HOME
DETAILS

ശ്രീനന്ദയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബം; അന്വേഷണത്തിന് പ്രത്യേക സംഘം

  
April 11, 2026 | 1:30 AM

sreenandas death special team formed for investigation

ചിക്കമംഗലൂരു: കർണാടകയിലെ ചിക്കമഗലൂരുവിൽ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കർണാടക പൊലിസ്. കുട്ടിയുടെ മരണം സംബന്ധിച്ച് ഉന്നത പൊലിസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി ജി. പരമേശ്വര അറിയിച്ചതിന് പിന്നാലെയാണ് ചിക്കമഗലൂരു ജില്ലാ പൊലിസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചത്.

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്നലെ പൊലിസ് വിശദമായ പരിശോധന നടത്തിയിരുന്നു. ഇന്ന് ഫോറൻസിക് വിദഗ്ധരുൾപ്പെടുന്ന സംഘം സ്ഥലത്തെത്തും. മരണത്തിൽ കുടുംബം ഉന്നയിച്ച സംശങ്ങൾ ഉൾപ്പെടെ അന്വേഷിക്കുമെന്ന് പൊലിസ് സൂപ്രണ്ട് പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചിട്ടുണ്ട്. കുട്ടിയെ കാണാതായ സമയത്ത് പ്രദേശത്തുണ്ടായിരുന്ന മറ്റ് വിനോദ സഞ്ചാരികളെ കുറിച്ചും പരിശോധന നടത്തുമെന്നു സൂപ്രണ്ട് അറിയിച്ചു. കുട്ടി കാൽ തെന്നി താഴ്ചയിലേക്ക് പതിഞ്ഞതാണെന്ന സംശയവും ചിലർ പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു. അതേസമയം, കുട്ടിയുടെ മൃതദേഹം ഇന്നലെ രാത്രി തന്നെ പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കി. രാത്രി വൈകിയും ചിക്കമഗലൂർ ജില്ല ആശുപത്രിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഡെപ്യൂട്ടി കമ്മിഷണർ പ്രത്യേക ഉത്തരവ് നൽകിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോ യാത്രയ്ക്കിടയില്‍ സംശയം, കള്ളന്മാരുമായി ഓട്ടോ ഡ്രൈവര്‍ പാഞ്ഞു പോയത് പൊലിസ് സ്റ്റേഷനിലേക്ക്; മാവൂരിലെ വന്‍ മോഷണം തടഞ്ഞു

Kerala
  •  2 hours ago
No Image

ഫിഫ ലോകകപ്പ് 2026: റഫറിമാരുടെ പട്ടികയിൽ ഇടംനേടി ഖത്തർ സംഘം

qatar
  •  3 hours ago
No Image

സീറ്റുകള്‍ കുത്തിനിറച്ചാല്‍ കാല്‍മുട്ട് കുടുങ്ങും; ബസുകളില്‍ നിശ്ചിത അകലം പാലിക്കണമെന്ന് നിര്‍ബന്ധം

Kerala
  •  3 hours ago
No Image

സഊദിയിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി സിവിൽ ഡിഫൻസ് | Saudi Weather updates

Weather
  •  3 hours ago
No Image

മധ്യകേരളത്തിൽ വോട്ടൊഴുക്ക് ഉയരത്തിൽ; രണ്ട് ജില്ലകളിൽ പതിനാലിടത്ത് 80 ശതമാനം പിന്നിട്ടു

Kerala
  •  3 hours ago
No Image

തലസ്ഥാനത്ത് പോളിങ് കുതിപ്പ്; പിടി തരാതെ പാലക്കാട്; വോട്ട് കൂട്ടി മലപ്പുറം; വിവിധ സംസ്ഥാനങ്ങളിലെ വോട്ട് കണക്കുകൾ

Kerala
  •  3 hours ago
No Image

തപാൽ വോട്ട് കണക്ക് ഇതുവരെ പുറത്തുവിട്ടില്ല; ഒളിച്ചുകളിയുമായി തെര. കമ്മിഷൻ

Kerala
  •  4 hours ago
No Image

ഭരണം 'ഉറപ്പിച്ച്' യു.ഡി.എഫ്; നേതാക്കളിൽ തികഞ്ഞ ആത്മവിശ്വാസം

Kerala
  •  4 hours ago
No Image

ദുബൈ സെൻ്റ് മേരീസ് ചർച്ച് ഇന്ന് വീണ്ടും തുറക്കും; പ്രവേശനം കർശന നിയന്ത്രണങ്ങളോടെ

uae
  •  4 hours ago
No Image

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം

Kerala
  •  4 hours ago