൂടാതെ ഗൾഫ് രാജ്യങ്ങളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി മാർച്ച് 5, 6 തിയ്യതികളിൽ നിശ്ചയിച്ചിരുന്ന പരീക്ഷകളും മാറ്റിവെച്ചവയിൽ ഉൾപ്പെടുന്നു. തുടർ വിവരങ്ങൾക്കായി വിദ്യാർത്ഥികൾ അതത് സ്കൂളുകളുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്.

English summary : Indian education board CBSE announced on Sunday, March 15, it would be cancelling all board exams for Class 12 students living in the Middle East amid the ongoing regional situation. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിന്റെ സെഞ്ച്വറി, അകീലിന്റെ ബൗളിംഗ്; മുംബൈയെ നിഷ്പ്രഭമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സിന് ഉജ്ജ്വല വിജയം

Cricket
  •  6 days ago
No Image

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ട്രംപിന്റെ 'നരകക്കുഴി' പ്രയോഗം: അമേരിക്കൻ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ഉഭയകക്ഷി ബന്ധത്തിന് നിരക്കാത്തതെന്ന് വിമർശനം

International
  •  6 days ago
No Image

'പണമില്ലെന്ന് പറഞ്ഞപ്പോൾ കൊന്നു, എല്ലാം സംഭവിച്ചുപോയത്'; ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊന്ന പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി

National
  •  6 days ago
No Image

പഴകിയ ഭക്ഷണം വിൽക്കാൻ നീക്കം; അൽ ദൈദിൽ 13 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു

uae
  •  6 days ago
No Image

ഭരണരംഗത്തും ഇനി എഐ വിപ്ലവം; രണ്ട് വർഷത്തിനുള്ളിൽ പകുതി സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാക്കാൻ യുഎഇ

uae
  •  6 days ago
No Image

കൊച്ചിയിൽ മത്യാസ് 'മാജിക്'; ഇഞ്ചുറി ടൈമിൽ ഒഡിഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

Football
  •  6 days ago
No Image

ഇന്ധനവില 28 രൂപ കൂടുമെന്നത് വ്യാജം; റിപ്പോർട്ടുകൾ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം

latest
  •  6 days ago
No Image

യുഎഇ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രി; സുരക്ഷാ സഹകരണം ശക്തമാക്കാൻ തീരുമാനം

bahrain
  •  6 days ago
No Image

വാംഖഡെ കീഴടക്കി മലയാളി കരുത്ത്; അവസാന പന്തിലെ സിക്സറിൽ സെഞ്ചുറി പൂർത്തിയാക്കി സഞ്ജു

Cricket
  •  6 days ago
No Image

സംഘർഷങ്ങൾക്കിടയിലും സമാധാനത്തിന്റെ വഴിവിളക്കായി ഖത്തർ; അമീറിന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് മന്ത്രിസഭ

qatar
  •  6 days ago