HOME
DETAILS

എൻ.സി.പി(എസ്.പി)യിലെ പിളർപ്പ്: സി.പി.എം പിന്തുണയോടെ പുതിയ പാർട്ടി നിലവിൽവരും

  
ജലീൽ അരൂക്കുറ്റി
June 13, 2026 | 4:19 AM

ncpsp split new party to be formed with cpm support

കൊച്ചി: എൻ.സി.പി (ശരത് പവാർ) സംസ്ഥാന ഘടകത്തിൽ പിളർപ്പ് പൂർത്തിയായി. സി.പി.എം പിന്തുണയോടെ എൻ.സി.പി സെക്കുലർ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കാനാണ് എൻ.സി.പി (എസ്.പി)യിലെ ഒരു വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് തോമസ് കെ തോമസിനെ നീക്കി പി.എം സുരേഷ് ബാബുവിനെ നിയമിച്ചതോടെ തോമസിൻ്റെയും മുൻമന്ത്രി ശശീന്ദ്രന്റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങൾ ദേശീയ നേതൃത്വവുമായി ബന്ധം വിച്ഛേദിച്ച് പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. 

ദേശീയ വർക്കിങ് പ്രസിഡന്റ് പി.സി ചാക്കോയുടെ നേതൃത്വത്തിലുള്ള വിഭാഗം കൊച്ചിയിൽ സ്ഥാപനകദിനസമ്മേളനം നടത്തി പുതിയ പ്രസിഡന്റിനെ അവരോധിച്ചിരുന്നു. തുടർന്ന് പാർട്ടിക്കുള്ളിലെ ചാക്കോ വിരുദ്ധ പക്ഷം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.സി ഷൺമുഖദാസ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുകയാണ്. 

കൊച്ചിയിലെ സംസ്ഥാന കൺവെൻഷൻ ബഹിഷ്‌കരിച്ച എ.കെ ശശീന്ദ്രൻ - തോമസ് കെ തോമസ് പക്ഷത്തിന്റെ ആദ്യ ഔദ്യോഗിക ഒത്തുചേരലാണ്  28ന് കോഴിക്കോട് സി.പി.എം ജില്ലാകമ്മിറ്റിയുടെ കീഴിലുള്ള എ.കെ.ജി സെന്റർ ഓഡിറ്റോറിയത്തിൽ  ചേരുന്നത്. വൈകിട്ട് മൂന്നിന് നടക്കുന്ന  അനുസ്മരണസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് സുപ്രഭാതത്തോട് പറഞ്ഞു. 

 

Following a split within the NCP(SP), a new political party is set to be formed in Kerala with the official backing and support of the CPM.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേവസ്വം വകുപ്പ് പ്ലീഡര്‍ നിയമന വിവാദം: കെ.ബി പ്രദീപ് രാജിവെച്ചു; തീരുമാനം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം

Kerala
  •  6 hours ago
No Image

സ്കൂൾ തുറന്നയുടൻ കൂട്ടത്തോടെ അധ്യാപകർ സെൻസസ് ഡ്യൂട്ടിയിലേക്ക്; കണക്കെടുപ്പുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  6 hours ago
No Image

13 ദിവസം ഭാര്യയോട് സംസാരിക്കാത്തത് ക്രൂരതയല്ല; ആത്മഹത്യാ പ്രേരണാക്കേസില്‍ ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കി സുപ്രിംകോടതി

Kerala
  •  6 hours ago
No Image

സി.പി.എം പാർട്ടി ഓഫിസുകൾക്ക് ജപ്തി നോട്ടിസ്; നടപടിയെടുത്തത്  സി.പി.എം ഭരിക്കുന്ന ഷൊർണൂർ നഗരസഭ

Kerala
  •  6 hours ago
No Image

കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപ; പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  6 hours ago
No Image

ഇറാന് 3 ബില്യൺ ഡോളർ കൈമാറിയെന്ന റിപ്പോർട്ടുകൾ തള്ളി യുഎഇ; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  6 hours ago
No Image

ഒന്നാം ക്ലാസിൽ 2.5 ലക്ഷം വിദ്യാർഥികൾ; കഴിഞ്ഞ തവണത്തേക്കാൾ 31,481 കുട്ടികൾ കുറവ്

Kerala
  •  7 hours ago
No Image

നായകളില്‍ നിന്ന് രക്ഷിക്കാന്‍ കോഴിക്കൂട്ടിലാക്കി; വളര്‍ത്തുപൂച്ചയെ വിഴുങ്ങി ഭീമന്‍ പെരുമ്പാമ്പ്

Kerala
  •  7 hours ago
No Image

ബംഗളൂരു സ്‌ഫോടന കേസ്: കുറ്റം തെളിഞ്ഞാൽ 3 വർഷം ശിക്ഷ, വിചാരണത്തടവുകാരനായി അബ്ദുൽ ഖാദർ ജയിലിൽ ഒടുക്കിയത് 17 വർഷം

National
  •  7 hours ago
No Image

പരാഗ്വെന്‍ വലയില്‍ അമേരിക്കന്‍ ഗോള്‍വര്‍ഷം; ലോകകപ്പില്‍ ജയത്തുടക്കമിട്ട് ആതിഥേയര്‍

Football
  •  7 hours ago