സി.പി.എം പാർട്ടി ഓഫിസുകൾക്ക് ജപ്തി നോട്ടിസ്; നടപടിയെടുത്തത് സി.പി.എം ഭരിക്കുന്ന ഷൊർണൂർ നഗരസഭ
പാലക്കാട്: സി.പി.എം പാർട്ടി ഓഫിസുകൾക്ക് ജപ്തി നോട്ടിസ്. മൂന്നുവർഷത്തിലധികമായി നികുതി അടക്കാത്തതിനെ തുടർന്നാണ് സി.പി.എം പാർട്ടി ഓഫിസുകൾക്കെതിരേ റവന്യൂ റിക്കവറി നടപടിയെടുത്തത്. സി.പി.എം ഭരിക്കുന്ന ഷൊർണൂർ നഗരസഭയുടേതാണ് നടപടി. കുളപ്പുള്ളി, ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫിസുകൾക്കെതിരെയാണ് നടപടി.
കുളപ്പുള്ളി പാർട്ടി ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നികുതി കുടിശിക മുക്കാൽ ലക്ഷത്തോളവും ഷൊർണൂരിലേത് കാൽലക്ഷത്തോളവുമുണ്ട്. പതിറ്റാണ്ടുകളായി സി.പി.എം ഭരിക്കുന്ന നഗരസഭ കഴിഞ്ഞവർഷം സംസ്ഥാനത്ത് നികുതിപിരിവിൽ ഒന്നാമതെത്തിയിരുന്നു. നൂറുശതമാനത്തിൽ ഉൾപ്പെടാതിരുന്നത് സി.പി.എം പാർട്ടി ഓഫിസുകളുടെ നികുതി കുടിശികയായതോടെയാണ്.
ഷൊർണൂർ പാർട്ടി ഓഫിസ് മുൻ മന്ത്രി ടി. ശിവദാസമേനോന്റെ പേരിലാണ്. രണ്ടു കെട്ടിടങ്ങൾക്കും നഗരസഭ റവന്യൂ റിക്കവറി നോട്ടിസ് നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി പി.എസ് രാജേഷ് പറഞ്ഞു. ഇതുൾപ്പെടെ 40 പേർക്കാണ് നോട്ടിസ് നൽകിയിരിക്കുന്നത്. പാർട്ടി ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നഗരസഭയുടെ നികുതി കുടിശിക തീർക്കുമെന്ന് സി.പി.എം നേതാക്കൾ അറിയിച്ചു.
The CPM-ruled Shornur Municipality has issued a foreclosure (revenue recovery) notice to its own party (CPM) offices. This unexpected action was taken due to long-pending property tax arrears that the party offices failed to clear, sparking widespread discussion in local political circles.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."