HOME
DETAILS

'f(f(O))>f(O)' യു.എസിന്റെ ഹോര്‍മുസ് ഉപരോധ ഭീഷണിക്ക് മറുപടിയായി ഇറാന്റെ 'ഗണിതശാസ്ത്ര' താക്കീത്

  
Web Desk
April 13, 2026 | 6:51 AM

iran issues mathematical warning to us over hormuz blockade threat

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ പ്രവേശിക്കുന്നതോ പുറത്തേക്ക് പോകുന്നതോ ആയ കപ്പലുകള്‍ തടയണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായിഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്. വെറുതെ അങ്ങ് വാക്കാല്‍ പരിഹസിച്ച് പോവുകയല്ല ഇറാന്‍ സ്പീക്കര്‍ ചെയ്തിരിക്കുന്നത്. നാവിക ഉപരോധം എന്ന യു.എസ് പ്രസിഡന്റിന്റെ ഭീഷണിക്ക് 'കണക്ക്' നിരത്തിയാണ് ഇറാന്‍ സ്പീക്കര്‍ മറുപടി നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ കാത്തിരിക്കുന്ന വന്‍ തകര്‍ച്ചയെ ഒരു ഗണിതശാസ്ത്ര സമവാക്യത്തിലൂടെ ഓര്‍മ്മിപ്പിക്കുകയാണ് ഗാലിബാഫ്.

വൈറ്റ് ഹൗസിന് സമീപം നിലവിലുള്ള പെട്രോള്‍ വില കാണിക്കുന്ന ഒരു ചിത്രവും അദ്ദേഹം പങ്കിട്ടിട്ടുണ്ട്.  അമേരിക്കക്കാര്‍ക്ക് 'അവ ഉടന്‍ തന്നെ നഷ്ടമാകുമെന്ന്' മുന്നറിയിപ്പും ചിത്രത്തോടൊപ്പം അദ്ദേഹം നല്‍കുന്നു. തിങ്കളാഴ്ച വൈകുന്നേരം (ഇറാനിയന്‍ സമയം) മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്ന എല്ലാ സമുദ്ര ഗതാഗതവും ഉപരോധിക്കാന്‍ തുടങ്ങുമെന്ന് യുഎസ് സൈന്യം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.


ട്രംപിനെ ഞെട്ടിച്ച 'സീക്രട് ഇക്വേഷന്‍'

'നിലവിലെ പമ്പ് കണക്കുകള്‍ ആസ്വദിക്കൂ,' ഗാലിബാഫ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സിലെ ഒരു പോസ്റ്റില്‍ എഴുതി. 
'നിലവിലെ പമ്പ് നിരക്കുകള്‍ ആസ്വദിച്ചോളൂ. ഈ ഉപരോധം തുടങ്ങുന്നതോടെ 4-5 ഡോളര്‍ നിരക്കിനെ നിങ്ങള്‍ മിസ് ചെയ്യാന്‍ തുടങ്ങും. ആ പഴയ വിലയോര്‍ത്ത് നിങ്ങള്‍ നൊസ്റ്റാള്‍ജിക് ആകും,' അദ്ദേഹം തുടര്‍ന്ന് കുറിക്കുന്നു. നിലവില്‍ ഗാലന് 4 മുതല്‍ 5 ഡോളര്‍ വരെയാണ് അമേരിക്കയിലെ ഇന്ധനവില.


കൂടെ ഈ ഇക്വേഷനും അദ്ദേഹം പങ്കുവെക്കുന്നു 'f(f(O))>f(O)'. 'മണ്ടത്തരം കൂടുന്തോറും കൂടുതല്‍ കുഴപ്പത്തിലാകുന്നു' എന്നോ അല്ലെങ്കില്‍ സമാനമായ തമാശകള്‍ പറയാനോ ട്രോള്‍ ഗ്രൂപ്പുകളിലും ടെക് സൗഹൃദ കൂട്ടായ്മകളിലും ഇത്തരം 'സ്യൂഡോ-മാത്തമാറ്റിക്കല്‍' (Pseudo-mathematical) കോഡുകള്‍ ഉപയോഗിക്കാറുണ്ടെന്ന് നെറ്റിസണ്‍സ് പറയുന്നു. 

 

ഹോര്‍മുസ് കടലിടുക്കിലെ ഉപരോധത്തിന്റെ തീവ്രത വര്‍ദ്ധിച്ചാല്‍ രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ സാധാരണ വര്‍ദ്ധനവിനേക്കാള്‍ ഉപരിയായി ഒരു 'കോംപൗണ്ടിങ് ഇഫക്റ്റ്' അഥവാ അതിവേഗത്തിലുള്ള വര്‍ദ്ധനവ് ($f(f(O))$) ഉണ്ടാക്കുമെന്നാണ് ഇത് അര്‍ഥമാക്കുന്നതെന്നാണ് പോസ്റ്റിനു താഴെ വരുന്ന കമന്റുകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാവുന്നത്. 
അതായത് വിതരണ ശൃംഖല തടസ്സപ്പെടുന്നത് വിലക്കയറ്റത്തിന് കാരണമാകുമെന്നും, ആദ്യത്തെ ആഘാതം രണ്ടാമതൊരു വലിയ വിലക്കയറ്റത്തിലേക്ക് നയിക്കുമെന്നുമാണ് മുന്നറിയിപ്പ്.

tensions escalated as Iran responded to reported blockade threats by the United States in the Strait of Hormuz with a symbolic “mathematical warning” — f(f(O)) > f(O). the message is being interpreted as a signal of escalating consequences if confrontation intensifies in the region.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  10 days ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  10 days ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  10 days ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  10 days ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  10 days ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  10 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  10 days ago
No Image

ആഗോള സുരക്ഷാ രംഗത്ത് വിപ്ലവം തീർത്ത 'സ്മാർട്ട്' യാത്ര; ദുബൈ പൊലിസിന് 70 വയസ്സ്

uae
  •  10 days ago
No Image

കരിപ്പൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട; മുൻപ് ഒരു കിലോ എംഡിഎംഎ കടത്തിയ പ്രതികൾ 650 ഗ്രാമുമായി വീണ്ടും പിടിയിൽ

Kerala
  •  10 days ago
No Image

എ.ഡി.എം നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണ ഉത്തരവ് ആശ്വാസകരമെന്ന് ഭാര്യ മഞ്ജുഷ; അധികാരത്തിൽ വന്നതിനുശേഷം   സർക്കാരിന്റെ ആദ്യ സി.ബി.ഐ ശുപാർശ

Kerala
  •  10 days ago