HOME
DETAILS

വി. കുഞ്ഞിക്കൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പൊളിച്ചുമാറ്റി; സ്ഥലം ഉടമയെ സി.പി.എം ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

  
Web Desk
March 21, 2026 | 10:51 AM

v-kunjikrishnan-election-office-demolished-cpm-threat-allegation

പയ്യന്നൂര്‍: പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന് പൊളിച്ചുമാറ്റി. സ്ഥലം ഉടമയെ സി.പി.എമ്മുകാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പൊളിച്ചതെന്നാണ് പരാതി. ഭവിഷത്ത് നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും വിമതര്‍ ആരോപിക്കുന്നു. 

പയ്യന്നൂര്‍ കോത്തായി മുക്കിലായിരുന്നു ഓഫിസ് നിര്‍മാണം. ഭീഷണിയുണ്ടെന്നും ഓഫിസ് പൊളിച്ചുനീക്കി തരണമെന്നും ഉടമ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നീക്കം ചെയ്തതെന്നും വി. കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് നിര്‍മാണം തുടങ്ങിയത് . ഉച്ചയോടെ തന്നെ പൊളിച്ചുനീക്കുകയും ചെയ്തു. 

ഫാസിസ്റ്റ് ശൈലിയിലാണ് സി.പി.എം പ്രവര്‍ത്തിക്കുന്നതെന്നും തനിക്കെതിരെ വ്യാപക നുണപ്രചാരണമാണ് നടത്തുന്നതെന്നും കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. തങ്ങള്‍ കാരണം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് ഓഫിസ് പൊളിച്ചുനീക്കിയത്. എന്നാല്‍ ജനാധിപത്യത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും വി. കുഞ്ഞിക്കൃഷ്ണന്‍ ആരോപിച്ചു.

 

The election committee office of V. Kunjikrishnan has been demolished, triggering controversy. Allegations have emerged that the Communist Party of India (Marxist) threatened the landowner, leading to the removal of the structure. The incident has intensified political tensions, with demands for an investigation into the matter.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ട ഓമല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരുക്ക്

Kerala
  •  13 days ago
No Image

ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ പ്രത്യേക കോൺസുലർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

uae
  •  13 days ago
No Image

പെരുമ്പാവൂരില്‍ 'തൂഫാന്‍ ജാഗരണ്‍' ബഹുജനറാലി; ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കി സര്‍ക്കാര്‍

Kerala
  •  13 days ago
No Image

തിരുവനന്തപുരം പട്ടത്ത് ഗേറ്റ് ചാടുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്; അധ്യാപകര്‍ ഓടിച്ചുവിട്ടെന്നും രക്ഷിക്കാന്‍ വൈകിയെന്നും കുടുംബത്തിന്റെ ആരോപണം

Kerala
  •  13 days ago
No Image

തിരുവനന്തപുരം മൃഗശാലയിലെ വ്യാജ നിയമനം: പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി വിജിലന്‍സ്; വിവരാവകാശ രേഖകള്‍ കൈമാറി

Kerala
  •  13 days ago
No Image

സര്‍ക്കാര്‍ ഇടപെട്ടു; കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ മരവിപ്പിച്ചു

Kerala
  •  13 days ago
No Image

മുണ്ടിനീര്‍ വ്യാപനം: ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

Kerala
  •  13 days ago
No Image

വിദ്യാര്‍ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം: മദ്യം എത്തിച്ചുനല്‍കിയ വിദ്യാര്‍ഥിയുടെ രണ്ടാനച്ഛന്‍ വിദേശത്തേക്ക് കടന്നു

Kerala
  •  13 days ago
No Image

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവില്‍ ഹൈക്കോടതിക്കെതിരേ അസാധാരണ വിമര്‍ശനവുമായി സര്‍ക്കാര്‍

Kerala
  •  13 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍; സി.ബി.ഐ അന്വേഷണം ഹൈക്കോടതി തള്ളി

Kerala
  •  13 days ago