HOME
DETAILS

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാവിനും യുവതിക്കും ദാരുണാന്ത്യം

  
May 01, 2026 | 1:35 AM

tragic bike and lorry collision in alappuzha claims two lives

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച അർദ്ധരാത്രി 11.50 ഓടെ മെഡിക്കൽ കോളേജിന് സമീപമാണ് ദാരുണമായ അപകടം നടന്നത്. അർത്തുങ്കൽ സ്വദേശികളായ യുവാവും യുവതിയുമാണ് മരണപ്പെട്ടത്.

അർത്തുങ്കൽ അരീപറമ്പിൽ, കളത്തിൽപറമ്പിൽ ബിനുവിന്റെ മകൻ അഖിൽ കൃഷ്ണ (22),ചേർത്തല കുറുപ്പംകുളങ്ങര, മട്ടുമ്മ വെളിയിൽ സുനിൽ ദാസിന്റെ മകൾ അച്ചു എസ്. ദാസ് (20) എന്നിവരാണ് മരണപ്പെട്ടത്

അപകടം നടന്നതെങ്ങനെ?

മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയായ അച്ചുവിനെ കായംകുളം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയപ്പോൾ, സുഹൃത്തും അയൽവാസിയുമായ അഖിൽ കൃഷ്ണ ബൈക്കിൽ ചേർത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.അർദ്ധരാത്രി 11.50ഓടെ ഇവർ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു.

അപകടത്തിൽ തലയിലൂടെ ലോറി കയറി അച്ചു സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ അമ്പലപ്പുഴ പൊലിസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇരു കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വലിയ വേദനയായി മാറിയിരിക്കുകയാണ് ഈ അപ്രതീക്ഷിത വിയോഗം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  7 days ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  7 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  7 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  7 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  7 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  7 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  7 days ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  7 days ago
No Image

അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്

International
  •  7 days ago
No Image

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

National
  •  7 days ago