HOME
DETAILS

വൈദ്യുതി പ്രതിസന്ധിയില്‍ ആശ്വാസം: യൂണിറ്റിന് 10 രൂപ നിരക്കില്‍ അധിക വൈദ്യുതി വാങ്ങാന്‍ അനുമതി; കെഎസ്ഇബിക്ക് കൈത്താങ്ങ്

  
April 27, 2026 | 4:35 AM

Relief for Keralas Power Crisis KSEB Gets Approval to Purchase Additional Electricity at 10 Per Unit

 


തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. ഹ്രസ്വകാലാടിസ്ഥാനത്തില്‍ പുറത്തുനിന്ന് അധിക വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷയ്ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍കി.

മെയ് പകുതി വരെയുള്ള ആവശ്യകത മുന്‍നിര്‍ത്തി 250 മെഗാവാട്ട് വരെ വൈദ്യുതിയാണ് ഇത്തരത്തില്‍ ലഭ്യമാക്കുക.
പവര്‍ എക്‌സ്‌ചേഞ്ചുകളിലെ 'ടേം എ ഹെഡ് മാര്‍ക്കറ്റ്' വഴി വൈദ്യുതി വാങ്ങുമ്പോള്‍ യൂണിറ്റിന് പരമാവധി 10 രൂപ വരെയാകാം. 5 പൈസ ട്രേഡിംഗ് മാര്‍ജിനും അനുവദിച്ചിട്ടുണ്ട്.

കുറഞ്ഞ സമയത്തിനുള്ളില്‍ സുതാര്യമായി വൈദ്യുതി വാങ്ങാന്‍ സഹായിക്കുന്ന ഒടിസി (OTC) പ്ലാറ്റ്‌ഫോം ഉപയോഗിക്കാനും അനുമതിയുണ്ട്. വൈദ്യുതി സംഭരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ അപെക്‌സ് കമ്മിറ്റി, ഓപ്പറേഷണല്‍ കമ്മിറ്റി എന്നിവ രൂപീകരിക്കും. വൈദ്യുതി വാങ്ങി ഒരാഴ്ചയ്ക്കകം അതിന്റെ പൂര്‍ണ്ണ വിവരങ്ങളും ചെലവായ തുകയും കമ്മീഷനെ ബോധിപ്പിക്കണം.

കടുത്ത വേനലും ഉപഭോഗത്തിലുണ്ടായ വന്‍ വര്‍ധനവുമാണ് അധിക വൈദ്യുതി വാങ്ങാന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചത്. വേനല്‍ മഴയുടെ കുറവും ഗ്യാസ് വില വര്‍ധനവ് മൂലം പാചകത്തിന് വൈദ്യുതി ഉപകരണങ്ങള്‍ (Induction Cooker etc.) കൂടുതലായി ഉപയോഗിക്കുന്നതും വൈദ്യുതി ആവശ്യകത റെക്കോര്‍ഡ് ഉയരത്തിലെത്തിച്ചു.

വൈദ്യുതി വാങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാനത്തെ സാഹചര്യം ദിവസവും ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി വിലയിരുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

 

The State Regulatory Commission has permitted KSEB to purchase up to 250 MW of additional power until mid-May to tackle the ongoing electricity shortage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇഡിക്ക് തിരിച്ചടി; പ്രബീർ പുർകായസ്തക്കെതിരായ കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി; സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ ശക്തമായി അപലപിച്ച് ഹൈക്കോടതി

National
  •  2 days ago
No Image

നിപ വൈറസ് ബാധിതന് വിപുലമായ സമ്പർക്കം; ബന്ധപ്പെട്ടവർ ക്വാറന്റീനിൽ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  2 days ago
No Image

നടുറോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ; രാമചന്ദ്രനും നവാസിനും മോട്ടോർ വാഹന വകുപ്പിന്റെ ബിഗ് സല്യൂട്ട്!

Kerala
  •  2 days ago
No Image

'റൊണാൾഡോയ്ക്ക് പകരക്കാരനില്ല, അദ്ദേഹം അത്ഭുതമാണ്'; ആറാം ലോകകപ്പിനൊരുങ്ങുന്ന സിആർ7-നെ പുകഴ്ത്തി പോർച്ചുഗീസ് പരിശീലകൻ

Football
  •  2 days ago
No Image

ദുബൈയിൽ ഇനി തടസ്സമില്ലാത്ത വൈദ്യുതി; ഓട്ടോമാറ്റിക് സ്മാർട്ട് ഗ്രിഡ് പുനഃസ്ഥാപന സംവിധാനവുമായി ദീവ

uae
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക; കോഴിക്കോട് ഫറോക്ക് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

മെസ്സിയും, റൊണാൾഡോയും ലോകകപ്പിൽ ഏറ്റുമുട്ടുമോ? ആരാധകർ കാത്തിരിക്കുന്ന ആ 'ലാസ്റ്റ് ഡാൻസ്' സാധ്യമാകുന്ന 3 വഴികൾ ഇങ്ങനെ

Football
  •  2 days ago
No Image

ദുബൈയിലെ ആരോഗ്യ രംഗത്ത് പുതുചരിത്രം; 'ലോങ്‌വിറ്റി അതോറിറ്റി' നിലവിൽ വന്നു, ശൈഖ് ഹംദാൻ ചെയർമാനാകും

uae
  •  2 days ago
No Image

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂലൈ 15ലേക്ക് മാറ്റി; ഗൾഫിലെ പരീക്ഷകൾക്ക് ശേഷം സംയുക്ത ഫലപ്രഖ്യാപനം

Kerala
  •  3 days ago
No Image

ഷാർജ-ദുബൈ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: അൽ താവൂൻ റൗണ്ട് എബൗട്ട് ഭാഗികമായി അടച്ചിടുന്നു; ജൂൺ 13 മുതൽ ഗതാഗത നിയന്ത്രണം

uae
  •  3 days ago