HOME
DETAILS

തമിഴ്നാട്ടിൽ സ്റ്റാലിന് ഭരണത്തുടർച്ച; അണ്ണാ ഡി.എം.കെയ്ക്ക് വൻ തിരിച്ചടി, രാഷ്ട്രീയത്തിൽ കരുത്തറിയിച്ച് വിജയ്; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

  
Web Desk
April 29, 2026 | 2:29 PM

stalin set to retain power in tamil nadu major setback for admk vijays tvk makes a strong debut exit polls

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കരുത്ത് ചോരുന്നില്ലെന്ന് സൂചന നൽകി എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യം അധികാരം നിലനിർത്തുമെന്നും എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ വലിയ തകർച്ച നേരിടുമെന്നുമാണ് വിവിധ സർവേ ഏജൻസികൾ പ്രവചിക്കുന്നത്. അതേസമയം, കന്നിയങ്കത്തിനിറങ്ങിയ നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) നിർണ്ണായക സ്വാധീനമായി മാറുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന മാന്ത്രിക സംഖ്യ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മുന്നണി അനായാസം മറികടക്കുമെന്ന് മൂന്ന് പ്രധാന ഏജൻസികളും ഐകകണ്ഠ്യേന പ്രവചിക്കുന്നത്.

പീപ്പിൾസ് പൾസ് & പി-മാർക്ക് സർവേ പ്രകാരം ഡി.എം.കെ സഖ്യം 125 മുതൽ 145 സീറ്റുകൾ വരെ നേടി വൻ വിജയം കൈവരിക്കുമെന്ന് ഇവർ പ്രവചിക്കുന്നു. ഡി.എം.കെ സഖ്യത്തിന് 122-132 സീറ്റുകൾ ലഭിക്കുമെന്നാണ് മാട്രിസ് കണക്കുകൂട്ടുന്നത്.

ഏജൻസി ഡി.എം.കെ   അണ്ണാ ഡി.എം.കെ ടി.വി.കെ (വിജയ്)   മറ്റുള്ളവർ
പി-മാർക്ക്     125 - 145 65 - 85 16 - 26 -
പീപ്പിൾസ് പൾസ് 125 - 145 65 - 80    18 - 24  -
മാട്രിസ് 122 - 132   87 - 100 10 - 12      0 - 6

തിളക്കമാർന്ന തുടക്കവുമായി വിജയ്

തമിഴ് രാഷ്ട്രീയത്തിലെ പുതിയ കരുത്തായി വിജയ് മാറുമെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന. ആദ്യ അങ്കത്തിൽ തന്നെ ഇരുപതോളം സീറ്റുകൾ വരെ നേടാൻ ടി.വി.കെയ്ക്ക് സാധിച്ചേക്കും. പി-മാർക്ക്: 16-26 സീറ്റുകൾ, പീപ്പിൾസ് പൾസ്: 18-24 സീറ്റുകൾ, മാട്രിസ്: 10-12 സീറ്റുകൾ എന്നിവയാണ് ടി.വി.കെയ്ക്ക് ലഭിക്കുന്ന സൂചനകൾ

അണ്ണാ ഡി.എം.കെ സഖ്യത്തിന് വലിയ തിരിച്ചടിയാണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. 65 മുതൽ 100 വരെ സീറ്റുകളിൽ അവർ ഒതുങ്ങുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഭരണവിരുദ്ധ വികാരത്തെക്കാൾ സ്റ്റാലിന്റെ ജനപ്രീതിയും ജനക്ഷേമ പദ്ധതികളും ഡി.എം.കെയ്ക്ക് തുണയാകുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  4 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  4 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  4 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  4 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  4 days ago
No Image

ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ സൗജന്യമായി പ്രദർശിപ്പിക്കാം; കേരളത്തിന് മാത്രം പ്രത്യേക അനുമതി

Kerala
  •  4 days ago
No Image

പീഡനവും അധിക്ഷേപവും: അച്ഛന്റെ മരണത്തിൽ ഭർത്താവിനും പൊലിസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

Kerala
  •  4 days ago
No Image

എക്സ് പണിമുടക്കി; യുഎഇയിലും ലക്ഷക്കണക്കിന് ഉപയോക്താക്കൾ പ്രതിസന്ധിയിൽ, പോസ്റ്റുകൾ ലോഡ് ആകുന്നില്ല

uae
  •  4 days ago
No Image

വാട്‌സ്ആപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ; കുനാൽ ഷായെ ആഗോള മേധാവിയാക്കി മെറ്റ

International
  •  4 days ago
No Image

ഖത്തർ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിലെ സ്ഫോടനം; ഇന്ത്യക്കാർ അടക്കം 13 പേർക്ക് ദാരുണാന്ത്യം, 66 പേർക്ക് പരുക്ക്

qatar
  •  4 days ago