HOME
DETAILS

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മൃതദേഹങ്ങൾക്കായി കഡാവർ നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു; വിദഗ്ധ ഡോക്ടർമാരുടെ സംഘം തൃശ്ശൂരിലെത്തി

  
Web Desk
April 22, 2026 | 2:16 AM

Mundathikkode fireworks disaster search begins with cadaver dogs for remains

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. അപകടസ്ഥലത്ത് കൂടുതൽ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ അവശേഷിക്കുന്നുണ്ടോ എന്നറിയാൻ കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള വിപുലമായ പരിശോധന ഇന്ന് രാവിലെ ആരംഭിച്ചു. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കോപ്പ് നിർമ്മാണശാലയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

അപകടസ്ഥലത്ത് ശരീരഭാഗങ്ങൾ ചിതറിക്കിടക്കാൻ സാധ്യതയുള്ളതിനാൽ ഡ്രോൺ പരിശോധനയ്ക്ക് പുറമെയാണ് വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കളെ എത്തിച്ചത്. നിലവിൽ 23 ഓളം മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവ തിരിച്ചറിയുന്നതിനായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിൽ നിന്നുള്ള വിദഗ്ധർ എത്തി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

മരിച്ചവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞെങ്കിലും ചില മൃതദേഹങ്ങളുടെ കാര്യത്തിൽ അവകാശവാദവുമായി ഒന്നിലധികം കുടുംബങ്ങൾ എത്തിയതോടെ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. തിരിച്ചറിഞ്ഞ മൂന്ന് പേരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

കൊളത്തൂർ സ്വദേശി സുബ്രഹ്മണ്യന്റെ മൃതദേഹമെന്ന് കരുതിയത് വിഷ്ണുവിന്റേതാണെന്ന് മറ്റൊരു ബന്ധു അവകാശപ്പെട്ടതോടെ ഈ മൃതദേഹങ്ങളിൽ ഡിഎൻഎ പരിശോധന നടത്താൻ കളക്ടർ ഉത്തരവിട്ടു. നിലവിൽ 11 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതിൽ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖ നേതാക്കൾ ഇന്ന് മെഡിക്കൽ കോളേജ് സന്ദർശിച്ച് പരുക്കേറ്റവരുടെ വിവരങ്ങൾ തേടും. പാലക്കാട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘവും തൃശ്ശൂരിലെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ യഥാർത്ഥ കാരണവും അപകടസമയത്ത് കൃത്യം എത്രപേർ സ്ഥലത്തുണ്ടായിരുന്നു എന്നതും സംബന്ധിച്ച് പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാത്രിയിൽ ഫോൺ ഓഫാക്കാതെ കാത്തിരിക്കണം, ആഭ്യന്തര വകുപ്പ് ഭരണം എളുപ്പമല്ലെന്ന്' മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

യുഎഇയിലെ ഫെഡറൽ ജോലികൾ 100% സ്വദേശിവൽക്കരിക്കാൻ കഴിയില്ല; കാരണം വ്യക്തമാക്കി ധനകാര്യ സഹമന്ത്രി

uae
  •  3 days ago
No Image

പാക് അധിനിവേശ കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു; 21 പാകിസ്താന്‍ സൈനികര്‍ മരിച്ചു

International
  •  3 days ago
No Image

എംബാപ്പെയ്ക്ക് മുന്നിൽ വീണത് ഇതിഹാസങ്ങളായ പെലെയും,സിദാനും; ആർക്കെങ്കിലും തകർക്കാനാകുമോ 2022ൽ കുറിച്ച ആ അദ്ഭുത ചരിത്രം!

Football
  •  3 days ago
No Image

ശക്തമായ മഴ തുടരും;  നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

ഫിഫ ലോകകപ്പ് 2026; കളി കാണാൻ യുഎഇയിൽ നിന്നുള്ള ഫുട്ബോൾ പ്രേമികൾ ചിലവഴിക്കുന്നത് 1.65 ലക്ഷം ദിർഹം വരെ, ഇതാ കണക്കുകൾ

uae
  •  3 days ago
No Image

'രാമന്‍' ആനയെ സര്‍ക്കാര്‍ ഏറ്റെടുക്കണം; സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി

Kerala
  •  3 days ago
No Image

മെസ്സിക്ക് ഒടുവിൽ ശാപ മോചനം; ഐസ്‌ലൻഡിനെ തകർത്തെറിഞ്ഞ് അർജന്റീന

Football
  •  3 days ago
No Image

യുഎഇയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു; ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ 'പൊന്ന്'

uae
  •  3 days ago
No Image

കോഴിക്കോട് വീണ്ടും നിപ? : രോഗലക്ഷണങ്ങളോടെ ഓരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്ക് അയച്ചു

Kerala
  •  3 days ago