HOME
DETAILS

അമീബിക് മസ്തിഷ്‌ക ജ്വരം: ആലപ്പുഴയില്‍ നഴ്‌സ് മരിച്ചു

  
Web Desk
May 01, 2026 | 9:40 AM

nurse dies of amoebic brain infection in alappuzha after weeks of treatment

ആലപ്പുഴ: അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് ആലപ്പുഴയില്‍ നഴ്സ് മരിച്ചു. അമ്പലപ്പുഴ നീര്‍ക്കുന്നം കളത്തില്‍ വിജയന്റെയും അമ്പിളിയുടെ മകള്‍ ആര്യമോള്‍ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഒരു മാസം മുന്‍പാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. വിദേശ ജോലിക്കായി ബംഗളുരുവിലെ ജോലി രാജി വെച്ച് രണ്ട് മാസം മുന്‍പാണ് ആര്യ നാട്ടിലെത്തിയത്.

രോഗ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. വീണ്ടും രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം കൂടിയതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്. 

അമീബിക് മസ്തിഷ്‌ക ജ്വരം

വെള്ളത്തിൽ കാണുന്ന സൂക്ഷ്മ ജീവികളായ അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി എന്നിവ മൂലമാണ് അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. ചൂട് കൂടിയ സാഹചര്യത്തിൽ തടാകങ്ങൾ, കുളങ്ങൾ, മലിനമായ നീന്തൽ കുളങ്ങൾ എന്നിവയിൽ ഇത് കണ്ടുവരാൻ സാധ്യതയുണ്ട്. ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച് മസ്തിഷ്‌കത്തെ ബാധിക്കുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞ ആൾക്കാർക്ക് ദേഹത്തുള്ള മുറിവുകളിലൂടെയും അക്കാന്തമീബ നാഡീ വ്യൂഹത്തേയും മസ്തിഷ്‌ക്കത്തേയും ബാധിക്കുവാനുള്ള സാധ്യതയുണ്ട്. 

തീവ്രമായ പനി, പെട്ടെന്നുള്ള ജ്വരം, തലവേദന, ഛർദ്ദി, കഴുത്ത് വേദന, ബോധക്ഷയം, വെളിച്ചം കാണുമ്പോൾ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗം വന്നാൽ വേഗത്തിൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ഉടൻ ചികിത്സ ആവശ്യമാണ്. രോഗ ലക്ഷണങ്ങൾ കാണുന്ന ഉടൻ സമീപത്തെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക. സ്വയം ചികിത്സ ഒഴിവാക്കുക. 

പ്രതിരോധ മാർഗങ്ങൾ 

നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ ചാടുന്നതും  മുങ്ങുന്നതും  ഒഴിവാക്കുക.
 
നീന്തുമ്പോൾ അല്ലെങ്കിൽ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളിൽ, നോസ് ക്ലിപ്പ് ഉപയോഗിക്കുക. അല്ലെങ്കിൽ മൂക്ക് വിരലുകളാൽ അടയ്ക്കുക.
 
ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിന് മുകളിൽ ആയിരിക്കാൻ ശ്രദ്ധിക്കുക.

നീന്തൽക്കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ വെള്ളം നിഷ്‌കർഷിച്ചിട്ടുള്ള തോതിൽ ക്ലോറിനേഷൻ ചെയ്ത്, ശരിയായ രീതിയിൽ പരിപാലിക്കണം. ക്ലോറിനേഷൻ ചെയ്തതിന്റെ രജിസ്റ്റർ നിർബന്ധമായും സൂക്ഷിക്കണം. 

സ്പ്രിങ്കളറുകൾ, ഹോസുകൾ എന്നിവയിൽ നിന്നും വെള്ളം മൂക്കിനുള്ളിൽ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക. 
തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും മൂക്കിൽ ഒഴിക്കരുത്.
 
ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോഴും മുഖം കഴുകുമ്പോഴും വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക. 
പൊതുജലാശയങ്ങളിലേക്ക് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ഒഴുക്കരുത്.
 
ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ടാങ്കുകൾ മൂന്ന് മാസം കൂടുമ്പോൾ വൃത്തിയാക്കണം. 
പ്രതിരോധ ശേഷി കുറഞ്ഞ രോഗികൾ ശുദ്ധീകരിച്ച ജലം ഉപയോഗിച്ച് മാത്രമേ വ്രണങ്ങൾ കഴുകി വൃത്തിയാക്കാൻ പാടുള്ളൂ.

a 26 year old nurse from alappuzha has died due to amoebic brain infection while undergoing treatment at thiruvananthapuram medical college hospital.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി രണ്ട് നാള്‍: വിജയപ്രതീക്ഷയില്‍ മുന്നണികള്‍, ചര്‍ച്ച ചെയ്യപ്പെടുന്ന എക്സ്റ്റ് പോള്‍ ഫലങ്ങളും 

Kerala
  •  6 hours ago
No Image

140 കേന്ദ്രങ്ങള്‍, 15,465 ഉദ്യോഗസ്ഥര്‍; വോട്ടെണ്ണലിന് തയ്യാറെടുത്ത് നാട്; ഇനി രണ്ടുനാള്‍ മാത്രം 

Kerala
  •  6 hours ago
No Image

പുറത്തുപോകൂ, എന്തൊരു വിഡ്ഢി!; ഇൽഹാൻ ഉമറിനെതിരെ വംശീയ അധിക്ഷേപവുമായി ട്രംപ്, 'കുറ്റവാളി'യെന്ന് തിരിച്ചടിച്ച് ഇൽഹാൻ

International
  •  6 hours ago
No Image

'ഇതാണോ നിങ്ങൾ ചോദിച്ച സ്ട്രൈക്ക് റേറ്റ്?'; അഗാർക്കർക്കും വിമർശകർക്കും മറുപടിയുമായി കെ.എൽ. രാഹുൽ, ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ്

Cricket
  •  7 hours ago
No Image

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; പത്തുപേര്‍ക്ക് പരിക്ക് 

Kerala
  •  7 hours ago
No Image

വ്യാപാരക്കരാര്‍ ലംഘിച്ചെന്ന് ആരോപണം; യൂറോപ്യന്‍ യൂണിയന് 25 ശതമാനം അധിക തീരുവ ചുമത്തി ട്രംപ് 

International
  •  7 hours ago
No Image

15-കാരനെ പുറത്താക്കി 31-കാരന്റെ രോഷപ്രകടനം; ജാമിസണിനെതിരെ മുൻ താരം, ഐപിഎല്ലിൽ നാടകീയ രംഗങ്ങൾ

Cricket
  •  7 hours ago
No Image

ഗ്യാസ് വില വര്‍ധന; വരാനിക്കുന്നത് ഗുരുതര പ്രതിസന്ധി; ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിക്കും

Kerala
  •  8 hours ago
No Image

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റയും; മൈസൂരുവിലെ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് ദുരിത ജീവിതം

latest
  •  8 hours ago
No Image

കൊടുവള്ളിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ ലോറിയില്‍ ഇടിച്ച് അപകടം; ഏഴുപേര്‍ക്ക് പരിക്ക് 

Kerala
  •  9 hours ago