HOME
DETAILS

സർക്കാരിന്റെ നയങ്ങളെ വിമർശിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകി; സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് സസ്‌പെൻഷൻ

  
Web Desk
April 29, 2026 | 12:58 PM

ias officer b ashok suspended after criticizing state govt

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയങ്ങളെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ലേഖനമെഴുതിയ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ബി. അശോകിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെയാണ് അശോകിനെതിരെയുള്ള സർക്കാർ നടപടി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും സർവീസ് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തു എന്ന കണ്ടെത്തലിനെ തുടർന്നാണ് സസ്‌പെൻഷൻ.

'കേരളശബ്ദം' വാരികയിൽ "സൈബർ ഫാസിസം അരിച്ചുകയറുന്ന സുഷിരങ്ങൾ അടയ്ക്കുക" എന്ന തലക്കെട്ടിൽ അശോക് എഴുതിയ ലേഖനമാണ് നടപടിക്ക് ആധാരം. ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മനോഭാവത്തെക്കുറിച്ച് ലേഖനത്തിൽ അദ്ദേഹം കടുത്ത മുന്നറിയിപ്പുകൾ നൽകിയിരുന്നു.

ലേഖനത്തിലെ പ്രധാന പരാമർശങ്ങൾ:

തുടർച്ചയായ ഭരണം വ്യക്തികളിലും രാഷ്ട്രീയ പാർട്ടികളിലും ഫാസിസ്റ്റ് പ്രവണതകൾ ഉണ്ടാക്കാൻ കാരണമാകുമെന്നും ഇക്കാര്യത്തിൽ വോട്ടർമാർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ലേഖനത്തിൽ കുറിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നിലയെയും ആഭ്യന്തര വകുപ്പിന്റെ പ്രവർത്തന ശൈലിയെയും അദ്ദേഹം നിശിതമായി വിമർശിച്ചു.

നടൻ മമ്മൂട്ടിക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങളെയും മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെയുണ്ടായ പൊലിസ് നടപടികളെയും ലേഖനത്തിൽ ഉദാഹരണമായി ചൂണ്ടിക്കാട്ടി. എം.ടി. വാസുദേവൻ നായരുടെ പഴയകാല വിമർശനങ്ങളും കവി സച്ചിതാനന്ദന്റെ നിലപാടുകളും ലേഖനത്തിൽ പരാമർശവിധേയമായി.

"ജനാധിപത്യ സംസ്‌കാരം വേരുറപ്പിക്കണമെങ്കിൽ ഫാസിസ്റ്റ് മനോഭാവങ്ങളെ വോട്ടർമാർ പ്രതിരോധിക്കണം. വികസനം സുതാര്യമായി എല്ലാവരിലും എത്തണമെങ്കിൽ ഭരണകൂടം കൂടുതൽ ഉത്തരവാദിത്തം കാണിക്കണം എന്നും ബി. അശോക് ലേഖനത്തിൽ കുറിച്ചു.

സർക്കാർ നയങ്ങളെ പരസ്യമായി വിമർശിക്കുന്നത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ ശുപാർശയിൽ മുഖ്യമന്ത്രി നടപടിക്ക് ഉത്തരവിട്ടത്. മുൻപും പലതവണ സർക്കാരുമായി കൊമ്പുകോർത്ത ഉദ്യോഗസ്ഥനാണ് ബി. അശോക്.

 

Senior IAS officer B. Ashok has been suspended by the Kerala government for writing an article that sharply criticized the state administration and the Home Department. Serving as the Principal Secretary of the Department of Military Welfare, Ashok authored a piece titled "Close the Pores Where Cyber Fascism Creeps In" for the Keralasabdam weekly.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  a day ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  a day ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  a day ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  a day ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  a day ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  a day ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  a day ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  a day ago
No Image

വ്യോമയാന മേഖലയിൽ മുന്നേറാൻ അബുദബി; അത്യാധുനിക എയർ മൊബിലിറ്റി പദ്ധതികൾ പ്രഖ്യാപിച്ചു

uae
  •  a day ago
No Image

കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡി​ഗോ വിമാനത്തിന് മിന്നലേറ്റ് അപകടം; വെെദ്യുതി നിലച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു 

National
  •  a day ago