HOME
DETAILS

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി പൊലിസ് പരിശോധന; പാനൂരിൽ മൂന്ന് ബോംബുകൾ പിടികൂടി

  
Web Desk
April 24, 2026 | 11:33 AM

Police inspection ahead of election results three bombs seized in Panoor

കണ്ണൂർ: വോട്ടെണ്ണൽ ദിനം അടുത്തിരിക്കെ കണ്ണൂർ പാനൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. മേലെ പൂക്കോം ചിത്രവയലിൽ പൊലിസ് നടത്തിയ വ്യാപക പരിശോധനയിലാണ് രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബും പിടിച്ചെടുത്തത്. വടകര ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന പ്രദേശമാണിത്.

ബക്കറ്റിൽ മണൽ നിറച്ച് അതിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇവ കണ്ടെടുത്തത്. പിടിച്ചെടുത്ത സ്റ്റീൽ ബോംബുകൾക്ക് പഴക്കമുണ്ടെങ്കിലും നാടൻ ബോംബ് അടുത്ത കാലത്ത് നിർമ്മിച്ചതാണെന്ന് പൊലിസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങൾ ഒഴിവാക്കാൻ കർശനമായ പരിശോധനയാണ് ജില്ലയിൽ നടക്കുന്നത്. കണ്ടെത്തിയ ബോംബുകൾ ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കിയിട്ടുണ്ട് എന്ന് പൊലിസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ ബോംബുകൾ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.

 

During a security sweep conducted in Panoor, Kannur, police recovered three bombs from an isolated property in Mele Pookom Chithravayal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസൂറികളെ ഉയിർത്തേഴുനേൽപ്പിക്കാൻ ഗ്വാർഡിയോള എത്തുന്നു? ഇറ്റാലിയൻ ഫുട്ബോളിൽ വൻ അഴിച്ചുപണിക്ക് സാധ്യത

Football
  •  an hour ago
No Image

നെതന്യാഹുവിന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു; ചികിത്സ പൂർത്തിയാക്കിയത് അതീവ രഹസ്യമായി

International
  •  an hour ago
No Image

ലെബനനിൽ കൊല്ലപ്പെട്ട മുസ്‌ലിം ബാലന്റെ ചിത്രം കയ്യിലുണ്ട്; മനുഷ്യജീവൻ കവരുന്നത് അന്യായമാണ്; ട്രംപിന് മറുപടിയുമായി മാർപാപ്പ

International
  •  an hour ago
No Image

മാവോയിസ്റ്റ് പാത ഉപേക്ഷിച്ച് 18-കാരി കീഴടങ്ങി; 25,000 രൂപ അടിയന്തര ധനസഹായം നൽകി തെലങ്കാന സർക്കാർ

National
  •  2 hours ago
No Image

വിശപ്പിനെതിരെ യുഎഇയുടെ കരുതൽ; ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഡേറ്റ് ഫാക്ടറി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

uae
  •  2 hours ago
No Image

കൈകൊട്ടിക്കളിയുടെ മറവിൽ ദളിത് പെൺകുട്ടിക്ക് പീഡനം; അമ്മയ്ക്ക് പിന്നാലെ മകനും പിടിയിൽ

crime
  •  2 hours ago
No Image

'ഞാൻ തോറ്റു പപ്പാ.. നിങ്ങൾ ജയിച്ചു, ഇങ്ങനെയൊരു പിതാവിനെ ആർക്കും കിട്ടാതിരിക്കട്ടെ'; പിതാവിന്റെ പീഡനങ്ങളിൽ മനംനൊന്ത് യുവ അഭിഭാഷകൻ ആത്മഹത്യ ചെയ്തു

National
  •  2 hours ago
No Image

ബഹ്‌റൈനിൽ താപനില കുറയുന്നു; കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

bahrain
  •  2 hours ago
No Image

കസ്റ്റഡി മർദന ആരോപണങ്ങൾക്കിടയിലും സ്ഥാനക്കയറ്റം; ഡിവൈഎസ്പി മധു ബാബുവിനെ എസ്പിയാക്കാൻ ശുപാർശ

Kerala
  •  2 hours ago
No Image

'പഞ്ചാബികളെ ബിജെപി വീണ്ടും വഞ്ചിച്ചു'; എംപിമാരുടെ കൂറുമാറ്റത്തിൽ ആഞ്ഞടിച്ച് കെജ്‌രിവാൾ

National
  •  3 hours ago