ബാഡിമിന്റണ്‍ ചാംപ്യന്‍ഷിപ്പ് ആരംഭിച്ചു
മാനന്തവാടി: മാതൃഭൂമി കേരള സ്റ്റേറ്റ് സീനിയര്‍ ഇന്റര്‍ ഡിസ്ട്രിക്ട് ഓപ്പണ്‍ ആന്‍ഡ് മാസ്റ്റേഴ്സ് സ്റ്റേറ്റ് ബാഡിമിന്റന് (ഷട്ടില്‍) ചാംപ്യന്‍ഷിപ്പ് മാനന്തവാടിയില്‍ ആരംഭിച്ചു. മാനന്തവാടി ഡയാന ഇന്‍ഡോര്‍ സ്റ്റേഡിയം, മാനന്തവാടി മേരിമാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവിടങ്ങളിലായി നടക്കുന്ന ചാംപ്യന്‍ഷിപ്പ് സപ്തംബര്‍ 20നു സമാപിക്കും. ചാംപ്യന്‍ഷിപ്പ് ഒ.ആര് കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോര്‍ട്സ് കണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന് അധ്യക്ഷനായി. മാനന്തവാടി നഗരസഭാ ചെയര്മാന് വി.ആര് പ്രവിജ്, ജില്ലാ സ്പോര്‍ട്സ് കണ്‍സില്‍ പ്രസിഡന്റ് കെ.എസ് ബാബു സംസാരിച്ചു. ഡയാന സ്പോര്‍ട്സ് ക്ലബ്ബ് പ്രസിഡന്റ് ഇ.എം ശ്രീധരന് സ്വാഗതവും ഡോ. സി.കെ രഞ്ജിത്ത് നന്ദിയും പറഞ്ഞു. വയനാട് ആദ്യമായാണ് കേരള സ്റ്റേറ്റ് സീനിയര്‍ ഇന്റര്‍ ഡിസ്ട്രിക്ട് ഓപ്പണ്‍ ആന്‍ഡ് മാസ്റ്റേഴ്സ് സ്റ്റേറ്റ് ബാഡിമിന്റന് (ഷട്ടില്‍) ചാംപ്യന്‍ഷിപ്പിനു വേദിയാകുന്നത്. രാജ്യാന്തര താരങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 600 ഓളം പേര് പങ്കെടുക്കുന്നുണ്ട്. ഡേ നൈറ്റ് മത്സരങ്ങളാണ് നടക്കുന്നത്.
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ കോഴിക്കോട് (30) മലപ്പുറത്തെയും തൃശ്ശൂര്‍ (3 0 )കോട്ടയത്തെയും എറണാകുളം (3 0 ) ആലപ്പുഴയെയും തിരുവനന്തപുരം (3 0) കാസര്‍ഗോഡിനെയും പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിപ്പിച്ചു. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."