HOME
DETAILS

'ഇവിടെ ഒരു ഹിന്ദു എം.എല്‍.എയില്ല, ഇത് ഗുരുവായൂരപ്പന്റെ മണ്ണ്'; വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണന്‍

  
Web Desk
March 20, 2026 | 8:44 AM

bjp-candidate-b-gopalakrishnan-communal-remark-no-hindu-mla-guruvayur

ഗുരുവായൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കടുത്ത വര്‍ഗീയ പരാമര്‍ശവുമായി ഗുരുവായൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ: ബി.ഗോപാലകൃഷ്ണന്‍. അര നൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണില്‍ ഒരു ഹിന്ദു എം.എല്‍.എ ഉണ്ടായിട്ടില്ലെന്നും ഇടതനും വലതനും ഹിന്ദു സമൂഹത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പോലും പരിഗണിക്കുന്നില്ലെന്നും ബി.ഗോപാലകൃഷ്ണന്‍ പറയുന്നു. പ്രചാരണത്തിന്റെ ഭാഗമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഈ  പരാമര്‍ശങ്ങളുള്ളത്. 

'ഇത് കൊടുങ്ങല്ലൂരമ്മയുടെ നിശ്ചയമാണ്, ഗുരുവായൂരപ്പന്റെ മണ്ണ് വീണ്ടെടുക്കേണ്ട ദൗത്യമാണ് എനിക്ക്, അര നൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണില്‍ ഒരു ഹിന്ദു എംഎല്‍എ ഉണ്ടായിട്ടില്ല, ഇന്നും 48% ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എം.എല്‍.എ ഇല്ല. ഇടതനും വലതനും ഹിന്ദു സമൂഹത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്തുന്നില്ല. തൊട്ടു ചേര്‍ന്ന് കിടക്കുന്ന മലപ്പുറം ജില്ലയില്‍ ആവട്ടെ, സംവരണ മണ്ഡലം ഒഴികെ ഒരിടത്തും വലതനും ഹിന്ദു വിഭാഗത്തില്‍ നിന്ന്  സ്ഥാനാര്‍ഥി ഇല്ല. എന്താല്ലേ... മതേതര കേരളം. ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയില്‍ നിന്ന് അമ്പലം കൊള്ളക്കാരെയും വര്‍ഗ്ഗീയ മതരാഷ്ട്ര വാദികളെയും ആട്ടി ഓടിക്കാനുള്ള സമയമായി.. അതിനുള്ള നിയോഗം എനിക്കാണ് കിട്ടിയത് . ഈ മണ്ണില്‍ നമ്മള്‍ ജയിക്കും. നമ്മളെ ജയിക്കൂ..' -ഗോപാലകൃഷ്ണന്‍ വീഡിയോയില്‍ പറയുന്നു. 

ബി. ഗോപാലകൃഷ്ണന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. 

 

B. Gopalakrishnan, a candidate of the Bharatiya Janata Party, has sparked controversy with a communal remark stating that there is no Hindu MLA in the region and referring to it as the land of Guruvayurappan. The statement has drawn criticism and intensified political debate amid the ongoing election campaign in Guruvayur.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  7 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  7 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  7 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  7 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  7 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  7 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  7 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  7 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  7 days ago
No Image

വാഹന ഉടമകൾക്ക് വലിയ ആശ്വാസം: ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി 50 വർഷത്തിലൊരിക്കൽ മാത്രം; നിർണായക പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം

National
  •  7 days ago