HOME
DETAILS

സംസ്ഥാനത്ത് പലയിടത്തും വേനൽമഴയും കാറ്റും; അട്ടപ്പാടിയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് യുവതി മരിച്ചു

  
April 30, 2026 | 6:11 PM

summer rain and wind in many parts of the state woman dies as tree falls on auto-rickshaw in attappadi

പാലക്കാട്: സംസ്ഥാനത്ത് വേനൽമഴയും ശക്തമായ കാറ്റും സംഹാരതാണ്ഡവമാടുന്നു. അട്ടപ്പാടിയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് യുവതി മരിച്ചു. കൽക്കണ്ടി സ്വദേശിനി സോണിയ (35) ആണ് മരിച്ചത്. അട്ടപ്പാടി ചെമ്മണ്ണൂരിൽ വെച്ചായിരുന്നു ദുരന്തം. കനത്ത മഴയിൽ യാത്ര ചെയ്യുന്നതിനിടെ സമീപത്തെ മരം ഒടിഞ്ഞ് ഓട്ടോയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

ഇടുക്കിയിലും കോഴിക്കോട്ടും വൻ നാശനഷ്ടങ്ങൾ

പാലക്കാടിന് പുറമെ ഇടുക്കി, കോഴിക്കോട് ജില്ലകളിലും പ്രകൃതിക്ഷോഭം കനത്ത നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്.

ഇടുക്കി, തൊടുപുഴയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ ഗോഡൗണിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. ചുങ്കം സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഷീറ്റുകളാണ് കാറ്റിൽ പറന്നുപോയത്. വണ്ടിപ്പെരിയാർ പാറമട ഭാഗത്ത് മരം വീണ് നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഗതാഗത തടസ്സത്തിനൊപ്പം പ്രദേശത്തെ വൈദ്യുതി ബന്ധവും പൂർണ്ണമായും നിലച്ചിരിക്കുകയാണ്.

കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ മഴ അതിശക്തമാണ്. മുക്കം, തിരുവമ്പാടി, കൊടിയത്തൂർ, കാരശ്ശേരി, ഓമശ്ശേരി, കൂടരഞ്ഞി തുടങ്ങിയ ഇടങ്ങളിൽ കനത്ത കാറ്റും മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണത് ജനജീവിതത്തെ ബാധിച്ചു.

ജാഗ്രതാ നിർദ്ദേശം

വരും മണിക്കൂറുകളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ മലയോര മേഖലയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ കാറ്റുള്ള സമയങ്ങളിൽ മരങ്ങൾക്കും വൈദ്യുത പോസ്റ്റുകൾക്കും താഴെ നിൽക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

 

Several parts of Kerala witnessed heavy summer rains and strong winds today. In a tragic accident at Attappadi, a young woman lost her life after a tree uprooted and fell onto a moving auto-rickshaw.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  5 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  5 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  5 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  5 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  5 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  5 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  5 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  5 days ago
No Image

വാഹന ഉടമകൾക്ക് വലിയ ആശ്വാസം: ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി 50 വർഷത്തിലൊരിക്കൽ മാത്രം; നിർണായക പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം

National
  •  5 days ago