HOME
DETAILS

മെസിയുടെയും റൊണാൾഡോയുടെയും മുകളിലാണ് നെയ്മറുടെ സ്ഥാനം നിൽക്കും: ബ്രസീലിയൻ ഇതിഹാസം

  
March 20, 2026 | 4:54 PM

Neymar stands above Messi and Ronaldo the Brazilian legend

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. ഇപ്പോൾ റൊണാൾഡോ, മെസി എന്നിവയെക്കാൾ മികച്ച താരം നെയ്മർ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസം കഫു. പുതിയ തലമുറയിൽ നെയ്മർ എല്ലാവരെക്കാളും മുന്നിലാണെന്നാണ് ബ്രസീലിയൻ ഇതിഹാസം അഭിപ്രായപ്പെട്ടത്. ബ്രസീലിയൻ പോഡ്കാസ്റ്റായ പോഡ്പോയിലൂടെ സംസാരിക്കുകയായിരുന്നു കഫു. 

"എന്റെ അഭിപ്രായത്തിൽ നെയ്മർ മെസിയെക്കാൾ മികച്ചവനാണ്. എന്നാൽ കളിക്കളത്തിലെ മെസിയുടെ പ്രതിബദ്ധത വ്യത്യസ്തമായിരിക്കാം. എന്നാൽ ഈ പുതിയ തലമുറയിൽ നെയ്മർ എല്ലാവരെക്കാളും മികച്ചതാണ്. മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാളും മികച്ചവനാണ് നെയ്മർ. അദ്ദേഹത്തിന്റെ ടെക്നിക്കൽ നിലവാരം അവരെ രണ്ടാളെയും മറികടക്കുന്നു" ബ്രസീലിയൻ ഇതിഹാസം പറഞ്ഞു. 

നിലവിൽ 2026 ഫിഫ ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് നെയ്മർ. എന്നാൽ ലോക കപ്പിന് മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിൽ നെയ്‌മർക്ക് ഇടം നേടാൻ സാധിച്ചില്ല. ഫിറ്റ്നസ് നേടാൻ സാധിക്കാത്തത് നെയ്‌മർക്ക് തിരിച്ചടിയായത്. 

128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയിട്ടുള്ള നെയ്മറാണ് ബ്രസീലിൻ്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ. കോപ്പ അമേരിക്ക, കോൺഫെഡറേഷൻ കപ്പ്, ഒളിമ്പിക് ഗോൾഡ് എന്നീ കിരീടങ്ങൾ നെയ്‌മർ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും നെയ്മറിന് ലോകകപ്പ് നേടാൻ സാധിച്ചിട്ടില്ല. ഇപ്പോൾ ഫിറ്റ്നസും താരത്തിന് വെല്ലുവിളിയായിരിക്കുകയാണ്.

2023 ഒക്ടോബറിൽ ബ്രസീലിനായി അന്താരാഷ്ട്ര മത്സരത്തിൽ കളിക്കുമ്പോൾ നെയ്‌മറുടെ എസിഎൽ പൊട്ടുകയും മെനിസ്കസിന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. അൽ-ഹിലാലിൽ നിന്ന് ജനുവരിയിൽ സാൻ്റോസിലേക്ക് താരം എത്തിയെങ്കിലും സീസണിലുടനീളം പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും നെയ്‌മറെ അലട്ടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരുക്കേറ്റ യു.പി സ്വദേശി മരിച്ചു; അനുശോചനം അറിയിച്ച് ഇന്ത്യൻ എംബസി

Saudi-arabia
  •  3 hours ago
No Image

ആശ്വാസജയം തേടി ബ്ലാസ്റ്റേഴ്‌സ്

Football
  •  3 hours ago
No Image

മധ്യപ്രദേശിലെ ഐജിഎൻടിയു ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം

crime
  •  3 hours ago
No Image

ഭാര്യ വീട്ടുജോലി ചെയ്യാതിരിക്കുന്നത് ക്രൂരതയല്ല; നിരീക്ഷണവുമായി സുപ്രീംകോടതി

National
  •  4 hours ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു; ബുധനാഴ്ച കോഴിക്കോട് യുഡിഎഫിന്റെ വൻ റാലി

Kerala
  •  4 hours ago
No Image

ഇസ്റാഈൽ അന്ത്യം പ്രഖ്യാപിച്ചു; പക്ഷേ ഹിസ്ബുള്ള ഉയർത്തെഴുന്നേറ്റു: പുനർനിർമ്മാണത്തിന്റെ അണിയറക്കഥകൾ

International
  •  4 hours ago
No Image

ധോണി, രോഹിത്, ഗംഭീർ എന്നിവർ കഴിഞ്ഞാൽ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: മുൻ ഇന്ത്യൻ താരം 

Cricket
  •  4 hours ago
No Image

ദുബൈ മിറക്കിൾ ഗാർഡനിലെ സൗജന്യ പ്രവേശനത്തിൽ തിരക്ക് നിയന്ത്രണാതീതം; സന്ദർശകരുടെ സുരക്ഷ മുൻനിർത്തി ഗാർഡൻ താൽക്കാലികമായി അടച്ച് അധികൃതർ

uae
  •  4 hours ago
No Image

ഇറാന്റെ നേതൃനിര തകർന്നോ? എന്നാൽ അധികാരം ആരുടെ കയ്യിൽ? നിഗൂഢത നിറഞ്ഞ് ഇറാനിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ

International
  •  5 hours ago
No Image

10 പ്രഖ്യാപനങ്ങളുമായി മമത ബാനർജി; പശ്ചിമ ബംഗാളിൽ പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്

National
  •  5 hours ago