HOME
DETAILS

തൃശൂർ പൂരം നടത്തിപ്പ്: നിർണ്ണായക യോഗം വ്യാഴാഴ്ച; ദേവസ്വങ്ങളുമായി മന്ത്രി വി.എൻ. വാസവൻ ചർച്ച നടത്തും

  
Web Desk
April 22, 2026 | 5:13 AM

thrissur pooram conduct crucial meeting on thursday minister vn vasavan to hold talks with devaswoms

തൃശൂർ: വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, ഈ വർഷത്തെ തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ നീക്കാൻ സർക്കാർ ഇടപെടുന്നു. വരാനിരിക്കുന്ന വ്യാഴാഴ്ച വിഷയത്തിൽ പ്രത്യേക യോഗം ചേരുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ അഭിപ്രായങ്ങൾ കേട്ട ശേഷമായിരിക്കും പൂരം നടത്തിപ്പിൽ അന്തിമ തീരുമാനമെടുക്കുക. വിഷയം ചർച്ച ചെയ്യുന്നതിനായി യോഗം വിളിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വെടിക്കെട്ട് പുരയിൽ സ്ഫോടനം നടക്കുമ്പോൾ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ നിലവിൽ വ്യക്തതയില്ല. പരുക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാൾ സ്വകാര്യ ആശുപത്രിയിലാണ്. രക്ഷപ്പെട്ടവർക്കും കൃത്യമായ എണ്ണം പറയാൻ സാധിക്കുന്നില്ല.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇരകൾക്കുള്ള നഷ്ടപരിഹാരം ഉടൻ പ്രഖ്യാപിക്കാനാവില്ല. ഇക്കാര്യം പിന്നീട് പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാവരുമായും ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. പൂരം ഭംഗിയായി നടത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്, എന്നാൽ സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല ദേവസ്വം മന്ത്രിയായ വി.എൻ. വാസവൻ വ്യക്തമാക്കി.

 

Following the tragic explosion at the Thiruvambady Devaswom’s fireworks manufacturing unit that claimed several lives, Devaswom Minister V.N. Vasavan has announced a high-level meeting this Thursday to decide on the conduct of the Thrissur Pooram.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  22 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  22 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  22 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  22 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  22 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  22 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  22 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  22 days ago
No Image

വാഹന ഉടമകൾക്ക് വലിയ ആശ്വാസം: ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി 50 വർഷത്തിലൊരിക്കൽ മാത്രം; നിർണായക പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം

National
  •  22 days ago