HOME
DETAILS

അഞ്ച് വാഗ്ദാനങ്ങൾ, 140 മണ്ഡലങ്ങൾ; 'ഇന്ദിര ഗ്യാരണ്ടി' ബസുമായി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ കോൺഗ്രസ്

  
March 26, 2026 | 3:35 AM

congress launches indira guarantee bus campaign ahead of kerala assembly elections

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനതല പ്രചാരണത്തിന് 'ഇന്ദിര ഗ്യാരണ്ടി' ബസുമായി കോൺഗ്രസ്.രാഹുൽ ഗാന്ധി നേരത്തെ പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ആദ്യമായി 'ബസുപിടിച്ച്' പ്രചാരണം കളറാക്കാൻ കോൺഗ്രസ് രംഗത്തെത്തിയത്. കോഴിക്കോട്ടെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനത്തിനോടനുബന്ധിച്ചാണ് ബസ് പ്രചാരണത്തിനായിറക്കിയത്. 

ബസിൽ 'കേരളം ജയിക്കും യു.ഡി.എഫ് നയിക്കു'മെന്ന സ്റ്റിക്കർ സഹിതം പതിച്ചാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേയും ജനങ്ങൾക്കിടയിലേക്കെത്തിക്കുന്നത്. ഇന്ദിര ഗാന്ധി, മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഉമ്മൻ ചാണ്ടി തുടങ്ങി നേതാക്കളുടെ ചിത്രങ്ങളും ബസിൽ പതിച്ചിട്ടുണ്ട്. 

കൂടാതെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ, സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര, ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കി ഉയർത്തും, യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നത് അഞ്ച് ലക്ഷം പലിശരഹിത വായ്പ, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങി യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ബസിന്റെ ഇരുഭാഗങ്ങളിലുമായി പതിച്ചിട്ടുള്ളത്.

As part of state-level campaigning for the assembly elections, the Indian National Congress has rolled out the ‘Indira Guarantee’ bus to promote five guarantees announced by Rahul Gandhi. The bus, inaugurated alongside UDF’s official election rally in Kozhikode, features stickers reading “Kerala Will Win, Led by UDF” and images of leaders including Indira Gandhi, Mallikarjun Kharge, Sonia Gandhi, Rahul Gandhi, and Oommen Chandy, covering all 140 constituencies in Kerala.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

23 വർഷത്തെ ചരിത്രം ഇനി പഴങ്കഥ; ഇതിഹാസങ്ങളെ വീഴ്ത്തി പ്രീമിയർ ലീഗ് റെക്കോർഡ് തകർത്ത് പോർച്ചുഗീസ് മാന്ത്രികൻ

Football
  •  7 days ago
No Image

കേരള സർവകലാശാലയിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; തലസ്ഥാനത്ത് തെരുവ് യുദ്ധം, പ്രവർത്തകർക്ക് നേരെ ജലപീരങ്കി

Kerala
  •  7 days ago
No Image

പ്ലസ് വൺ പ്രവേശനം: 9 ജില്ലകളിൽ സീറ്റ് വർധിപ്പിച്ചു; ബാച്ചുകൾ തുടരാൻ അനുമതി, അപേക്ഷാ നടപടികൾ ആരംഭിച്ചു

Kerala
  •  7 days ago
No Image

ബ്രസീലിനും അർജന്റീനയ്ക്കും ഇതുവരെ കീഴടക്കാനാകാത്ത ഏക ടീം; 28 വർഷത്തെ കാത്തിരിപ്പിന് ശേഷം അവർ വരുന്നു....

Football
  •  7 days ago
No Image

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ'; എസ്പിസി കേഡറ്റുകൾ ബ്രാൻഡ് അംബാസഡർമാരാകുമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  7 days ago
No Image

കുട്ടികളുടെ ഡെലിവറി ആപ്പ് ഉപയോഗം; മാതാപിതാക്കൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ഷാർജ ചൈൽഡ് സേഫ്റ്റി അതോറിറ്റി

uae
  •  7 days ago
No Image

ബലിപെരുന്നാൾ അവധി: യുഎഇയിലെ ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം; ലഭ്യമാകുന്നതും തടസ്സപ്പെടുന്നതുമായ സേവനങ്ങൾ അറിയാം

uae
  •  7 days ago
No Image

ബൂട്ട് ധരിക്കാത്തതിന് വിലക്കോ? ഇന്ത്യൻ ഫുട്ബോളിനെ ഇന്നും വേട്ടയാടുന്ന 1950-ലെ ലോകകപ്പിന് പിന്നിലെ യഥാർത്ഥ ചരിത്രം; In-Depth Story

Football
  •  7 days ago
No Image

ബഹ്റൈൻ വീണ്ടും ഗിന്നസ് റെക്കോർഡിൽ; വിവിധ നേട്ടങ്ങളിലൂടെ ആഗോള ശ്രദ്ധ നേടി രാജ്യം

bahrain
  •  7 days ago
No Image

ഇറാന് മുന്നിൽ അടിത്തെറ്റി ട്രംപ്; ആണവ കരാർ ഉപേക്ഷിച്ചു, ലക്ഷ്യം ഹോർമുസ് കടലിടുക്ക് മാത്രം

International
  •  7 days ago


No Image

പുറത്തായിട്ടും തലപ്പത്ത് പഞ്ചാബ്! ഹൈദരാബാദിനെ വീഴ്ത്തി സിക്സറുകളുടെ പുതിയ 'രാജാക്കന്മാർ'; പ്ലേ ഓഫ് പോരാട്ടം നാളെ മുതൽ

Cricket
  •  7 days ago
No Image

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു

National
  •  7 days ago
No Image

യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു; വരാനിരിക്കുന്ന യാത്രാ സീസണുകളിൽ ടിക്കറ്റ് വില 30% വരെ വർദ്ധിച്ചേക്കും

uae
  •  7 days ago
No Image

പെലെയെ മറികടക്കാൻ ഒരു ഗോൾ ദൂരം; ലോക റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്

Football
  •  8 days ago