HOME
DETAILS

'എന്റെ സംരക്ഷകനായിരുന്നു'; കാപ്പാടന്‍ രമേശന്റെ ഓര്‍മയില്‍ വിതുമ്പി സുധാകരന്‍

  
March 15, 2026 | 10:00 AM

sudhakaran-pays-emotional-tribute-to-kappadan-ramesan

കണ്ണൂര്‍: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കാപ്പാടന്‍ രമേശന്റെ അനുസ്മരണ ചടങ്ങില്‍ വികാരീതനായി കെ. സുധാകരന്‍. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളില്‍ തന്നെ സംരക്ഷിക്കുകയും താങ്ങായി നില്‍ക്കുകയും ചെയ്ത വ്യക്തിയായിരുന്നു കാപ്പാടന്‍ രമേശനെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഇന്ന് ജീവനോടെ ഇരിക്കുന്നത് കാപ്പാടന്റെ കാവല്‍ കൊണ്ടാണെന്നും അത് പലര്‍ക്കും അത്ഭുതമായി തോന്നാമെങ്കിലും സത്യമാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം കാപ്പാടന്‍ രമേശന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ സ്ഥാനാര്‍ഥിത്വത്തെകുറിച്ച് പ്രതികരിക്കാന്‍ സുധാകരന്‍ തയാറായില്ല. എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നു മാത്രമാണ് പ്രതികരിച്ചത്.

കാപ്പാടന്‍ രമേശനെക്കുറിച്ച് സുധാകരന്‍ ഫേസ്ബുക്കിലും ഓര്‍മക്കുറിപ്പ് പങ്കുവെച്ചിരുന്നു.കണ്ണൂരിന്റെ നാട്ടുവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഞാന്‍ പ്രിയപ്പെട്ടവനെ ഓര്‍ക്കാറുണ്ടെന്ന് സുധാകരന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കെ.സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ജീവിതയാത്രയില്‍ ചിലര്‍ ഒപ്പം നടക്കും.ചിലര്‍ ഒരു ഘട്ടത്തില്‍ പിരിഞ്ഞുപോകും.

പക്ഷേ ചിലര്‍ ഉണ്ടാകും

നമ്മുടെ നിഴലായി മാറി, നമ്മുടെ സന്തോഷത്തിലും ദുഃഖത്തിലും ഒപ്പമുണ്ടാകുന്നവര്‍.

വര്‍ഷങ്ങളോളം എന്റെ കൂടെ നിഴലായി നിന്ന ഒരാള്‍,എന്റെ സന്തോഷങ്ങളിലും പോരാട്ടങ്ങളിലും, വിജയങ്ങളിലും പ്രതിസന്ധികളിലും ഒരുപോലെ കൂടെയുണ്ടായിരുന്ന ഒരു വിശ്വസ്ത സഹയാത്രികന്‍, എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ ശ്രീ. കാപ്പാടന്‍ രമേശന്‍.......

ഞാന്‍ മുന്നില്‍ നടന്നപ്പോള്‍ പിന്നില്‍ നിന്നു കരുത്തായി എന്നും രമേശന്‍ കൂടെ ഉണ്ടായിരുന്നു. എന്റെ ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ സ്‌നേഹവും വിശ്വാസവും എന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു.

ആരും പ്രതീക്ഷിക്കാത്ത വിധത്തില്‍ ഒരു ദിവസം അദ്ദേഹം നമ്മെ വിട്ട് പോയി. ആ വാര്‍ത്ത കേട്ട നിമിഷം ഇന്നും എന്റെ മനസ്സില്‍ വേദനയായി നില്‍ക്കുന്നു. ജീവിതം മുഴുവന്‍ എനിക്കായി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായി ജീവിച്ച ഒരാള്‍, എനിക്കും പാര്‍ട്ടിക്കും വേണ്ടി തന്റെ സമയം, പരിശ്രമം, സ്‌നേഹം എല്ലാം നല്‍കിയ ശ്രീ. കാപ്പാടന്‍ രമേശന്‍ 2020 നവംബര്‍ ഒന്നിന്റെ പകലില്‍ മറു വാക്ക് പറയാന്‍ പോലും കാത്ത് നില്‍ക്കാതെ നമ്മെ വിട്ടുപോയത് എന്റെ ഹൃദയത്തില്‍ ഒരിക്കലും മായാത്തൊരു ശൂന്യതയായി ഇന്നും നില്‍ക്കുന്നു.അദ്ദേഹത്തിന്റെ വിയോഗത്തില്‍

ഞാന്‍ എന്നോട് തന്നെയൊരു വാക്ക് നല്‍കി. അദ്ദേഹത്തിന്റെ കുടുംബം ഇനി ഒറ്റപ്പെട്ടവരല്ല. അവര്‍ എന്റെ സ്വന്തം കുടുംബം തന്നെയാണ്. ഇന്ന് അവര്‍ക്ക് വേണ്ടി ഒരു വീട് ഉയര്‍ന്നു വന്നിരിക്കുന്നു. അത് ഒരു കെട്ടിടം മാത്രമല്ല മറിച്ച് ഒരു ഹൃദയ സ്മാരകമാണ്. എന്റെ ജീവിതത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും അദ്ദേഹം നിറച്ച സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ചെറിയൊരു തിരിച്ചടവ് മാത്രമാണ്.

കണ്ണൂരിന്റെ നാട്ടുവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഞാന്‍ എന്റെ പ്രിയപ്പെട്ടവനെ ഓര്‍ക്കാറുണ്ട്. കരിമേഘം നിറഞ്ഞ പഴയ കാലം.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സെന്ന എന്റെ പ്രസ്ഥാനം രാഷ്ട്രീയ എതിരാളികളാല്‍ വേട്ടയാടപ്പെട്ട കാലം.തിരിച്ചുവരുമെന്ന വിശ്വാസം പോലുമില്ലാതെ അമ്മ വീട്ടില്‍ നിന്ന് യാത്രയാക്കുമ്പോള്‍ ശ്രീ കാപ്പാടന്‍ രമേശനെ പോലെയുള്ള നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നു എന്റെ ആത്മബലം.

ശ്രീ കാപ്പാടന്‍ രമേശന്‍ ഇന്ന് എന്റെ കൂടെയില്ലെങ്കിലും, എനിക്ക് ആത്മവിശ്വാസം നല്‍കുന്ന ഓര്‍മ്മയായി കത്തിജ്വലിച്ചു നില്‍ക്കുന്നു. ഒരു മനുഷ്യന്‍ തന്റെ ജീവിതം മറ്റൊരാളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ചാല്‍, ആ മനുഷ്യന്‍ ഒരിക്കലും മരിക്കുകയില്ല.

അദ്ദേഹം നമ്മുടെ ഹൃദയങ്ങളില്‍ എപ്പോഴും ജീവിക്കും.

ആ മനുഷ്യസ്‌നേഹിയുടെ ദീപ്തസ്മരണകള്‍ക്ക് മുമ്പില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ സ്‌നേഹവും സംരക്ഷണവും എന്നും ഉണ്ടാകും.അദ്ദേഹത്തിന്റെ കുടുംബത്തിന് വീടൊരുക്കുവാന്‍ എനിക്കൊപ്പം നിന്ന എന്റെ പ്രിയപ്പെട്ടവരെയും, എന്റെ പ്രസ്ഥാനത്തെയും ഞാന്‍ എന്നും നന്ദിയോടെ ഓര്‍ക്കും.

 

K. Sudhakaran paid an emotional tribute to Kappadan Ramesan, remembering him as his protector and close supporter. Sudhakaran said that Ramesan had always stood by him during difficult times and played a significant role in his political journey.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ ഡ്രോൺ പറത്തിയ മൂന്ന് പേർ അറസ്റ്റിൽ; സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ചവർക്കെതിരെ കർശന നടപടി

Kuwait
  •  2 hours ago
No Image

'നെതന്യാഹു ജീവിച്ചിരിപ്പുണ്ടെങ്കില്‍ അയാളെ പിന്തുടര്‍ന്ന് കൊല്ലും' മുന്നറിയിപ്പുമായി ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ്സ്

International
  •  2 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിൽ കോൺഗ്രസിൽ തർക്കം; എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

Kerala
  •  2 hours ago
No Image

പാചകവാതക ക്ഷാമം; മത്സ്യബന്ധന മേഖലയിലും പ്രതിസന്ധി രൂക്ഷം

Kerala
  •  2 hours ago
No Image

എമിറേറ്റ്‌സ് യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈനായി റീബുക്ക് ചെയ്യാം; നീക്കം വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാൻ

uae
  •  3 hours ago
No Image

ഇസ്‌റാഈലില്‍ വീണ്ടും ഇറാന്റെ ബോംബ് വര്‍ഷം; ഹൈപര്‍ സോണിക് മിസൈലുകള്‍ അയച്ചതായി ഐ.ആര്‍.ജി.സി, തടുക്കാനാതെ സയണിസ്റ്റ് സേന, 24 മണിക്കൂറിനിടെ 108 പേര്‍ക്ക് പരുക്കേറ്റതായി ഒദ്യോഗിക കണക്ക്

International
  •  3 hours ago
No Image

വ്യക്തിപ്രഭാവം തുണയാകുമോ അതോ അതൃപ്തി തിരിച്ചടിയാകുമോ?; സ്ഥാനാർഥി നിർണ്ണയത്തിൽ ഹൈക്കമാൻഡിന് കത്തയച്ച് ശശി തരൂർ

Kerala
  •  3 hours ago
No Image

ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം; ഒരാൾക്ക് പരുക്ക്

uae
  •  3 hours ago
No Image

യുഎഇ-ഇന്ത്യ വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്; യാത്രികർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  3 hours ago
No Image

കെ-ടെറ്റ് ഇല്ലെങ്കിലും അധ്യാപകരുടെ ശമ്പളം തടയില്ല; സംസ്ഥാനത്ത് അധ്യാപക നിയമന യോഗ്യതയിൽ നിർണ്ണായക ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

Kerala
  •  3 hours ago