HOME
DETAILS

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 20,000 ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിന് ഇനി അവസരമില്ല; ഹരജി തള്ളി ഹൈക്കോടതി

  
Web Desk
April 30, 2026 | 10:56 AM

high court dismisses petition no more postal voting opportunities for election duty officials

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ വീണ്ടും അവസരം നൽകണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. വിഷയത്തിൽ ഉടനടി ഇടപെട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. വോട്ട് നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതികൾ തെരഞ്ഞെടുപ്പ് ഹരജിയിലൂടെയാണ് ഉന്നയിക്കേണ്ടതെന്നും, റിട്ട് ഹരജി ഇതിന് പരിഹാരമല്ലെന്നും ജസ്റ്റിസ് എൻ. നഗരേഷ് ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്ന ഘട്ടത്തിൽ വോട്ടിംഗിനായി പ്രത്യേക നിർദ്ദേശം നൽകുന്നത് പ്രായോഗികമല്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. ഏകദേശം 20,000-ത്തോളം ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നായിരുന്നു കേരള എൻ.ജി.ഒ യൂണിയൻ അടക്കമുള്ള സംഘടനകളുടെ വാദം.

അതേസമയം വോട്ട് ചെയ്യാൻ കഴിയാത്തതിന് കാരണം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു.

ഹരജി നൽകിയവരിൽ ചിലർ കൃത്യസമയത്ത് അപേക്ഷാ ഫോമുകൾ സമർപ്പിച്ചിരുന്നില്ല എന്നും മറ്റൊരാൾ പോസ്റ്റൽ ബാലറ്റ് കൈപ്പറ്റാൻ തയ്യാറായില്ലയെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തവർക്ക് വീണ്ടും അവസരം നൽകുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കമ്മിഷൻ വാദിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഈ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി കമ്മിഷനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് വോട്ട് ഉറപ്പാക്കേണ്ടത് കമ്മിഷന്റെ ഉത്തരവാദിത്തമാണെന്നും, ഇത്രയധികം പേർക്ക് വോട്ട് നിഷേധിക്കപ്പെട്ടത് നിർഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

എങ്കിലും, നിയമപരമായ സാങ്കേതികതകൾ ചൂണ്ടിക്കാട്ടി ഇപ്പോൾ നൽകിയ ഹരജികളിൽ അനുകൂലമായ വിധി പുറപ്പെടുവിക്കാൻ കോടതി തയ്യാറായില്ല. ഇതോടെ പോസ്റ്റൽ വോട്ട് ചെയ്യാൻ സാധിക്കാത്ത പതിനായിരക്കണക്കിന് ഉദ്യോഗസ്ഥർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനാവില്ലെന്ന് ഉറപ്പായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയെ ലക്ഷ്യമിട്ട് ഇറാന്റെ സൈബർ ആക്രമണം; ഡീപ്‌ഫേക്കുകളും എഐയും ഉപയോഗിക്കുന്നതായി മുന്നറിയിപ്പ്

uae
  •  a day ago
No Image

സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിഞ്ഞു, മൂന്ന് തവണയായി കുറഞ്ഞത് 2,280 രൂപ

Business
  •  a day ago
No Image

വീണ്ടും യുദ്ധകാഹളം?; 24 മണിക്കൂറിനിടെ 6500 ടണ്‍ യുദ്ധസാമഗ്രികള്‍ ഇസ്‌റാഈലില്‍ എത്തിച്ച് യു.എസ്

International
  •  a day ago
No Image

കുറ്റ്യാടി ചുരത്തില്‍ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളില്‍ ഇടിച്ച് അപകടം; ഏഴുപേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സഭയില്‍ മദ്യപിച്ചെത്തി; ഗുരുതര ആരോപണവുമായി പ്രതിപക്ഷം 

National
  •  a day ago
No Image

ഇറാന്‍- യു.എസ് യുദ്ധം: ചരക്കു നീക്കം ആഫ്രിക്ക വഴിയാക്കി കപ്പലുകള്‍  

International
  •  a day ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ രാജ്യത്ത് ജിം ജിഹാദ്; ഹിന്ദു-ക്രിസത്യൻ സ്ത്രീകളെ പ്രണയക്കെണിയിൽ പെടുത്താന്‍ ശ്രമം; ആർഎസ്എസ് വാരിക

Kerala
  •  a day ago
No Image

വീണ്ടും ആനക്കലി; കൂടല്‍ മാണിക്യം ക്ഷേത്രോത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

Kerala
  •  a day ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴിടത്ത് യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം 

Kerala
  •  a day ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: ആലപ്പുഴയില്‍ നഴ്‌സ് മരിച്ചു

Kerala
  •  a day ago