HOME
DETAILS

'ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല, ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വാസം'; വെടിവെപ്പിനെ അപലപിച്ച് മോദി

  
April 26, 2026 | 6:41 AM

pm-modi-condemns-trump-rally-shooting-attack-democracy

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെയുണ്ടായ വെടിവെപ്പിനെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മെലാനിയയും സുരക്ഷിതരാണെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്  മോദി പറഞ്ഞു. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും അതിനെ അപലപിക്കണമെന്നും മോദി എക്‌സില്‍ കുറിച്ചു.

'വാഷിംഗ്ടണ്‍ ഡിസിയിലെ ഹോട്ടലിലുണ്ടായ സുരക്ഷാ വീഴ്ചയില്‍  പ്രസിഡന്റ് ട്രംപ്, പ്രഥമ വനിത, വൈസ് പ്രസിഡന്റ് എന്നിവര്‍ സുരക്ഷിതരാണെന്ന വാര്‍ത്ത ആശ്വാസകരമാണ്. അവരുടെ തുടര്‍ന്നുള്ള സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ഞാന്‍ ആശംസകള്‍ നേരുന്നു. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല, അത് അസന്ദിഗ്ദ്ധമായി അപലപിക്കപ്പെടേണ്ടതാണ്.' -പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ അത്താഴ വിരുന്നിനിടെയാണ് വെടിവെപ്പുണ്ടായത്. കാലിഫോര്‍ണിയ ടോറന്‍സില്‍നിന്നുള്ള കോള്‍ തോമസ് അലന്‍ (31) ആണ് വെടിയുതിര്‍ത്തതെന്ന് അസോസിയേറ്റഡ് പ്രസ് (എ.പി) റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയൊച്ച കേട്ടയുടന്‍ തന്നെ സുരക്ഷാസേന ട്രംപിനെ സംഭവ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചിരുന്നു. ഒരു സീക്രട്ട് സര്‍വിസ് ഏജന്റിന് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്. അതേസമയം, പരുക്ക് ഗുരുതരമല്ല.

ട്രംപ്, പ്രഥമവനിത മെലാനി, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഉള്‍പ്പെടെ പ്രമുഖര്‍ വേദിയിലിരിക്കുന്നിതിനിടെയാണ് വൈറ്റ് ഹൗസ് ഹില്‍ട്ടന്‍ ഹാളിനു പുറത്ത് വെടിയൊച്ച കേള്‍ക്കുന്നത്. ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥന്‍ വേദി വളയുകയും ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു. ഇതന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. എട്ടു തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.

യുഎസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടന്നു വരാറുള്ള പ്രത്യേക ചടങ്ങാണ് വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ് ഡിന്നര്‍. മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവരാണ് വിരുന്നില്‍ പങ്കെടുക്കുന്നത്.സുരക്ഷാ കാരണങ്ങളാല്‍ നിര്‍ത്തിവെച്ച വിരുന്ന് മറ്റൊരു ദിവസം നടത്തുമെന്ന് ട്രംപ് പ്രതികരിച്ചു.

 

 

 

Prime Minister Narendra Modi has strongly condemned the shooting incident at a Donald Trump rally, emphasizing that violence has no place in a healthy democracy. Expressing relief over the former US President's safety, PM Modi sent his thoughts and prayers to Trump and the families of the victims.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  3 hours ago
No Image

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ പാമ്പ്; വീട്ടുപറമ്പിൽ നിന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ സംഘമെത്തി പിടികൂടി

Kerala
  •  3 hours ago
No Image

നിപയ്ക്ക് പിന്നാലെ കോളറയിലും പൊരുത്തക്കേട്; ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം, മന്ത്രിയുടെ ഓഫീസും തിരുത്തി

Kerala
  •  3 hours ago
No Image

എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!

Cricket
  •  3 hours ago
No Image

യുഎസ്-ഇറാൻ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിനകം ഒപ്പിട്ടേക്കും; നിർണായക നീക്കവുമായി പാകിസ്താൻ, ആശങ്കയോടെ ഇസ്റാഈൽ

International
  •  4 hours ago
No Image

14 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; സച്ചിനെ മറികടന്ന് രോഹിത് ശർമ്മ എലൈറ്റ് പട്ടികയിൽ!

Cricket
  •  5 hours ago
No Image

നാളെ നടക്കാൻ പോകുന്നത് ചരിത്രം! മുൻ ബ്ലാസ്റ്റേഴ്‌സ് താരം ലോകകപ്പ് കളത്തിൽ; ആവേശത്തിൽ കേരളം!

Football
  •  5 hours ago
No Image

24 അല്ല, 32 ടീമുകൾ നോക്കൗട്ടിലേക്ക്; ഗ്രൂപ്പ് ഘട്ടത്തിൽ വൻ മാറ്റങ്ങളുമായി പുതിയ ഫിഫ ലോകകപ്പ് ഫോർമാറ്റ്

Football
  •  5 hours ago
No Image

ഖാംനഈയുടെ സംസ്‌കാരം ജൂലൈ നാലിന്‌ ടെഹ്‌റാനിൽ തുടങ്ങും; ജൂലൈ ഒമ്പതിന് മഷാദിൽ അന്ത്യവിശ്രമം

International
  •  6 hours ago
No Image

ടി20 ലോകകപ്പിൽ റെക്കോർഡുകൾ തിരുത്തി ചരിത്ര തുടക്കം; ലങ്കയെ തകർത്ത് ഇംഗ്ലണ്ട് പടയോട്ടം

Cricket
  •  6 hours ago