HOME
DETAILS

ബീക്കന്‍ ലൈറ്റിട്ട് ആംബുലന്‍സില്‍ എം.ഡി.എം.എ കടത്ത്, സീറ്റിനടിയില്‍ ഒളിപ്പിച്ചത് 280 ഗ്രാം; തൃശൂരില്‍ രണ്ട് പേര്‍ പിടിയില്‍

  
Web Desk
May 26, 2026 | 6:29 AM

mdma-smuggling-in-ambulance-with-beacon-light-two-arrested-in-thrissur

തൃശൂര്‍: ആംബുലന്‍സില്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. വെട്ടിക്കല്‍ സ്വദേശി ഫെലിക്‌സ്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരാണ് പൊലിസ് പിടിയിലായത്. ആംബുലന്‍സിന്റെ സീറ്റിനടിയില്‍ നിന്ന് 280 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

തൃശ്ശൂര്‍-പാലക്കാട് ദേശീയപാതയില്‍ വാണിയമ്പറായില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി മുതല്‍ ദേശീയപാതയില്‍ പൊലിസ് പരിശോധന നടത്തി വരികയായിരുന്നു.  

ശാരോണ്‍ എന്ന പേരിലുള്ള ആംബുലന്‍സില്‍ ബംഗളുരുവില്‍ നിന്നാണ് ഇവര്‍ എം.ഡി.എം.എ കടത്തിയത്. പൊലിസിനേയും മറ്റു അന്വേഷണ ഏജന്‍സികളേയും വെട്ടിക്കുന്നതിനായിട്ട് പ്രതികള്‍ ബീക്കന്‍ ലൈറ്റിട്ട് ആംബുലന്‍സില്‍ വരികയായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായാണ് നടപടികള്‍. പ്രതികളുടെ മൊബൈല്‍ ഫോണും സാമ്പത്തിക ഇടപാടുകളും പൊലിസ് പരിശോധിക്കും. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. ആംബുലന്‍സ് ഉടമയേയും ചോദ്യം ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.

 

Two individuals were arrested in Thrissur for allegedly smuggling MDMA using an ambulance fitted with a beacon light. During the inspection, officials discovered around 280 grams of the banned narcotic substance hidden beneath a seat inside the vehicle.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  2 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  2 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  2 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  2 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  2 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  2 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  2 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  2 days ago