HOME
DETAILS

കല്യാണത്തിനും ഇനി 'ആനവണ്ടി' തന്നെ മാസ്; കെഎസ്ആര്‍ടിസി ബുക്കിങില്‍ വര്‍ധനവ്

  
April 29, 2026 | 7:14 AM

marriage special KSRTC buses become a trend for weddings bookings double

 

തിരുവനന്തപുരം: പുതിയ ട്രന്‍ഡായി ആനവണ്ടി. കല്യാണ ഓട്ടങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ബസുകള്‍ ബുക്ക് ചെയ്യുന്നത് പുതിയ ട്രെന്‍ഡാകുന്നു. സാധാരണക്കാര്‍ മുതല്‍ സാമ്പത്തികമായി മുന്നിട്ടു നില്‍ക്കുന്നവര്‍ വരെ വിവാഹ ആവശ്യങ്ങള്‍ക്കായി 'ആനവണ്ടി'യെ ആശ്രയിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണെന്ന് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബുക്കിങില്‍ ഇരട്ടിയിലധികം വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ 205 ബസുകള്‍ മാത്രമാണ് വിവാഹ ആവശ്യങ്ങള്‍ക്കായി സര്‍വീസ് നടത്തിയതെങ്കില്‍ ഈ ഏപ്രില്‍ മാസത്തില്‍ അത് 500 കടന്നു. കഴിഞ്ഞ ഞായറാഴ്ച മാത്രം പത്തനംതിട്ട ജില്ലയില്‍ നിന്ന് 17 ബസുകളാണ് വിവാഹ പാര്‍ട്ടികള്‍ക്കായി നിരത്തിലിറങ്ങിയത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകാം എന്നതും ആളുകളെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കുന്നു.

സ്വകാര്യ ബസുകള്‍ക്ക് വലിയ തുക വാടക നല്‍കേണ്ടി വരുമ്പോള്‍, കെഎസ്ആര്‍ടിസിയില്‍ ഓര്‍ഡിനറി ബസുകള്‍ക്ക് വെറും 3600 രൂപ മുതലാണ് വാടക തുടങ്ങുന്നത്. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, ലോ ഫ്‌ലോര്‍ ബസുകളും ലഭ്യമാണെങ്കിലും ഓര്‍ഡിനറി ബസുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളിലെ വിവാഹ സീസണുകളിലാണ് കെഎസ്ആര്‍ടിസിക്ക് ഏറ്റവും കൂടുതല്‍ ബുക്കിങ് ലഭിക്കുന്നത്.

 

KSRTC is witnessing a massive surge in demand as bookings for wedding trips have doubled compared to last year, with affordable rates making the 'Anavandi' a favorite for marriage parties.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളന്മാർക്ക് 'റേഞ്ച്' കൂടി! പാലത്തിനും റെയിൽവേ ട്രാക്കിനും പിന്നാലെ ബിഹാറിൽ ജനവാസ മേഖലയിൽ നിന്ന് 132 അടി ഉയരമുള്ള മൊബൈൽ ടവർ മോഷ്ടിക്കപ്പെട്ടു; അന്വേഷണം തുടങ്ങി

National
  •  4 days ago
No Image

അസ്സമില്‍ ലാന്‍ഡിങിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണ് തീപിടിച്ചു

National
  •  4 days ago
No Image

'നിപ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച, സര്‍ക്കാര്‍-ആരോഗ്യവകുപ്പ് ഏകോപനമില്ല': വിമര്‍ശിച്ച് പിണറായി വിജയന്‍

Kerala
  •  4 days ago
No Image

'തൊപ്പി ഗ്യാങ്ങി'നെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി

Kerala
  •  5 days ago
No Image

കരിപ്പൂർ സ്വർണക്കടത്ത്: കവർച്ചാ സംഘങ്ങളെയും മുതലാളിയെയും ഒരേപോലെ പറ്റിച്ചു; കാരിയർ ഉൾപ്പെടെ രണ്ടുപേർ റിമാൻഡിൽ

Kerala
  •  5 days ago
No Image

നിസ്സാരമെന്ന് കരുതുന്ന ഈ ഭക്ഷണശീലങ്ങള്‍ കരളിന് വില്ലനാകാം; ഫാറ്റി ലിവര്‍ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Kerala
  •  5 days ago
No Image

വെറുമൊരു അക്കൗണ്ടന്റിൽ നിന്ന് കോടികൾ മൂല്യമുള്ള കമ്പനി ഉടമയിലേക്ക്; പ്രവാസി കോശി ജോസഫിന്റെ 32 വർഷത്തെ യുഎഇ ജീവിതം പഠിപ്പിച്ച വിജയപാഠങ്ങൾ

uae
  •  5 days ago
No Image

അൽ താവൂൻ ടണൽ നിർമ്മാണം; ഷാർജ-ദുബൈ റൂട്ടിൽ കടുത്ത ഗതാഗതക്കുരുക്ക്; ബദൽ വഴികളും സമയക്രമീകരണവുമായി യാത്രക്കാർ

uae
  •  5 days ago
No Image

കനക സിംഹാസനം വീണ്ടെടുക്കാൻ കാനറികൾ; 'മനോഹര നിമിഷത്തിന്' തയ്യാറെന്ന് ആൻസലോട്ടി!

Football
  •  5 days ago
No Image

ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി; താരങ്ങളുടെ ബൂട്ടുകളും പരിശീലന സാമഗ്രികളും മോഷണം പോയി

International
  •  5 days ago