HOME
DETAILS

വനിതാ സംവരണ നിയമം പ്രാബല്യത്തിൽ; വോട്ടെടുപ്പിന് മുൻപേ വിജ്ഞാപനമിറക്കി കേന്ദ്രം, 'വിചിത്രമെന്ന്' കോൺഗ്രസ്

  
April 17, 2026 | 4:28 AM

womens reservation act

ന്യൂഡൽഹി: രാജ്യത്ത് ഏറെ ചർച്ചയായ വനിതാ സംവരണ നിയമം (2023) പ്രാബല്യത്തിലാക്കി കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ബില്ലിന്മേൽ പാർലമെന്റിൽ ചർച്ചകൾ തുടരുന്നതിനിടെ സർക്കാർ സ്വീകരിച്ച ഈ അപ്രതീക്ഷിത നീക്കം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് പാർലമെന്റിൽ നടക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവന്നത്.

ചർച്ചകൾ പൂർത്തിയാകും മുൻപേ വിജ്ഞാപനം ഇറക്കിയത് വിചിത്രമായ നടപടിയാണെന്ന് ജയ്‌റാം രമേശ് പ്രതികരിച്ചു. ഇത് രാജ്യത്ത് വലിയ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ സംവരണ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ ബിൽ എന്നിവയിൽ ഇന്നലെ പുലർച്ചെ ഒന്നര വരെ നീണ്ട വാദപ്രതിവാദങ്ങളാണ് പാർലമെന്റിൽ നടന്നത്.

വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം നടത്തി പാർലമെന്ററി സംവിധാനത്തെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സീറ്റുകൾ ആനുപാതികമല്ലാതെ വർധിപ്പിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയാൻ കാരണമാകുമെന്ന ഭയവും പ്രതിപക്ഷ കക്ഷികൾ പങ്കുവെച്ചു.

എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി. രാജ്യത്തെ വിഭജിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

The Union Ministry of Law and Justice has officially notified the Women's Reservation Act (2023), bringing the landmark legislation into force. The notification was issued while Parliament was still debating related amendments, a move that the Opposition has labeled "strange" and "confusing."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  5 days ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  5 days ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  5 days ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  5 days ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  5 days ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  5 days ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  5 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  5 days ago
No Image

ആഗോള സുരക്ഷാ രംഗത്ത് വിപ്ലവം തീർത്ത 'സ്മാർട്ട്' യാത്ര; ദുബൈ പൊലിസിന് 70 വയസ്സ്

uae
  •  5 days ago
No Image

കരിപ്പൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട; മുൻപ് ഒരു കിലോ എംഡിഎംഎ കടത്തിയ പ്രതികൾ 650 ഗ്രാമുമായി വീണ്ടും പിടിയിൽ

Kerala
  •  5 days ago