HOME
DETAILS

ഗള്‍ഫ് സംഘര്‍ഷം ഡിജിറ്റല്‍ മേഖലയിലേക്കും; ആമസോണ്‍ സേവനങ്ങള്‍ക്ക് തിരിച്ചടി

  
April 04, 2026 | 12:08 PM

drone attack bahrain aws data center damage gulf digital security

 

 

മനാമ: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാകുന്നതിനിടെ ബഹ്‌റൈനിലെ ആമസോണ്‍ വെബ് സര്‍വിസസ് അടിസ്ഥാനസൗകര്യങ്ങളെ ബാധിച്ച ഡ്രോണ്‍ ആക്രമണം പുതിയ ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. രാജ്യത്തെ ഒരു ഇന്‍ഡസ്ട്രിയല്‍ മേഖലയിലാണ് സംഭവം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ തീപിടിത്തം അഗ്‌നിശമനസേന സമയബന്ധിതമായി നിയന്ത്രണവിധേയമാക്കിയെങ്കിലും, സംഭവത്തിന്റെ ആഘാതം സാങ്കേതിക മേഖലയില്‍ വ്യാപകമായി ചര്‍ച്ചയാകുകയാണ്.

ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത് ആമസോണിന്റെ ക്ലൗഡ് കംപ്യൂട്ടിംഗ് സേവനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റാ സെന്ററിനാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ബഹ്‌റൈന്‍ അധികാരികള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങളാല്‍ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നതായാണ് സൂചന.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗള്‍ഫ് മേഖലയിലെ വിവിധ പ്രധാന അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമിട്ട് ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. അതിന്റെ പശ്ചാത്തലത്തിലാണ് ആമസോണ്‍ പോലുള്ള ആഗോള ഡിജിറ്റല്‍ സേവനദാതാക്കള്‍ക്കും നേരിട്ടുള്ള ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

ആമസോണ്‍ വെബ് സര്‍വീസസ് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും അടിസ്ഥാനം നല്‍കുന്ന പ്രധാന ക്ലൗഡ് പ്ലാറ്റ്‌ഫോമാണ്. അതിനാല്‍ ബഹ്‌റൈനിലെ സൗകര്യങ്ങള്‍ക്ക് നേരിട്ട ഈ ആക്രമണം പ്രാദേശികതലത്തില്‍ മാത്രമല്ല, ആഗോള ഡിജിറ്റല്‍ സംവിധാനങ്ങളിലും പ്രതിഫലിക്കാനിടയുണ്ടെന്ന ആശങ്ക വിദഗ്ധര്‍ പങ്കുവയ്ക്കുന്നു. സേവനങ്ങളില്‍ നേരിയ തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ചില സ്ഥാപനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ആമസോണ്‍ വെബ് സര്‍വിസിന്റെ ഭാഗത്തുനിന്ന് വലിയ തടസ്സങ്ങള്‍ ഉണ്ടായിട്ടില്ലെന്ന നിലപാടാണ് പുറത്ത് വരുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ ഡാറ്റാ സുരക്ഷയും സേവനങ്ങളുടെ തുടര്‍ച്ചയും ഉറപ്പാക്കുന്നതിനായി സ്ഥാപനങ്ങള്‍ മറ്റ് റീജിയനുകളിലേക്കുള്ള ബാക്കപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷം ഇനി സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളിലേക്കും വ്യാപിക്കുകയാണെന്നതാണ് പുതിയ ആശങ്ക.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെ, പാശ്ചാത്യ കമ്പനികളുടെ സാന്നിധ്യമുള്ള ഇടങ്ങള്‍ ലക്ഷ്യമാകാമെന്ന മുന്നറിയിപ്പുകള്‍ ഇതിനുമുമ്പ് തന്നെ ഉണ്ടായിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനിലെ ഈ സംഭവം കൂടുതല്‍ ഗൗരവത്തോടെ നിരീക്ഷിക്കപ്പെടുകയാണ്.

എണ്ണവാതക മേഖലയോടൊപ്പം ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളും ഇപ്പോള്‍ ലക്ഷ്യമാകുന്ന സാഹചര്യത്തില്‍, ഗള്‍ഫ് മേഖലയിലെ സുരക്ഷാ ചിത്രം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍, ആഗോളതലത്തില്‍ ഡാറ്റാ ഹോസ്റ്റിംഗ്, ക്ലൗഡ് സേവനങ്ങള്‍ എന്നിവയുടെ വിശ്വാസ്യതയെ പോലും ബാധിക്കാമെന്ന ആശങ്ക ശക്തമാകുന്നു.

 

A drone attack in Bahrain has reportedly damaged an Amazon Web Services (AWS) data center, raising concerns over digital infrastructure security amid escalating Gulf tensions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമക്ഷേത്ര കാണിക്കക്കൊള്ള; തട്ടിപ്പിന്റെ കടലെന്ന് എസ്.ഐ.ടി; പ്രതിദിനം 8 ലക്ഷം രൂപയോളം കടത്തി

National
  •  2 days ago
No Image

പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ മൊഴിയില്‍ വൈരുദ്യം; കേസില്‍ നിര്‍ണായക വഴിത്തിരിവ്

Kerala
  •  2 days ago
No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; തെഹ്റാനിൽ ജനസഞ്ചയം 

International
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; ഇന്ന് മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; മലയോര മേഖലയിൽ ജാഗ്രത

Kerala
  •  2 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  2 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  2 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  2 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  2 days ago