HOME
DETAILS

മഹാരാഷ്ട്രയിൽ കേരളത്തിൽ നിന്നുള്ള ലോറിക്ക് നേരെ സായുധ സംഘത്തിന്റെ ക്രൂരമായ ആക്രമണം; തൊഴിലാളികളെ വെട്ടിപ്പരിക്കേൽപ്പിച്ചു

  
Web Desk
April 24, 2026 | 12:04 PM

attack against lorry drivers in maharashtra

ഉമർഖേഡ്: കേരളത്തിൽ നിന്ന് സാധനങ്ങളുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയിൽ ക്രിമിനൽ സംഘത്തിന്റെ അക്രമം. യാതൊരു പ്രകോപനവുമില്ലാതെ ലോറി തടഞ്ഞുനിർത്തിയ സായുധ സംഘം ഡ്രൈവർക്കും സഹായിക്കും നേരെ മാരകായുധങ്ങളുമായി വധശ്രമം നടത്തുകയായിരുന്നു. വെള്ളിയാഴ്ച ഉമർഖേഡിലായിരുന്നു സംഭവം.

കേരളത്തിൽ നിന്ന് മധ്യപ്രദേശിലേക്ക് ആപ്പിളുമായി പോവുകയായിരുന്നു കർണാടക രജിസ്‌ട്രേഷനിലുള്ള ലോറിക്ക് നേരെയാണ് ആക്രമണം നടന്നത്. ഉമർഖേഡ് പാതയിൽ വെച്ച് ക്രിമിനൽ സംഘം കിലോമീറ്ററുകളോളം ഇവരെ പിന്തുടരുകയായിരുന്നു. തുടർന്ന് വിജനമായ സ്ഥലത്തെത്തിയപ്പോൾ വാഹനം തടയുകയും മാരകായുധങ്ങളുമായി അക്രമികൾ ഇരച്ചുകയറുകയും ചെയ്തു.

ഡ്രൈവർ മംഗളൂരു സ്വദേശി ആൽവിൻ പയസ്, സഹായി മഹാരാഷ്ട്ര താനെ സ്വദേശി മുഹമ്മദ് നദാഫ് നിസാർ ഖുറേഷി എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരുടെ തലയിലും മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ആഴത്തിലുള്ള വെട്ടേറ്റു. അക്രമത്തിന് ശേഷം ചോരയിൽ കുളിച്ച ഇരുവരെയും റോഡിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.

റോഡിൽ അബോധാവസ്ഥയിൽ കിടന്ന തൊഴിലാളികളെ നാട്ടുകാരും മറ്റ് യാത്രക്കാരുമാണ് കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. പരുക്കുകൾ സങ്കീർണ്ണമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും പിന്നീട് യശോസായി ആശുപത്രിയിലേക്ക് മാറ്റി. കർണാടക ഉഡുപ്പി സ്വദേശിയായ സയ്യിദ് വാജിദ് അലിയുടെ ഉടമസ്ഥതയിലുള്ളതാണ് അക്രമിക്കപ്പെട്ട ലോറി.

ദേശീയപാതകൾ കേന്ദ്രീകരിച്ച് ഇത്തരം ക്രിമിനൽ സംഘങ്ങൾ അക്രമം അഴിച്ചുവിടുന്നത് പതിവാകുകയാണെന്ന് ട്രക്ക് ഉടമകളും തൊഴിലാളികളും പരാതിപ്പെടുന്നു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ തൊഴിലാളി സംഘടനകൾ അക്രമികൾക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് ഉടനടി അറസ്റ്റ് രേഖപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു.

ദേശീയപാതകളിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണം എന്നും പരുക്കേറ്റ തൊഴിലാളികൾക്ക് അടിയന്തര ചികിത്സാ സഹായവും അർഹമായ നഷ്ടപരിഹാരവും അധികാരികൾ ഉറപ്പാക്കണം എന്നും സംഘടന വ്യക്തമാക്കി. ദേശീയപാതയിലെ സുരക്ഷാ വീഴ്ചയിൽ വ്യാപാരികളും ട്രക്ക് ഉടമകളും വലിയ ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

An armed gang brutally attacked a truck traveling from Kerala to Madhya Pradesh in Umarkhed, Maharashtra. The criminals chased the Karnataka-registered vehicle for several kilometers before intercepting it in an isolated area. Without any provocation, the attackers hacked the driver, Alvin Pius, and his assistant, Mohammed Nadaf, with lethal weapons, leaving them critically injured.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ട്രിക് കാറുകൾക്ക് വില കുറയും: ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് സർക്കാർ

Kerala
  •  3 days ago
No Image

ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ്, സലിം കുമാറിന് സ്മാരകം, ജീവനക്കാരുടെ ഡിഎ മുടങ്ങില്ല; കാരുണ്യവും വികസനവും ചേര്‍ത്തുവെച്ച് വി.ഡി സതീശന്റെ കന്നി ബജറ്റ്

Kerala
  •  3 days ago
No Image

സിദ്ധാര്‍ഥിന്റെ പേരില്‍ ആന്റി റാഗിങ് പദ്ധതി പ്രഖ്യാപിച്ച് ബജറ്റ് ; ക്യാംപസുകളെ ഗേള്‍സ് ഫ്രണ്ട്‌ലി ആക്കും

Kerala
  •  3 days ago
No Image

ബജറ്റ് : 'മകള്‍ക്കൊപ്പം' പദ്ധതി, തിരുപ്പതി മോഡല്‍ ക്ഷേത്ര വികസനം, ഒളിംപിക്‌സ് ലക്ഷ്യമിട്ട് വിഷന്‍ 2036 

Kerala
  •  3 days ago
No Image

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ; 'ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി' പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം

uae
  •  3 days ago
No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  3 days ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  3 days ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  3 days ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  3 days ago