HOME
DETAILS

തെഹ്‌റാന്റെ 'അഭ്യര്‍ഥന' മാനിച്ച് ഇറാനിയന്‍ ഊര്‍ജ്ജ മേഖലക്കെതിരായ ആക്രമണം 10 ദിവസത്തേക്ക് നിര്‍ത്തിവെച്ചെന്ന് ട്രംപ്; വിട്ടുവീഴ്ചയില്ലെന്നാവര്‍ത്തിച്ച് ഇറാന്‍ 

  
Web Desk
March 27, 2026 | 8:25 AM

trump pauses iran strikes for 10 days amid ongoing peace talks

വാഷിങ്ടണ്‍: ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ 'വളരെ നന്നായി' നടക്കുന്നുണ്ടെന്ന് അവകാശവാദം തുടരുന്നതിനിടെ ആക്രമണം പത്ത് ദിവസത്തേക്ക് നിര്‍ത്തിവെച്ചെന്ന് അറിയിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചയുടെ പുരോഗതി കണക്കിലെടുത്തും തെഹ്‌റാന്റെ അഭ്യര്‍ഥന മാനിച്ചും ഇറാനിലെ വൈദ്യുത കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം ഏപ്രില്‍ 6 വരെ നിര്‍ത്തിവെച്ചതായാണ് ട്രംപിന്റെ അറിയിപ്പ്. 

അതേസമയം അമേരിക്കയുമായി ചര്‍ച്ചയില്ലെന്നും പോരാട്ടം തുടരുമെന്നും ആവര്‍ത്തിച്ചിരിക്കുകയാണ് ഇറാന്‍. അമേരിക്ക സമര്‍പ്പിച്ച പതിനഞ്ചിന വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന്‍ തള്ളിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇറാനില്‍ യു.എസ്, ഇസ്‌റാഈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ആക്രമണത്തില്‍ ഇറാനില്‍ മരണസംഖ്യ 1900 കടന്നു.

ഇറാന്റെ നേതാക്കള്‍ ഒരു കരാറുണ്ടാക്കാന്‍ യാചിക്കുന്നുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ പത്ത് എണ്ണ ടാങ്കറുകളെ ഇറാന്‍ അനുവദിച്ചതായും ട്രംപ് പറയുന്നു. ഇറാനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പാകിസ്താന്‍ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും ട്രംപിന്റെ ദൂതനായ സ്റ്റീവ് വിറ്റ്‌കോഫും അവകാശപ്പെട്ടു. 

us president donald trump has paused attacks on iran for 10 days citing progress in peace talks while iran denies negotiations and continues conflict amid rising casualties



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണികള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ശിവസേന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ

National
  •  13 days ago
No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  13 days ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  13 days ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  13 days ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  14 days ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  14 days ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  14 days ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  14 days ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  14 days ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  14 days ago