നിപ: പുതിയ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി; പ്രതിപക്ഷം രാഷ്ട്രീയമായി വിനിയോഗിക്കുന്നു
കോഴിക്കോട്: ജില്ലയില്‍ പുതിയ നിപ കേസുകളില്ല. കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. അതേസമയം, ക്വാറന്റൈനിലുള്ള മൂന്നുപേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവങ്ങള്‍ പരിശോധനക്കയക്കുകയും ചെയ്തതയായും മന്ത്‌രി വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാള്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം ഐ.എം.സി.ആര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മോണോ ക്‌ളോണല്‍ ആന്റിബോഡി ആദ്യത്തെ ഡോസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പുതുതായി 10 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ പട്ടികയില്‍ നിലവില്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തില്‍ നാലു പേരും ഹൈ റിസ്‌കില്‍ 16 പേരും ലോ റിസ്‌കില്‍ 67 പേരും ഉള്‍പ്പെടെ 87 പേരാണുള്ളത്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും ദിവസം രണ്ടുനേരം കണ്‍ട്രോള്‍ റൂമില്‍നിന്ന് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലുള്ള 286 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തിയിരുന്നു. പനിയുള്ള 12 പേരെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ ഇല്ല.
രാമനാട്ടുകര നഗരസഭയില്‍ ആര്‍.ആര്‍.ടി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്. നാഷനല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററില്‍ (എന്‍.സി.ഡി.സി) നിന്നുള്ള വിദഗ്ധര്‍ ശനിയാഴ്ച ജില്ലയില്‍ സന്ദര്‍ശനം നടത്തും.
kerala health minister confirmed that no new nipah cases have been reported in kozhikode district.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."