HOME
DETAILS

സിനിമ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു'; സംവിധായകൻ സനോജ് മിശ്രയ്‌ക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി മൊണാലിസ

  
March 24, 2026 | 12:30 PM

monalisa accuses director sanoj mishra of sexual harassment during film shoot

കൊച്ചി: ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയ്‌ക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി കുംഭമേളയിലെ ചിത്രങ്ങളിലൂടെ വൈറലായ മൊണാലിസ. സിനിമാ സെറ്റിൽ വെച്ച് സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്നും പലതവണ ശരീരത്തിൽ കയറിപ്പിടിച്ചെന്നും മൊണാലിസ വെളിപ്പെടുത്തി. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് താൻ നേരിട്ട ദുരനുഭവങ്ങൾ അവർ വിവരിച്ചത്.

പ്രായപൂർത്തിയാകും മുൻപേ അതിക്രമം

തനിക്ക് 18 വയസ്സ് തികയുന്നതിന് മുൻപാണ് സനോജ് മിശ്രയിൽ നിന്ന് ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ ഉണ്ടായതെന്ന് മൊണാലിസ പറഞ്ഞു. ആദ്യ സിനിമയായതിനാൽ വീട്ടുകാരോട് പരാതിപ്പെട്ടപ്പോൾ അവർ അത് കാര്യമാക്കിയില്ലെന്നും അതുകൊണ്ടാണ് അന്ന് പുറത്തുപറയാൻ കഴിയാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഭർത്താവ് ഫർമാൻ ഖാനൊപ്പമാണ് മൊണാലിസ മാധ്യമങ്ങളെ കണ്ടത്.

ജീവന് ഭീഷണി; നാട്ടിലേക്ക് മടങ്ങാൻ ഭയം

സംവിധായകനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് മൊണാലിസ വ്യക്തമാക്കി. നിലവിൽ കേരളത്തിൽ താമസിക്കുന്ന ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെങ്കിലും അത് വലിയ വെല്ലുവിളിയാണെന്ന് അവർ പറഞ്ഞു. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും കഴിഞ്ഞ ദിവസം ഇവർ വെളിപ്പെടുത്തിയിരുന്നു.

കേരളത്തിൽ വെച്ചായിരുന്നു മൊണാലിസയുടെയും ഫർമാൻ ഖാന്റെയും വിവാഹം നടന്നത്. വിവാദങ്ങൾക്കും ഭീഷണികൾക്കും ഇടയിൽ സുരക്ഷിതമായ ഒരിടം തേടുകയാണ് തങ്ങളെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോണോയുടെ പറങ്കിപ്പട ഞങ്ങൾക്ക് എതിരാളികളേയല്ല; ലോകകപ്പിലെ കടുത്ത എതിരാളികളെ പ്രഖ്യാപിച്ച് മെസി

Football
  •  2 days ago
No Image

ബഹ്‌റൈനില്‍ പുരാതന രാജകീയ ശവകുടീരം കണ്ടെത്തി; ചരിത്രലോകത്തെ അമ്പരപ്പിച്ച് ജാപ്പനീസ് ഗവേഷക സംഘം

bahrain
  •  2 days ago
No Image

ഓപ്പറേഷന്‍ തൂഫാനില്‍ നിര്‍ണായക അറസ്റ്റ്; രണ്ട് വിദേശ പൗരന്‍മാര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രി; രഹസ്യ വിവരങ്ങള്‍ കൈമാറേണ്ട നമ്പറുകള്‍ പുറത്തിറക്കി 

Kerala
  •  2 days ago
No Image

അശ്രദ്ധമായ ഡ്രൈവിംഗും പെട്ടെന്നുള്ള ലെയ്ൻ മാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു; മുന്നറിയിപ്പുമായി അബുദബി പൊലിസ്

uae
  •  2 days ago
No Image

ലോർഡ്സ് ടെസ്റ്റിൽ കിവീസിന്റെ നെഞ്ചകം തകർത്ത ആ ഒരു ഓവർ! 149 വർഷത്തെ ചരിത്രം തകർത്ത് ഇം​ഗ്ലീഷ് താരം

Cricket
  •  2 days ago
No Image

മിനാ അല്‍ ഫഹല്‍ തുറമുഖത്ത് പ്രവര്‍ത്തനം സാധാരണ നിലയില്‍; അഭ്യൂഹങ്ങള്‍ തള്ളി പി.ഡി.ഒ

oman
  •  2 days ago
No Image

മലപ്പുറത്ത് തെരുവ് നായ ആക്രമണം; അഞ്ചുപേര്‍ ചികിത്സയില്‍; കടിയേറ്റവരില്‍ കുട്ടികളും 

Kerala
  •  2 days ago
No Image

ഷാർജ-ദുബൈ യാത്രക്കാരുടെ നടുവൊടിക്കുന്ന ഗതാഗതക്കുരുക്കിന് കാരണം ഇത്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ആർടിഎ

uae
  •  2 days ago
No Image

ദേശീയ പതാകയും, പുസ്തകവും കയ്യില്‍ കരുതണം; പൊലിസുകാര്‍ക്ക് പൂക്കള്‍ സമ്മാനിക്കണം; ഞായറാഴ്ച്ചയിലെ പ്രതിഷേധ മാര്‍ച്ചിനുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി കോക്രോച്ച് ജനത പാര്‍ട്ടി 

National
  •  2 days ago
No Image

ലോകകപ്പ് ചരിത്രത്തെ രണ്ടാക്കി മാറ്റിയ ആ രണ്ട് ഹാട്രിക്കുകൾ; പെലെയും റോണോയും ചരിത്ര റെക്കോർഡിൽ ഇടംപിടിച്ച കഥ!

Football
  •  2 days ago