HOME
DETAILS

രാജ്യത്തെ ആദ്യ നിഷ്‌ക്രിയ ദയാവധം; യുപി സ്വദേശി ഹരീഷ് റാണ അന്തരിച്ചു 

  
Web Desk
March 24, 2026 | 1:35 PM

harish rana the first in India permitted euthanasia died

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി ലഭിച്ച യുപി സ്വദേശി ഹരീഷ് റാണ അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വെച്ച് 32ാം വയസിലാണ് റാണ ലോകത്തോട് വിടപറഞ്ഞത്. മാര്‍ച്ച് 11ന് സുപ്രീം കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് റാണയുടെ ദയാവധം നടപ്പാക്കിയത്. 

13 വര്‍ഷം കോമയില്‍ കഴിഞ്ഞ തന്റെ മകന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് കോടതിയെ സമീപിച്ചിരുന്നു. കോടതി വിധിയെ തുടര്‍ന്ന് മാര്‍ച്ച് 16ന് ഹരീഷ് റാണയെ ഡല്‍ഹി എയിംസിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്ത് ദയാവധം നടപ്പാക്കിയത്. ഇതോടെ രാജ്യത്ത് ആദ്യമായി നിഷ്‌ക്രിയ ദയാവധത്തിന് വിധേയനായ വ്യക്തിയായി ഹരീഷ് റാണ. 

ദയാവധത്തിന് അനുമതി തേടിയുള്ള കേസുകളില്‍ രോഗിക്ക് മരണമാണോ നല്ലത് എന്നതല്ല, മറിച്ച് ജീവന്‍ നിലനിര്‍ത്തുന്ന ചികിത്സ തുടരുന്നത് രോഗിയുടെ നന്മക്കായാണോ എന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് നിഷ്‌ക്രിയ ദയാവധത്തിന് അനുമതി നല്‍കിയത്. മാന്യമായി മരിക്കാനുള്ള എല്ലാ അവസരങ്ങളും റാണയ്ക്ക് നല്‍കുന്നതിന് കൃത്യമായ പദ്ധതിയുണ്ടാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. 

2013ല്‍ പഞ്ചാബ് യൂനിവേഴ്‌സിറ്റിയില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെ താമസിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണാണ് റാണയ്ക്ക് ഗുരുതര പരിക്കേറ്റത്. അന്നുമുതല്‍ അബോധാവസ്ഥയിലായിരുന്ന റാണ സുഖം പ്രാപിക്കാനോ, ജീവിതത്തിലേക്ക് തിരിച്ചുവരാനോ സാധ്യത ഇല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. ആശുപത്രികള്‍ കൈയാഴിഞ്ഞതോടെ റാണയെ വര്‍ഷങ്ങളായി കുടുംബം വീട്ടില്‍ തന്നെ പരിചരിച്ച് വരികയായിരുന്നു. ചികിത്സ കൊണ്ട് ഫലിക്കില്ലെന്ന തീരുമാനത്തിന് പിന്നാലെയാണ് മകന് അന്തസായി മരിക്കാനുള്ള അനുമതി തേടി പിതാവ് കോടതിയെ സമീപിച്ചത്.

Harish Rana, a native of Uttar Pradesh and the first person in the country to receive permission for euthanasia, has passed away. He died at the age of 32 at AIIMS in Delhi. His euthanasia was carried out after the Supreme Court granted permission on March 11.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹം പരാജയപ്പെട്ട ക്യാപ്റ്റനായിരിക്കാം, പക്ഷേ രാജസ്ഥാൻ നായകനെ രക്ഷിക്കാൻ ആ സൂപ്പർ താരം തന്നെ വേണമെന്ന് ഇർഫാൻ പഠാൻ

Cricket
  •  2 hours ago
No Image

യുഎഇയിൽ കനത്ത മഴ തുടരുന്നു; അബുദബിയിലും അജ്മാനിലും ഒറ്റദിവസം പെയ്തത് ഒരു വർഷത്തെ മഴ

uae
  •  2 hours ago
No Image

അലി ലാരിജാനിക്ക് പകരക്കാരൻ; ഇറാൻ സുരക്ഷാ കൗൺസിൽ തലവനായി മുഹമ്മദ് ബാഖർ ദുൽഖദർ

International
  •  3 hours ago
No Image

കനത്ത മഴ തുടരുന്നു; ഒമാനിലെ എട്ട് ഗവര്‍ണറേറ്റുകളില്‍ വര്‍ക്ക് ഫ്രം ഹോം നീട്ടാന്‍ സാധ്യത

oman
  •  3 hours ago
No Image

വിസ കാലാവധി കഴിഞ്ഞവർക്കും യുഎഇയിലേക്ക് മടങ്ങാം; പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികൾക്ക് ആശ്വാസവുമായി അധികൃതർ‌

uae
  •  3 hours ago
No Image

സിനിമ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു'; സംവിധായകൻ സനോജ് മിശ്രയ്‌ക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി മൊണാലിസ

crime
  •  3 hours ago
No Image

വാദികളിലൂടെ യാത്ര ചെയ്താല്‍ ഇന്‍ഷുറന്‍സ് ലഭിക്കില്ല; അധികൃതരുടെ മുന്നറിയിപ്പ്

oman
  •  3 hours ago
No Image

സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി കോഴിക്കോട് മുഖ്യഖാസി

Kerala
  •  3 hours ago
No Image

വാദിയിൽ കാർ ഒഴുക്കിൽപ്പെട്ട് അപകടം; തൃത്താല സ്വദേശികളായ ഉമ്മയ്ക്കും മകനും ഒമാനിൽ അന്ത്യവിശ്രമം

oman
  •  4 hours ago
No Image

ഗൾഫ് മേഖലയിലെ ഇറാൻ ആക്രമണം: യുഎൻ മനുഷ്യാവകാശ കൗൺസിൽ അടിയന്തര യോഗം ചേരും

International
  •  4 hours ago