HOME
DETAILS

കരാര്‍ ഇന്നുതന്നെ ഒപ്പിടുമെന്ന് ട്രംപ്; ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം 

  
Web Desk
April 20, 2026 | 3:44 PM

donald trump says iran will sign agreement today

വാഷിങ്ടണ്‍: ഇറാനുമായി ഇന്നുതന്നെ കരാറിലെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്താനില്‍ വെച്ച് നിര്‍ണായക സമാധാനക്കരാര്‍ നിലവില്‍ വരുമെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ തങ്ങളുടെ ഉപാധികള്‍ അംഗീകരിക്കാതെ യാതൊരു വിധ ചര്‍ച്ചക്കും ഇല്ലെന്ന് ഇറാന്‍ ആവര്‍ത്തിക്കുകയാണ്. 

വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള ഉന്നതതല അമേരിക്കന്‍ സംഘം ചര്‍ച്ചകള്‍ക്കായി ഇസ്‌ലാമാബാദിലേക്ക് തിരിച്ചെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ ജെഡി വാന്‍സ് ഇതുവരെ പാകിസ്താനിലേക്ക് പുറപ്പെട്ടിട്ടില്ലെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വാന്‍സിനൊപ്പം സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകന്‍ ജെറാര്‍ഡ് കുഷ്‌നര്‍ എന്നിവരാണ് സംഘത്തിലുള്ളത്. 

അതേസമയം നാവിക ഉപരോധം പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂ എന്ന നിലപാടാണ് ഇറാനുള്ളത്. ചില ഉപാധികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അത് അംഗീകരിക്കണമെന്നും ഇറാന്‍ വ്യക്തമാക്കുന്നു. അമേരിക്കയുടെ ഭാഗത്തുനിന്ന് പരിധിവിട്ട ഉപാധികള്‍ സ്വീകാര്യമല്ലെന്നും പാകിസ്താന്‍ വഴി അമേരിക്കയെ ഇറാന്‍ അറിയിച്ചിട്ടുണ്ട്. 

ഇറാന്‍ ആണവായുധ പദ്ധതി ഉപേക്ഷിക്കണമെന്ന നിലപാടിലാണ് അമേരിക്ക. കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെ മേഖലയിലെ സമാധാനവുമായി ബന്ധപ്പെട്ട സുപ്രധാന സന്ദേശം ഇറാന് കൈമാറിയതായി പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ് ലാമാബാദ് ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കാന്‍ മധ്യസ്ഥ രാജ്യങ്ങള്‍ ശ്രമം തുടരുകയാണ്. പാകിസ്താന്‍, ഈജിപ്ത്, തുര്‍ക്കി, സഊദി അറേബ്യ എന്നീ രാജ്യങ്ങളാണ് നയതന്ത്ര പ്രശ്‌നപരിഹാരത്തിന് ഇരുകൂട്ടരെയും പ്രേരിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശംഖുംമുഖത്ത് സദാചാര ഗുണ്ടാ ആക്രമണം: വിദ്യാർഥികളെ മർദിച്ചു, പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  an hour ago
No Image

തോൽവി പരമ്പരയ്ക്ക് അന്ത്യം; ഗുജറാത്തിനെ തകർത്തുതരിപ്പണമാക്കി മുംബൈ ഇന്ത്യൻസ്,

Cricket
  •  an hour ago
No Image

വിദേശത്തെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ബിഎൽഎസിന് പകരം മലയാളി സംരംഭം

uae
  •  an hour ago
No Image

അബുദബിയിൽ 18 ലക്ഷം ദിർഹത്തിന്റെ വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടി; പരിശോധനകൾ കർശനമാക്കി അധികൃതർ

uae
  •  2 hours ago
No Image

പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം: ഇവിഎമ്മുകൾ സുരക്ഷിതം; തുറന്നത് സീൽ ചെയ്യാത്ത മുറിയെന്ന് കളക്ടർ

Kerala
  •  2 hours ago
No Image

അൽഹംദുലില്ലാഹ്, അല്ലാഹു എന്നെ ഫിറ്റ്‌നസോടെ നിലനിർത്തിയിരിക്കുന്നു; കത്തുന്ന വെയിലിലും തീ തുപ്പുന്ന പന്തുകളിൽ കിവീസിനെ 'പൊള്ളിച്ച്' നഹിദ് റാണ

Cricket
  •  2 hours ago
No Image

പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പൊതുവികാരത്തിനൊപ്പം,ഹോർമുസ് തുറക്കണമെന്ന് ചൈന; സഊദിയുമായി ചർച്ച നടത്തി, ഇറാൻ-യുഎസ് ചർച്ചകൾക്കായി അമേരിക്കൻ സംഘം പാകിസ്താനിലേക്ക്

International
  •  2 hours ago
No Image

യുഎഇയിൽ നാളെ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി എൻസിഎം 

uae
  •  2 hours ago
No Image

ശ്രീലങ്കൻ നായകന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഒരു വർഷത്തെ വിലക്ക്

Cricket
  •  3 hours ago
No Image

ഇസ്‌റാഈല്‍- ലെബനാന്‍ രണ്ടാം ഘട്ട ചര്‍ച്ച വ്യാഴാഴ്ച്ച 

International
  •  3 hours ago