HOME
DETAILS

അക്ബര്‍ റോഡിലെ ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന് കേന്ദ്രത്തിന്റെ നോട്ടിസ്; നീക്കം രാഷ്ട്രീയ പ്രേരിതം, നിയമപരമായി നേരിടുമെന്ന് നേതൃത്വം

  
Web Desk
March 25, 2026 | 4:48 AM

politically motivated congress served eviction notice for akbar road office

ന്യൂഡല്‍ഹി: 1978 മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹി അക്ബര്‍ റോഡിലെ 24ാം നമ്പര്‍ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നോട്ടിസ് നല്‍കി. ല്യൂട്ടന്‍സ് ഡല്‍ഹിയിലെ ഈ ചരിത്രപ്രസിദ്ധമായ ഓഫിസ് മാര്‍ച്ച് 28നകം ഒഴിയണമെന്നാണ് നോട്ടിസിലെ നിര്‍ദേശം. രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.

അക്ബര്‍ റോഡിലെ ആസ്ഥാനത്തിന് പുറമെ, 5 റൈസീന റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് (ഐ.വൈ.സി) ഓഫിസിനും സമാനമായ കുടിയൊഴിപ്പിക്കല്‍ നോട്ടിസ് ലഭിച്ചിട്ടുണ്ട്. രണ്ട് ഓഫിസുകള്‍ക്കും മാര്‍ച്ച് 28 തന്നെയാണ് സമയപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. നടപടിക്കെതിരെ നിയമപോരാട്ടം നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.

ഐടിഒയ്ക്ക് സമീപമുള്ള പുതിയ ആസ്ഥാനമായ 'ഇന്ദിരാ ഭവനിലേക്ക്' കോണ്‍ഗ്രസ് ഇതിനോടകം തന്നെ പ്രവര്‍ത്തനം മാറ്റിയിട്ടുണ്ടെങ്കിലും വൈകാരികവും രാഷ്ട്രീയവുമായ പ്രാധാന്യം പരിഗണിച്ചാണ് അക്ബര്‍ റോഡിലെ ബംഗ്ലാവ് നിലനിര്‍ത്തിയിരുന്നത്. കേന്ദ്ര നീക്കം നിയമവിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് എംപിയുമായ അഭിഷേക് മനു സിങ്‌വി പറഞ്ഞു. എല്ലാ നിയമസാധുതകളും ഉപയോഗിച്ച് ഇതിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അക്ബര്‍ റോഡിലെ വസ്തുവിന് നിലവില്‍ വിപണി നിരക്കിലുള്ള വാടക പാര്‍ട്ടി നല്‍കുന്നുണ്ടെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ ബംഗ്ലാവ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് എംപിക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ അത് അംഗീകരിച്ചിരുന്നില്ല. യുവാക്കളുടെ സംഘടനയ്ക്കായി പാര്‍ട്ടിയുടെ പേരില്‍ അനുവദിച്ചതാണ് റൈസീന റോഡിലെ ബംഗ്ലാവെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

 

The central government has issued a notice to the Indian National Congress to vacate its iconic 24 Akbar Road headquarters and the Youth Congress office by March 28, a move the party decries as politically motivated and illegal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' നടപടി; പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Kerala
  •  2 months ago
No Image

അന്താരാഷ്ട്ര ലഹരി മാഫിയയുമായി ബന്ധം; പ്രശസ്ത പഞ്ചാബി ഗായകന്‍ ഹര്‍ബീര്‍ സിങ് സോഹല്‍ അറസ്റ്റില്‍

National
  •  2 months ago
No Image

മുനമ്പം: വഖ്ഫ് ബോര്‍ഡിനെ പഴിചാരി മുഖ്യമന്ത്രി കരണംമറിയരുത്- പിഡിപി

Kerala
  •  2 months ago
No Image

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശന്‍, ധനമന്ത്രിയെ കാണും

Kerala
  •  2 months ago
No Image

കോയമ്പത്തൂരില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന് പെട്രോള്‍ ബോംബ് എറിഞ്ഞു; അന്വേഷണം 

National
  •  2 months ago
No Image

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാരൻ

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി തൃണമൂലിന്റെ അടിത്തറ ഇളക്കുന്നുവോ? ഇതുവരെ രാജിവെച്ചത് നൂറിലധികം നഗരസഭാ കൗണ്‍സിലര്‍മാര്‍ 

Kerala
  •  2 months ago
No Image

'ഒപ്പം നിന്നവര്‍ക്ക് നന്ദി, അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി';  ഹര്‍ഷിന ജോലിയില്‍ പ്രവേശിച്ചു

Kerala
  •  2 months ago
No Image

ഹരിപ്പാട് പത്തൊമ്പതുകാരി പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം; പ്രതികരണവുമായി ഡോക്ടർ 

Kerala
  •  2 months ago