HOME
DETAILS

'വെടിനിര്‍ത്തല്‍ യുദ്ധം അവസാനിച്ചതിന്റെ സൂചനയല്ല, ഞങ്ങളുടെ കൈകള്‍ ഇപ്പോഴും കാഞ്ചിയില്‍, കരാര്‍ ലംഘിക്കാന്‍ ശ്രമിച്ചാല്‍ കനത്ത തിരിച്ചടി' ഇറാന്‍ സുരക്ഷാ കൗണ്‍സിലിന്റെ മുന്നറിയിപ്പ്

  
Web Desk
April 08, 2026 | 3:48 AM

ran security council warns ceasefire does not mean end of war

തെഹ്റാന്‍: വെടിനിര്‍ത്തല്‍ യുദ്ധം അവസാനിച്ചു എന്നതിന്റെ സൂചനയല്ലെന്ന് ഇറാന്‍.  കരാര്‍ ലംഘിക്കാന്‍ ശ്രമിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്നും ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കുന്നു. 

'ഇത് യുദ്ധം അവസാനിപ്പിക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നില്ല. ഞങ്ങളുടെ കൈകള്‍ ഇപ്പോഴും ട്രിഗറില്‍ തന്നെയാണ്, ശത്രുവിന്റെ ഭാഗത്ത് നിന്ന് ചെറിയ തെറ്റ് സംഭവിച്ചാല്‍, പൂര്‍ണ്ണ ശക്തിയോടെ തിരിച്ചടി നേരിടേണ്ടി വരും' ഇറാന്റെ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസ്താവനയില്‍ പറയുന്നു.

ലോകത്തെ ഏറെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം വരുന്നത്.

യുദ്ധത്തില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ബുധനാഴ്ച അറിയിക്കുകയായിരുന്നു.  വെള്ളിയാഴ്ച മുതല്‍ ഇസ്‌ലാമാബാദില്‍ അമേരിക്കയുമായി ചര്‍ച്ച നടത്തുമെന്നും അതിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇറാനെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന തന്റെ ഭീഷണികളില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച വൈകീട്ട് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പാലങ്ങള്‍, പവര്‍ പ്ലാന്റുകള്‍, മറ്റ് സിവിലിയന്‍ ലക്ഷ്യങ്ങള്‍ എന്നിവക്ക് നേരെ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി.  രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് ഇറാന്‍ തയ്യാറാകുകയും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ചെയ്താലാണ് പിന്‍മാറ്റമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു.  പിന്‍വാങ്ങുമെന്നും

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ യുദ്ധത്തില്‍ തങ്ങള്‍ക്ക് നേരിട്ട നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നതടക്കം 10 ഇന നിര്‍ദേശങ്ങളും ഇറാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഹോര്‍മൂസിലൂടെ കപ്പല്‍ ഗതാഗതത്തിന് ചുങ്കം ഏര്‍പ്പെടുത്തും എന്നതാണ് അതിലൊന്ന്. 

ഇറാന്‍ സായുധ സേനയുടെ നിയന്ത്രണത്തിലാണ് കപ്പലുകളെ കടന്നു പോകാന്‍ അനുവദിക്കുക. ഹോര്‍മൂസില്‍ ഇറാന് സവിശേഷ സാമ്പത്തിക, ഭൗമരാഷ്ട്രീയ സ്ഥാനം നല്‍കണമെന്നും നിൂബന്ധനയുണ്ട്. ഇറാനെതിരെ മാത്രമല്ല, ലബനാന്‍, ഇറാഖ് തുടങ്ങി ഇറാനുമായി ബന്ധമുള്ള 'പ്രതിരോധത്തിന്റെ അച്ചുതണ്ടി'ല്‍ ഉള്‍പ്പെട്ട എല്ലാ ഘടകങ്ങള്‍ക്കുമെതിരായ യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. 

മേഖലയിലെ എല്ലാ താവളങ്ങളില്‍ നിന്നും യു.എസ് യുദ്ധ സേനയെ പിന്‍വലിക്കണം. ഇറാന്റെ നാശനഷ്ടങ്ങള്‍ക്ക് പൂര്‍ണ്ണമായ നഷ്ടപരിഹാരം നല്‍കണം. ഇറാനുമേലുള്ള എല്ലാ ഉപരോധങ്ങളും പ്രമേയങ്ങളും പിന്‍വലിക്കണം. വിദേശത്തുള്ള ഇറാന്റെ എല്ലാ മരവിപ്പിച്ച ആസ്തികളും സ്വത്തുക്കളും വിട്ടുനല്‍കണം. സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തില്‍ ഈ കാര്യങ്ങളെല്ലാം അംഗീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

അതിനിടെ, മേഖലയിലെ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്ത പാകിസ്താന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫിനും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനും ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി നന്ദി അറിയിച്ചു. ചര്‍ച്ചകള്‍ നടക്കുന്ന രണ്ടാഴ്ചക്കാലം എല്ലാവരും ഒറ്റക്കെട്ടായി ഐക്യത്തോടെ നിലനില്‍ക്കണമെന്നും അതിനൊപ്പം വിജയാഘോഷങ്ങള്‍ ശക്തിയോടെ തുടരുകയും ചെയ്യണമെന്നും ഇറാന്‍ ആഹ്വാനം ചെയ്തു. അമേരിക്കയെ പൂര്‍ണമായി വിശ്വസിച്ചല്ല ഈ ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറാകുന്നതെന്ന് വ്യക്തമാക്കിയ സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ രാജ്യത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അറിയിച്ചു.

iran security council warns that the ceasefire is not the end of the war and promises strong retaliation if the agreement is violated
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  3 days ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  3 days ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  3 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  3 days ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  3 days ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  3 days ago
No Image

സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് അഭിഷേക് ഷോ; മുന്നിലുള്ളത് വൈഭവ് സൂര്യവംശി മാത്രം, ഐപിഎല്ലിൽ വമ്പൻ നേട്ടം!

Cricket
  •  3 days ago
No Image

കുവൈത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

Kuwait
  •  3 days ago
No Image

'ഒരൊറ്റ കേസ് മതി, അതിർത്തികൾ കടന്ന് പടരാൻ'; എബോള വ്യാപനത്തിൽ കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

International
  •  3 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അബുദബിയിൽ കശാപ്പുശാല അടപ്പിച്ചു, കഴിഞ്ഞ മാസം പൂട്ടിച്ചത് ആറോളം ഭക്ഷ്യ സ്ഥാപനങ്ങൾ

uae
  •  3 days ago