HOME
DETAILS

കൊച്ചിയിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ കവർച്ചാക്കേസ് പ്രതികൾ ചാടിപ്പോയി; തിരച്ചിൽ ഊർജ്ജിതം

  
April 26, 2026 | 2:13 PM

robbery case accused escape while being produced before magistrate in kochi

കൊച്ചി: എറണാകുളത്ത് പൊലിസ് കസ്റ്റഡിയിൽ നിന്ന് രണ്ട് കവർച്ചാക്കേസ് പ്രതികൾ ചാടിപ്പോയി. കടവന്ത്ര പൊലിസ് പിടികൂടിയ പ്രതികളാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ പൊലിസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. പത്തനംതിട്ട സ്വദേശി റസൽ, ആലപ്പുഴ സ്വദേശി സൂരജ് എന്നിവരാണ് ചാടിപ്പോയത്.

വിവിധ കവർച്ചാക്കേസുകളിൽ പ്രതികളായ ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കാനായി എത്തിച്ചതായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലിസിന്റെ കണ്ണുവെട്ടിച്ച് ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതികൾ രക്ഷപ്പെട്ടതിനെത്തുടർന്ന് നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലിസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കി. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും ഉടൻ തന്നെ പിടിയിലാകുമെന്നും കടവന്ത്ര പൊലിസ് അറിയിച്ചു.

 

Two accused individuals in a robbery case managed to escape from police custody while being brought before a magistrate in Kochi. The incident occurred during the mandatory production process, sparking an immediate security alert in the area.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  17 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  17 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  17 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  17 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  17 days ago
No Image

ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ സൗജന്യമായി പ്രദർശിപ്പിക്കാം; കേരളത്തിന് മാത്രം പ്രത്യേക അനുമതി

Kerala
  •  17 days ago
No Image

പീഡനവും അധിക്ഷേപവും: അച്ഛന്റെ മരണത്തിൽ ഭർത്താവിനും പൊലിസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

Kerala
  •  17 days ago
No Image

എക്സ് പണിമുടക്കി; യുഎഇയിലും ലക്ഷക്കണക്കിന് ഉപയോക്താക്കൾ പ്രതിസന്ധിയിൽ, പോസ്റ്റുകൾ ലോഡ് ആകുന്നില്ല

uae
  •  17 days ago
No Image

വാട്‌സ്ആപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ; കുനാൽ ഷായെ ആഗോള മേധാവിയാക്കി മെറ്റ

International
  •  17 days ago
No Image

ഖത്തർ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിലെ സ്ഫോടനം; ഇന്ത്യക്കാർ അടക്കം 13 പേർക്ക് ദാരുണാന്ത്യം, 66 പേർക്ക് പരുക്ക്

qatar
  •  17 days ago