HOME
DETAILS

കായംകുളത്ത് വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ആശുപത്രി അധികൃതര്‍ ആന്റിവെനം നല്‍കിയില്ലെന്ന് കുടുംബത്തിന്റെ ആരോപണം

  
April 24, 2026 | 8:10 AM

relatives allegation against hospital in kayamkulam

പത്തനംതിട്ട: കായംകുളത്ത് പാമ്പ് കടിയേറ്റ് മരിച്ച യുവതിക്ക് ആശുപത്രിയില്‍ നിന്ന് ആന്റിവെനം നല്‍കിയില്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍. കായംകുളം താലൂക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്നലെയാണ് കായംകുളം സ്വദേശി സെലീന പാമ്പുകടിയേറ്റ് മരിച്ചത്. 

കായംകുളം കൊറ്റുകുളങ്ങരയില്‍ ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങവെ ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് യുവതിക്ക് പാമ്പ് കടിയേറ്റത്. കാറില്‍ കയറുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. 

അതേസമയം ബന്ധുക്കളുടെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. പാമ്പ് കടിയേറ്റതിന്റെ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാലാണ് ആന്റിവെനം നല്‍കാതിരുന്നതെന്നാണ് അധികൃതരുടെ ന്യായീകരണം. 

എന്നാല്‍ ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പാമ്പ് കടിച്ചതിന്റെ അടയാളങ്ങള്‍ ശരീരത്തില്‍ ഉണ്ടായിരുന്നെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീര ഭാഗങ്ങളില്‍ കടും നീല നിറം കണ്ടെത്തിയിട്ടുണ്ട്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണം; 73 എംപിമാർ രാജ്യസഭാ സെക്രട്ടറി ജനറലിന് നോട്ടിസ് നൽകി

National
  •  2 hours ago
No Image

ഡ്രൈവിം​ഗിനിടെ സീറ്റിൽ എഴുന്നേറ്റുനിന്ന് അഭ്യാസം; നിയമലംഘകർക്കെതിരെ കർശന നടപടിയുമായി ദുബൈ പൊലിസ്

uae
  •  2 hours ago
No Image

മഹാരാഷ്ട്രയിൽ കേരളത്തിൽ നിന്നുള്ള ലോറിക്ക് നേരെ സായുധ സംഘത്തിന്റെ ക്രൂരമായ ആക്രമണം; തൊഴിലാളികളെ വെട്ടിപ്പരിക്കേൽപ്പിച്ചു

National
  •  2 hours ago
No Image

ക്ലാസും പക്വതയും ഒത്തുചേർന്ന സെഞ്ച്വറി; സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സായി ഈ സെഞ്ച്വറി മാറുന്നത് എന്തുകൊണ്ട്?; In- Depth Story

Cricket
  •  2 hours ago
No Image

ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിൽ; ആദ്യമായി കാറുകൾ റെയിൽ മാർഗം അബുദബിയിലെത്തിച്ചു

uae
  •  2 hours ago
No Image

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി പൊലിസ് പരിശോധന; പാനൂരിൽ മൂന്ന് ബോംബുകൾ പിടികൂടി

Kerala
  •  2 hours ago
No Image

ലോകം മരുന്ന് ക്ഷാമത്തിലേക്ക്; യുദ്ധം മുറുകുന്നു, പാരാസെറ്റമോളിനും ഗർഭനിരോധന മാർഗങ്ങൾക്കും തീവില

International
  •  2 hours ago
No Image

തൃശൂർ മുണ്ടത്തിക്കോട് സ്ഫോടനം: പരുക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി ലൈസൻസി സതീശൻ മരിച്ചു; മരണസംഖ്യ ഉയരുന്നു

Kerala
  •  3 hours ago
No Image

എഎപിയിൽ വൻ പിളർപ്പ്; രാഘവ് ഛദ്ദയുൾപ്പെടെ 7 എംപിമാർ ബിജെപിയിലേക്ക്

National
  •  3 hours ago
No Image

ചൂട് കടുക്കുന്നു: സ്‌കൂള്‍ യൂനിഫോം ഒഴിവാക്കാം, പരിശീലനങ്ങള്‍ 10.30ഓടെ അവസാനിപ്പിക്കണം; ബാലാവകാശ കമ്മീഷന്‍

Kerala
  •  3 hours ago