HOME
DETAILS

റിയാദിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ സർവിസിന് തുടക്കം; ഹയാത്ത് മാളിനും റിയാദ് ഗാലറിക്കും ഇടയിൽ ദിവസേന സർവിസ്, പരീക്ഷണ ഓട്ടം വിജയകരം

  
March 30, 2026 | 3:49 PM

saudi launches self driving shuttle service riyadh malls 2026

റിയാദ്: ഡ്രൈവറില്ലാ വാഹനങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് സഊദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി. റിയാദിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളായ ഹയാത്ത് മാളിനെയും റിയാദ് ഗാലറിയെയും ബന്ധിപ്പിച്ചാണ് പുതിയ റൂട്ട് ആരംഭിച്ചിരിക്കുന്നത്.

സുരക്ഷിതവും സ്മാർട്ടുമായ യാത്ര

നിലവിൽ നേരിട്ടുള്ള നിയന്ത്രണത്തിലും സാങ്കേതിക മേൽനോട്ടത്തിലുമാണ് ഈ വാഹനങ്ങൾ സർവിസ് നടത്തുന്നത്. സെൻസറുകൾ, ക്യാമറകൾ, എ.ഐ എന്നിവയുടെ കരുത്തിലാണ് വാഹനത്തിന്റെ പ്രവർത്തനം. റോഡിലെ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിച്ചും ട്രാഫിക് നിയമങ്ങൾ പാലിച്ചും പ്രവർത്തിക്കാൻ ഈ സ്മാർട്ട് സംവിധാനങ്ങൾക്ക് സാധിക്കും. മനുഷ്യസഹജമായ പിഴവുകൾ ഒഴിവാക്കി സുരക്ഷ ഉറപ്പാക്കുന്നു എന്നതാണ് വാഹനങ്ങളുടെ പ്രധാന പ്രത്യേകത. സഊദി വിഷൻ 2030ന്റേയും നാഷനൽ ട്രാൻസ്‌പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് സ്ട്രാറ്റജിയുടെയും ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ നടത്തിയ പരീക്ഷണ ഘട്ടത്തിൽ 30,000 കിലോമീറ്ററിലധികം ദൂരം ഈ വാഹനങ്ങൾ പിന്നിട്ടിരുന്നു.

1,700ലധികം ട്രിപ്പുകളിലൂടെ മൂവായിരത്തോളം യാത്രക്കാർക്ക് സേവനം നൽകിയ ശേഷമാണ് ഇപ്പോൾ പുതിയ റൂട്ട് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. വരും ദിവസങ്ങളിൽ രാജ്യത്തെ കൂടുതൽ കേന്ദ്രങ്ങളിലേക്ക് ഇത്തരം വാഹനങ്ങൾ വ്യാപിപ്പിക്കാൻ അതോറിറ്റി പദ്ധതിയിട്ടിട്ടുണ്ട്. 

Saudi Arabia's Transport General Authority (TGA) has officially launched a self-driving vehicle route connecting Hayat Mall and Riyadh Gallery. Powered by AI, sensors, and advanced cameras, these autonomous vehicles offer a safe, eco-friendly, and innovative transit experience in line with Saudi Vision 2030.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  2 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  2 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  2 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  2 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  2 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  2 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  2 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  2 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  2 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  2 days ago