HOME
DETAILS

ചെറിയ പെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ചു വന്നാൽ എന്ത് ചെയ്യണം? നിസ്കാര നിയമങ്ങൾ വ്യക്തമാക്കി യു.എ.ഇ ഫത്‌വ കൗൺസിൽ

  
Web Desk
March 16, 2026 | 11:44 PM

UAE Fatwa Council clarifies prayer rules

അബൂദബി: പെരുന്നാൾ ദിനവും വെള്ളിയാഴ്ചയും ഒരേ ദിവസം വന്നാൽ എന്ത് ചെയ്യണം എന്ന് വ്യക്തമാക്കി യു.എ.ഇ ഫത്‌വ കൗൺസിൽ. അങ്ങനെ സംഭവിച്ചാൽ പെരുന്നാൾ നമസ്കാരവും ജുമുഅ നമസ്കാരവും അവയുടെ നിർദിഷ്ട സമയങ്ങളിൽ തന്നെ നിർവഹിക്കണമെന്ന് യു.എ.ഇ ഫത്‌വ കൗൺസിൽ അറിയിച്ചു.

പൊതുജനങ്ങളുടെ നിരന്തരമുള്ള സംശയങ്ങൾക്ക് മറുപടിയായാണ് കൗൺസിൽ ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയത്. ഭൂരിപക്ഷ പണ്ഡിതരുടെ അഭിപ്രായപ്രകാരം, പെരുന്നാൾ നമസ്കാരം നിർവഹിച്ചതുകൊണ്ട് മാത്രം വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരം ഒഴിവാക്കാൻ കഴിയില്ലെന്ന് ഫത്‌വ കൗൺസിൽ ചൂണ്ടിക്കാട്ടി. പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

രണ്ട് നമസ്കാരങ്ങളും നിർബന്ധം: ജുമുഅ നമസ്കാരം ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട നിർബന്ധ കർമ്മങ്ങളിലൊന്നാണ്. അതിലും കുറഞ്ഞ ബാധ്യതയുള്ള മറ്റൊരു നമസ്കാരം നിർവഹിച്ചതുകൊണ്ട് ജുമുഅ ഒഴിവാക്കാനാകില്ലെന്ന് ഖുർആൻ വചനങ്ങളും പ്രവാചകചര്യയും ഉദ്ധരിച്ച് കൗൺസിൽ വ്യക്തമാക്കി.

പ്രവാചകചര്യ:

 മുഹമ്മദ് നബി(സ. അ) യുടെ കാലത്ത് ഈ രണ്ട് ദിനങ്ങളും ഒത്തുചേർന്നപ്പോൾ, പ്രവാചകർ ജുമുഅ ഉപേക്ഷിക്കാതെ രണ്ട് നമസ്കാരങ്ങളും നിർവഹിച്ചിരുന്നതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നു.

പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തവർക്ക് ജുമുഅ ഒഴിവാക്കി വീടുകളിൽ ളുഹർ നമസ്കാരം നിർവഹിക്കുന്നതിന് ചില പണ്ഡിതർ അനുമതി നൽകിയിട്ടുണ്ട്. അത് പിന്തുടരുന്നവരും തെറ്റുകാരല്ല. എങ്കിലും, ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കുന്നതാണ് കൂടുതൽ ഉത്തമം. 

 നിയമങ്ങളിൽ വ്യക്തത വന്ന സാഹചര്യത്തിൽ യു.എ.ഇയിലെ പള്ളികളിൽ പതിവ് പോലെ ജുമുഅ നമസ്കാരം നടക്കുമെന്ന് കൗൺസിൽ സ്ഥിരീകരിച്ചു.

റമദാനിലെ അവശേഷിക്കുന്ന ദിനങ്ങളിൽ കൂടുതൽ സൽകർമ്മങ്ങൾ ചെയ്യാനും ആരാധനകളിൽ മുഴുകാനും കൗൺസിൽ ആഹ്വാനം ചെയ്തു. പെരുന്നാൾ ദിനം കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും പാവപ്പെട്ടവർക്കും അനാഥർക്കും വിധവകൾക്കും പിന്തുണ നൽകാനുള്ള അവസരമാക്കി മാറ്റാനും കൗൺസിൽ അഭ്യർത്ഥിച്ചു. യു.എ.ഇയുടെയും മുഴുവൻ മുസ്‌ലിം സമൂഹത്തിന്റെയും സുരക്ഷയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള പ്രാർത്ഥനയോടെയാണ് പ്രസ്താവന അവസാനിക്കുന്നത്.

Summary : The UAE Council For Fatwa has clarified that both Eid and Friday prayers should be performed if they fall on the same day, stating that each prayer should be observed at its prescribed time in line with established religious practice.

In a ruling issued in response to public inquiries, the council said the majority scholarly opinion, and the position adopted in its official guidance, is that Eid prayer does not replace the obligation to attend Friday congregational prayer.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശുഭ വാര്‍ത്ത ലഭിക്കും' തമിഴ്‌നാട്ടില്‍ ഡി.എം.കെ ഭരണം തുടുരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സ്റ്റാലിന്‍ 

National
  •  4 hours ago
No Image

'റിയാസ് ബെറ്റിന് വന്നാല്‍ തല മൊട്ടയടിച്ച് കമ്മലിടും എന്നാണ് പറഞ്ഞത്, തോറ്റാല്‍ ചെയ്യും എന്നല്ല' വെല്ലുവിളിയില്‍ 'വ്യക്തത' വരുത്തി പി.വി അന്‍വര്‍

Kerala
  •  5 hours ago
No Image

അധിനിവേശത്തിന്റെ നിശബ്ദ സാക്ഷികൾ; ഫലസ്തീൻ അതിജീവനത്തിന്റെ പ്രതീകമായി കഴുതകൾ മാറുന്നതെങ്ങനെ?; In-Depth Story

International
  •  5 hours ago
No Image

'എല്ലാം രാഷ്ട്രീയ ഗൂഢാലോചന, എനിക്ക് പ്രായപൂർത്തിയായതാണ്'; രേഖകളുമായി കോടതിയിലെത്തി കുംഭമേള വൈറൽ താരം

Kerala
  •  5 hours ago
No Image

അങ്കമാലിയില്‍ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരു മരണം, രണ്ടാം പാപ്പാനും ചവിട്ടേറ്റു, ഗുരുതരാവസ്ഥയില്‍

Kerala
  •  6 hours ago
No Image

റാഫീഞ്ഞക്കായി സഊദി ക്ലബ്ബുകളുടെ പണമൊഴുക്ക്; അൽവാരസിനെ നോട്ടമിട്ട് ബാഴ്‌സലോണ; ട്രാൻസ്ഫർ വിപണി ചൂടുപിടിക്കുന്നു

Football
  •  6 hours ago
No Image

പ്രണയവിവാഹത്തിന് തടസ്സം നിന്നു; കൊച്ചിയില്‍ വലിയച്ഛനെ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

ശ്രീലങ്കൻ ക്രിക്കറ്റിന് നാണക്കേട്; ഹോട്ടൽ ബാത്ത്റൂമിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയതിന് രണ്ട് താരങ്ങൾ അറസ്റ്റിൽ

Cricket
  •  7 hours ago
No Image

മക്കയിലും വിഖായ സജീവം; ഈ വർഷത്തെ ഹജ്ജ് സേവന ഏകീകരണത്തിനായി പുതിയ സമിതി നിലവിൽ വന്നു

Saudi-arabia
  •  7 hours ago
No Image

'ആൽഫകൾ നിറഞ്ഞ ഡ്രസ്സിംഗ് റൂം, ഹാർദിക് മാത്രം കുറ്റക്കാരനല്ല'; മുംബൈ ഇന്ത്യൻസിലെ പൊട്ടിത്തെറികൾ തുറന്നുപറഞ്ഞ് മുൻ താരം

Cricket
  •  7 hours ago


No Image

വെറും 300 രൂപയ്ക്ക് വേണ്ടി ആരെങ്കിലും ജീവന്‍ പണയപ്പെടുത്തുമോ?'; 23ാം നിലയിലെ എസി റിപ്പയറിംഗ് വേണ്ടെന്ന് വെച്ച് ടെക്‌നീഷ്യന്‍

Kerala
  •  7 hours ago
No Image

ഭാര്യയുടെ അവിഹിത ബന്ധത്തിന്റേ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു; 19 പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  7 hours ago
No Image

ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; യുപിയിലെ മെഡിക്കൽ കോളേജിൽ വൻ സുരക്ഷാ വീഴ്ച

National
  •  8 hours ago
No Image

കാല്‍ മുറിച്ചു മാറ്റണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം; കോഴിക്കോട് മനോവിഷമത്തില്‍ ചികിത്സയിലായിരുന്ന യുവാവിനെ കാണാതായി

Kerala
  •  8 hours ago