HOME
DETAILS
MAL
കുടുംബ വഴക്ക്; തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
April 26, 2026 | 7:31 AM
തിരുവനന്തപുരം: കുടുംബ വഴക്കിനിടെ നെയ്യാറ്റിന്‍കരയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. വളാത്താങ്കര സ്വദേശി എം.എല്‍ അല്‍മ (33)യാണ് മരിച്ചത്. ഭര്‍ത്താവ് വിഷ്ണുവിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. വഴക്കിനിടെ കത്തി ഉപയോഗിച്ച് ഭര്‍ത്താവ് അല്‍മയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ അധ്യാപകനാണ് വിഷ്ണു. കൊലപാതക ശേഷം പ്രതി തന്നെയാണ് വിവരം അയല്‍വാസികളെ അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
family dispute; husband stabbed wife to death in thiruvananthapuram
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."