HOME
DETAILS

എലത്തൂരിൽ നാടകീയ നീക്കങ്ങൾ: സ്ഥാനാർഥിയുടെ രസീത് തട്ടിയെടുത്ത് അജ്ഞാതൻ ഓടി; പരാതിയുമായി വരണാധികാരി

  
Web Desk
March 24, 2026 | 3:26 PM

dramatic scenes in elathur stranger runs off with candidates receipt returning officer files complaint

കോഴിക്കോട്: എലത്തൂർ മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ വരണാധികാരിയുടെ ഓഫീസിൽ നാടകീയ സംഭവങ്ങൾ. എൽ.ഡി.എഫ് സ്ഥാനാർഥി എ.കെ ശശീന്ദ്രൻ്റെ അപരനായി മത്സരത്തിനെത്തിയ എൻ.സി.പി (അജിത് പവാർ വിഭാഗം) സ്വതന്ത്ര സ്ഥാനാർഥി പി.കെ ശശീന്ദ്രൻ്റെ നാമനിർദേശ പത്രിക സ്വീകരിച്ച രസീത് അജ്ഞാതൻ തട്ടിയെടുത്ത് ഓടി. ഉപവരണാധികാരിയുടെ മേശപ്പുറത്ത് ഇരുന്ന രസീതാണ് കണ്ണ് വെട്ടിച്ച് ഒരാൾ കൈക്കലാക്കിയത്.

എൻ.സി.പിയിലെ പിളർപ്പിനെത്തുടർന്ന് ഔദ്യോഗിക ചിഹ്നമായ 'ക്ലോക്ക്' അജിത് പവാർ വിഭാഗത്തിനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത്. ഇത്തവണ എലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന എ.കെ ശശീന്ദ്രന് അതുകൊണ്ട് തന്നെ ക്ലോക്ക് ചിഹ്നം നഷ്ടമായിരുന്നു. ഇതേ സമയം എ.കെ ശശീന്ദ്രൻ്റെ പേരിനോട് സാമ്യമുള്ള പി.കെ ശശീന്ദ്രനെ അജിത് പവാർ പക്ഷം ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

പി.കെ ശശീന്ദ്രൻ്റെ പത്രികയിൽ ക്രമക്കേടുണ്ടെന്ന് കാട്ടി എ.കെ ശശീന്ദ്രൻ്റെ പക്ഷം പരാതി നൽകി. ഇതിനെത്തുടർന്ന് പി.കെ ശശീന്ദ്രനോട് നേരിട്ട് ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. പത്രിക സ്വീകരിച്ച ശേഷം നൽകേണ്ട രസീത് സ്ഥാനാർഥിക്ക് കൈമാറുന്നതിന് മുൻപ് അജ്ഞാതൻ തട്ടിയെടുക്കുകയായിരുന്നു. തന്റെ മേശപ്പുറത്ത് ഇരുന്ന രസീത് ഒരാൾ പെട്ടെന്ന് കൈക്കലാക്കി ഓടിപ്പോയെന്നാണ് ഉപവരണാധികാരിയുടെ വിശദീകരണം.

മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ ആണ് എൻ.സി.പി ശരദ് പവാർ വിഭാ​ഗം നേതാവു കൂടിയായ മന്ത്രി എ.കെ ശശീന്ദ്രൻ. അദേഹം മത്സരിക്കുന്നതിനെച്ചാെല്ലി പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നിരുന്നു. എന്നാൽ എ.കെ ശശീന്ദ്രനെ തന്നെ സ്ഥാനാർഥിയായി പരി​ഗണിക്കുകയായിരുന്നു. മൂന്ന് തവണ ക്ലോക്ക് ചിഹ്നത്തിലാണ് എ.കെ ശശീന്ദ്രൻ ഏലത്തൂർ മണ്ഡലത്തിൽ നിന്നും ജയിച്ചത്. പിന്നീട് എൻ.സി.പി പിളർന്ന് അ‍ജിത് പവാർ വിഭാ​ഗം രൂപികരിച്ചതോടെ എ.കെ ശശീന്ദ്രന് എതിരെ പി.കെ ശശീന്ദ്രൻ എന്ന അപരനെ എൻ.സി.പി അജിത് പവാർ വിഭാ​ഗം സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ചിഹ്നമായി ക്ലോക്ക് പി.കെ ശശീന്ദ്രനായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത്. ഇതിന്റെ സൂക്ഷ്മ പരിശോധനക്കിടയാണ് അദേഹത്തിന്റെ പത്രികയുടെ രസീതുമായി അജ്ഞാതൻ കടന്നുകള‍ഞ്ഞത്.

അതീവ സുരക്ഷയുള്ള വരണാധികാരിയുടെ ഓഫീസിൽ നടന്ന ഈ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് പരാതി നൽകി.

 

high drama unfolded during the scrutiny of nominations in the elathur constituency when an unidentified person snatched the official receipt of p.k. saseendran, the ncp (ajit pawar faction) candidate. the incident occurred right from the assistant returning officer's desk.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനിൽ ഇറാന്റെ മിസൈൽ ആക്രമണം: യുഎഇ കരാർ ജീവനക്കാരൻ കൊല്ലപ്പെട്ടു; അഞ്ച് ഉദ്യോഗസ്ഥർക്ക് പരുക്ക്

uae
  •  2 hours ago
No Image

ട്രംപിന്റെ സമാധാന നീക്കത്തെ തള്ളി ഇറാൻ; അമേരിക്ക മുന്നോട്ടുവെക്കുന്ന നിബന്ധനകൾ ഇറാൻ അംഗീകരിക്കില്ലെന്ന് ഇസ്റാഈൽ

International
  •  2 hours ago
No Image

ട്രെയിന്‍ യാത്രക്കാരന് ചായ നല്‍കിയില്ല; കാറ്ററിങ് കരാറുകാരന് 5000 രൂപ പിഴ ചുമത്തി റെയില്‍വേ 

Kerala
  •  3 hours ago
No Image

റാസൽഖൈമയിൽ മഴ മുന്നറിയിപ്പ്; അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സജ്ജീകരണങ്ങളുമായി അധികൃതർ

uae
  •  3 hours ago
No Image

18 മണ്ഡലങ്ങളില്‍ സിപിഎം-ബിജെപി ഡീല്‍; ശക്തരായ സ്ഥാനാര്‍ഥികളെ ഒഴിവാക്കി ബിജെപി സിപിഎമ്മിന് വഴിയൊരുക്കുന്നു; എന്‍കെ പ്രേമചന്ദ്രന്‍ 

Kerala
  •  3 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജാമ്യം; ജയിൽ മോചിതനായ ശേഷം സർക്കാരിനെതിരെ വിമർശനം

Kerala
  •  3 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷങ്ങൾക്കിടയിൽ നയതന്ത്ര നിലപാട് ആവർത്തിച്ച് ഖത്തർ; പരമാധികാരം സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

qatar
  •  3 hours ago
No Image

രാജ്യത്തെ ആദ്യ നിഷ്‌ക്രിയ ദയാവധം; യുപി സ്വദേശി ഹരീഷ് റാണ അന്തരിച്ചു 

National
  •  3 hours ago
No Image

അദ്ദേഹം പരാജയപ്പെട്ട ക്യാപ്റ്റനായിരിക്കാം, പക്ഷേ രാജസ്ഥാൻ നായകനെ രക്ഷിക്കാൻ ആ സൂപ്പർ താരം തന്നെ വേണമെന്ന് ഇർഫാൻ പഠാൻ

Cricket
  •  4 hours ago
No Image

യുഎഇയിൽ കനത്ത മഴ തുടരുന്നു; അബുദബിയിലും അജ്മാനിലും ഒറ്റദിവസം പെയ്തത് ഒരു വർഷത്തെ മഴ

uae
  •  4 hours ago