HOME
DETAILS

യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദ് ചക്കാലശ്ശേരി അറസ്റ്റില്‍; മുസ്‌ലിം ലീഗില്‍ നിന്നും യുഡിഎഫില്‍ നിന്നും പുറത്താക്കി

  
Web Desk
March 27, 2026 | 3:03 AM

u Pratibha MLA Cyber Abuse Case Arrest and Disciplinary Action

 

ആലപ്പുഴ: കായംകുളം എം.എല്‍.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ യു പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ യുഡിഎഫ് മണ്ഡലം മുന്‍ കണ്‍വീനര്‍ ഇര്‍ഷാദ് ചക്കാലശ്ശേരിയെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതിഭ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കായംകുളം പൊലിസാണ് നടപടിയെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.

സ്ത്രീത്വത്തെ അപമാനിക്കല്‍, നവമാധ്യമങ്ങളിലൂടെ അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കൊപ്പം ഐ.ടി നിയമപ്രകാരമുള്ള വകുപ്പുകളും ഇര്‍ഷാദിനെതിരെ ചുമത്തിയിട്ടുണ്ട്. വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കേണ്ടതുണ്ടെന്നും സൈബര്‍ അധിക്ഷേപങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും പരാതി നല്‍കിക്കൊണ്ട് യു പ്രതിഭ വ്യക്തമാക്കി.

വിവാദ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ മുന്നണികളും ഇര്‍ഷാദിനെതിരെ കര്‍ശന നടപടി സ്വീകരിച്ചു.
യുഡിഎഫ് കായംകുളം നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഇര്‍ഷാദിനെ നീക്കി. എച്ച്. ബഷീര്‍ കുട്ടിക്കാണ് പകരം ചുമതല.
മുസ്്‌ലിം ലീഗ് അന്വേഷണ വിധേയമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇര്‍ഷാദിനെ സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാതെ 'ശരീര അഴക്' മുന്‍നിര്‍ത്തിയാണ് പ്രതിഭ വോട്ട് ചോദിക്കുന്നത് എന്ന ഇര്‍ഷാദിന്റെ പ്രസ്താവനയാണ് വിവാദമായത്. സംഭവം ചര്‍ച്ചയായതോടെ തന്റെ വാക്കുകള്‍ സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഇര്‍ഷാദ് പ്രതികരിച്ചിരുന്നു. എന്നാല്‍, ഒരു സ്ത്രീക്കെതിരെയും ഇത്തരം അധിക്ഷേപങ്ങള്‍ നടത്തുന്നത് ശരിയല്ലെന്ന ഉറച്ച നിലപാടിലാണ് എം.എല്‍.എയും ഇടതുപക്ഷവും.

 

Following a misogynistic remark against Kayamkulam MLA U. Pratibha, UDF leader Irshad Chakkalassery was arrested by the police and subsequently suspended from both the Muslim League and his UDF positions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  5 days ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  5 days ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  5 days ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  5 days ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  5 days ago
No Image

സഞ്ജുവടക്കം മൂന്നുപേരെ വെട്ടിനിരത്തി ടെക്ടര്‍; ഐറിഷ് കൊടുങ്കാറ്റിലും വീഴാതെ 'ഹിറ്റ്മാന്‍' റെക്കോർഡ്!

Cricket
  •  5 days ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ്: പ്രതികളുടെ ആസ്തിയിൽ നൂറിരട്ടി വർദ്ധനവ്; കാണിക്കപ്പണം കൊണ്ട് വാങ്ങിക്കൂട്ടിയത് ആഡംബര ഹോട്ടലുകളും ഭൂമിയും

National
  •  5 days ago
No Image

അരങ്ങേറ്റത്തിൽ അയർലൻഡിനെ കെട്ടുകെട്ടിച്ച് പ്രിൻസ് യാദവ്; ഇന്ത്യയ്ക്ക് 155 റൺസ് ലക്ഷ്യം

Cricket
  •  5 days ago