എട്ടു വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ഇടപെട്ടില്ല; ഗുരുതര ആരോപണവുമായി കുടുംബം
തിരുവനന്തപുരം: ചിറയിന്‍കീഴ് എട്ടുവയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണവുമായി പിതാവ് ദിലീപ്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വേണ്ട രീതിയില്‍ ഡോക്ടര്‍മാര്‍ ഇടപെട്ടില്ലെന്നാണ് ആരോപണം. രക്ത പരിശോധനയില്‍ കുഴപ്പമില്ലെന്നാണ് ആശുപത്രി അധികൃതര്‍ ആദ്യം അറിയിച്ചതെന്നും പിതാവ് പറഞ്ഞു.
കാഴ്ച്ചമങ്ങലും, ശ്വാസതടസവും ഉണ്ടെന്ന കാര്യം മകന്‍ ഡോക്ടറോട് പറഞ്ഞിരുന്നു. എന്നിട്ടും ആശുപത്രി ജീവനക്കാരും, അധികൃതരും ഗൗവരത്തിലെടുത്തിരുന്നില്ല. മകന്‍ ബുദ്ധിമുട്ടുകള്‍ പറയുമ്പോള്‍ ഡോക്ടര്‍ നോക്കി നില്‍ക്കുകയായിരുന്നു. രക്തപരിശോധനയില്‍ പാമ്പുകടിയേറ്റ ലക്ഷണങ്ങള്‍ കണ്ടില്ലെന്നാണ് ആശുപത്രി നല്‍കിയ വിശദീകരണം. ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചെങ്കിലും പോകുന്ന വഴിയേ കൊച്ച് പോകുകയായിരുന്നു,' അച്ഛന്‍ പറഞ്ഞു.
ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."