HOME
DETAILS

അമേരിക്കയുടെ ഭീഷണി വിലപ്പോകില്ല; തീരുവ വർധിപ്പിച്ചാൽ തിരിച്ചടി ഉറപ്പെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം

  
Web Desk
April 14, 2026 | 12:14 PM

china against to us tariif

ബീജിംഗ്: ഇറാനുമായുള്ള സൈനിക ബന്ധം ആരോപിച്ച് അധിക തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ചൈന. യുഎസ് ഭീഷണിയെ പ്രതിരോധ നടപടികളിലൂടെ നേരിടുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇറാനു സൈനിക പിന്തുണ നൽകുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും ചൈന വ്യക്തമാക്കി.

ഇറാനു സൈനിക സഹായം നൽകുന്നുവെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വക്താവ് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. സൈനിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ രാജ്യം അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വ്യാജ ആരോപണങ്ങളുടെ പേരിൽ വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും ചൈന മുന്നറിയിപ്പ് നൽകി.

2025-ൽ 1.2 ട്രില്യൺ ഡോളർ എന്ന റെക്കോർഡ് വ്യാപാര മിച്ചം നേടിയ ചൈനയ്ക്ക് നിലവിലെ മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ തിരിച്ചടിയാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാർച്ചിൽ കയറ്റുമതി വളർച്ച വെറും 2.5 ശതമാനമായി ചുരുങ്ങി. 8 ശതമാനം വളർച്ച പ്രതീക്ഷിച്ചിടത്താണിത്. ഗ്യാസ് ഇറക്കുമതിയിൽ 10.7 ശതമാനവും ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 2.8 ശതമാനവും കുറവുണ്ടായി.

പ്രതിസന്ധികൾക്കിടയിലും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ കയറ്റുമതിയിൽ വൻ വർധനയുണ്ടായി. ആഗോളതലത്തിൽ എണ്ണവില വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ ബാറ്ററി വാഹനങ്ങളിലേക്ക് മാറുന്നതാണ് ഈ റെക്കോർഡ് വളർച്ചയ്ക്ക് കാരണം.

ഹോർമുസ് കടലിടുക്കിലെ യുഎസ് സൈനിക ഇടപെടലുകൾ മേഖലയിലെ സുരക്ഷ അപകടത്തിലാക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ നടപടികൾ നിരുത്തരവാദപരമാണെന്നും ഇത് നിലവിലുള്ള വെടിനിർത്തൽ കരാറുകളെപ്പോലും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നാല് പോയിന്റ് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. അബൂദബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

സമാധാനപരമായ സഹവർത്തിത്വം, ദേശീയ പരമാധികാരം, അന്താരാഷ്ട്ര നിയമവാഴ്ച എന്നിവയിലൂന്നിയുള്ള സുരക്ഷാ-വികസന ഏകോപനമാണ് ചൈനീസ് പ്രസിഡന്റ് നിർദ്ദേശിച്ചത്. പശ്ചിമേഷ്യയിലെ പിരിമുറുക്കം ആഗോള സാമ്പത്തിക ക്രമത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ചൈനയുടെ അടുത്ത നീക്കങ്ങൾ ലോകം ഉറ്റുനോക്കുകയാണ്.

 

China has strongly rejected U.S. allegations regarding military ties with Iran, warning of firm countermeasures if new trade tariffs are imposed



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ പുതിയ പാറ്റ വിപ്ലവം; വ്യവസ്ഥിതിയോടുള്ള പുതുതലമുറയുടെ വിയോജിപ്പ് | Cockroach Janta Party

National
  •  13 days ago
No Image

'ദുബൈ നൗ' ആപ്പിൽ 180 പുതിയ സേവനങ്ങൾ കൂടി ലഭ്യമാക്കുന്നു

uae
  •  13 days ago
No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  13 days ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  13 days ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  13 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  13 days ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  13 days ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  13 days ago
No Image

സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് അഭിഷേക് ഷോ; മുന്നിലുള്ളത് വൈഭവ് സൂര്യവംശി മാത്രം, ഐപിഎല്ലിൽ വമ്പൻ നേട്ടം!

Cricket
  •  13 days ago
No Image

കുവൈത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

Kuwait
  •  13 days ago